ആ മയില്‍പ്പീലിക്കണ്ണിലെന്‍
കൃഷ്ണാ! കായ്ക്കുന്നു കൗതുകം.
വട്ടമിട്ടു പറക്കുന്നു
വേദാന്തപ്പൊരുള്‍ മാധവാ.
നിസ്സാരമീതൂവല്‍ത്തുമ്പില്‍
മൗനം ധ്യാനിച്ചിരിക്കുന്നു.
മിണ്ടാട്ടം തീണ്ടിടാതോതി
കൃഷ്ണന്‍ തന്നെ ജഗന്മയന്‍.
അകത്തും പുറത്തും നീതാന്‍
അനന്തം തന്നെ നീലിമ.
അതിരില്ലാത്താകാശം പോല്‍
കരകാണാക്കടലുപോല്‍.
പീലിക്കണ്ണില്‍ തിളങ്ങുന്നു
അകക്കണ്ണിന്റെ തീപ്പൊരി.
അതിന്റെ ഊറിച്ചിരിയില്‍
ഉറ്റുന്നൂ അറിവിന്‍ മധു.
അതു നുകര്‍ന്നീടട്ടെ ഞാന്‍;
അല്ലേലോ വ്യര്‍ത്ഥജീവിതം.
ഇനിയും കൈ കുമ്പിട്ടീടാന്‍
കാരുണ്യം പൂത്തതില്ലയോ?