Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

നിളചരിതം

ചന്ദ്രമോഹന്‍ കുമ്പളങ്ങാട്

Print Edition: 3 September 2021

നിരയായിനില്‍ക്കുന്ന നീലമലകള്‍ തന്‍
നികടത്തില്‍ നിന്നു വരുന്നവളേ
നിളയെന്നു പേരിട്ടതാരേനിനക്കു? ചൊല്‍,
മലയാളനാടിന്റെ പുണ്യഗംഗേ

തിരുനാരായത്താലെയിളനാവിന്‍ തുമ്പത്തു
ഹരിയെന്നെഴുതിച്ചൊരാചാര്യനോ
ഹരിനാമകീര്‍ത്തനം മധുരമായ് പാടുവാന്‍
അരുമയോടരുളിയനുഗ്രഹിച്ചു?
കനകച്ചിലങ്കകള്‍ തളിരിളം കഴലിനു
കമനീയമായണിയിച്ചതാരേ?
തലതല്ലിച്ചിരിപെയ്യും നിലയം കലക്കത്തു
കവിയായ കുഞ്ചന്റെ കൈകളാണോ?
പെരുമയെഴുന്നോരു പറളിയണയവേ
പെരുമതന്‍ ഭാരതപ്പുഴയാണു നീ
ചിറ്റൂരിലെത്തവേ ചിറ്റാടചുറ്റി നീ
ചെറ്റൊരു നര്‍ത്തനമാടിടുന്നോ?
കരുണാമയന്‍
തിരുവില്വാദ്രിനാഥന്റെ
കനകകോടീരമുയര്‍ന്നുനില്‍ക്കും
തിരുവില്വാമലയോരം തഴുകിക്കടന്നപ്പോള്‍
പുനര്‍ജന്‍മപുണ്യം പുണര്‍ന്നുവോ നീ?
പുത്തനുഷസ്സിനോടൊപ്പമുണര്‍ന്നിടും
നെയ്ത്തുഗ്രാമത്തിന്റെ1 യന്ത്രനാദം
പട്ടിണിയാറ്റുവാന്‍ പട്ടുനൂലിഴയിട്ടു
ജീവിതംനെയ്തിടും കാഴ്ചകണ്ടോ?
വെയിലേറ്റു ജീവിതപ്പാതയില്‍ ഞെട്ടറ്റു
നിപതിച്ച തളിരിളം ജീവിതങ്ങള്‍
കരിയാതെ നിറശോഭ തിരളുന്ന ‘തണലി’2നും
അലിവോടെ തഴുകുന്ന കുളിരാണു നീ
മേടവിഷുവിനു മോടിയേറ്റീടുവാന്‍
പൊന്‍കണിക്കൊന്നകള്‍ പൂത്തിടുമ്പോള്‍
താലപ്പൊലിതന്‍ പൊലിമയെഴുന്നൊരാ
മായന്നൂര്‍ക്കാവിലെ വേലകണ്ടോ?
വേനലില്‍ വാഴാലിക്കാവിലെ വേലയ്ക്കു
വേദിയാകുന്നതും നീയല്ലയോ?
നീയേകും നീരിനാല്‍ തിരുവഞ്ചിക്കുഴി വാഴും
തേവര്‍ക്കു നീരാട്ടും നൈവേദ്യവും!

പാങ്ങാവിലപ്പന്റെ പാദംവണങ്ങി നീ
‘പഞ്ചകര്‍മ്മ’3ങ്ങള്‍ക്കും സിദ്ധിയേകി
കേളിയെഴുന്നൊരീകേരള സല്‍കലാ
ക്ഷേത്ര4ത്തിന്‍കീര്‍ത്തി പരത്തിമേവി

ദേഹിവെടിഞ്ഞുള്ള ദേഹങ്ങളേറ്റു നീ
ദൈവികപുണ്യം പകര്‍ന്നുനല്‍കും
ചിതകത്തിയാളുന്ന ചുടുകാടു5നീ തന്നെ,
ചിതഭസ്മമൊഴുകുന്ന പുഴയുമീ നീ!

തിരുമിറ്റക്കോടിനും തിരുനാവാകടവിനും
പിതൃപുണ്യമേകുന്ന ദേവഗംഗേ
തിരുമാന്ധാംകുന്നിലും തിരു ചമ്രവട്ടത്തും
തീര്‍ത്ഥമായ്, ആറാട്ടു നീരായി നീ

പറയിപെറ്റുണ്ടായ പന്തിരുകുലത്തെയും
പാലൂട്ടിപോറ്റി വളര്‍ത്തൊരമ്മേ
വിതയിട്ടുവിളയിച്ചു നീയീമലനാടിന്‍
കലകളും കവിതയും മഹിമയുംതാന്‍!

നീ ചെന്നു വിലയിച്ചിടുന്നൊരാ പശ്ചിമ
നീലാബ്ധി വീചികളെന്നുമെന്നും
നീളെ വാഴ്ത്തുന്നതും കീര്‍ത്തിച്ചിടുന്നതും
നിത്യവുമീ നിളാചരിതമല്ലോ!

1) നെയ്ത്തുഗ്രാമം-കുത്താമ്പുള്ളി
2) തണല്‍ ബാലാശ്രമം-മായന്നൂര്‍
3) പഞ്ചകര്‍മ്മങ്ങള്‍ക്ക്- പഞ്ചകര്‍മ്മ ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍
4) കേരള കലാമണ്ഡലം
4) നിളയോരത്തെ ശ്മശാനങ്ങള്‍, ബലിതര്‍പ്പണ കടവുകള്‍

Share1TweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies