ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നെ ചാടിയാല്‍ ചട്ടിയില്‍ എന്നത് വെറും പഴഞ്ചൊല്ലായി മാറിയിരിക്കുന്നു. ചെമ്മീന്‍ ചട്ടിയില്‍ നിന്ന് വനിതാകമ്മീഷന്റെ മുമ്പിലേയ്ക്ക് ചാടിയിരിക്കുന്നു! അതോടെ താലിബാന് പടയുടെ മലവെള്ളപ്പാച്ചിലില്‍ അമ്പരന്നു നില്ക്കുന്ന അഫ്ഘാന്‍ ജനതയുടെ അവസ്ഥയിലും കഷ്ടമായ സ്ഥിതിയിലാണ് മുസ്ലീംലീഗ് നേതൃത്വം. തങ്ങളുടെ ‘ഹരിത’ പെണ്പിള്ളേരുടെ ചോരത്തിളപ്പ് കണ്ട് പാണക്കാട്ടു തങ്ങളും പരിവാരവും കണ്ണ് തള്ളി ഇരിപ്പാണ്. ഈ പെണ്‍പടയെ ഇളക്കിവിടുമ്പോള്‍ ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് അവര്‍ കരുതിയില്ല. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അവരുടെ വിദ്യാര്ത്ഥിനിവിഭാഗത്തെ മുന്‍നിര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ ലീഗു ചെറുപ്പക്കാര്‍ക്ക് എങ്ങനെ യാഥാസ്ഥിതികതയുടെ പച്ചപ്പട്ടും പുതച്ചു അടങ്ങിയിരിക്കാനാവും. എം.എസ്.എഫ് ‘ഹരിത’ വിഭാഗത്തിനെ രംഗത്തിറക്കിയത് മറ്റു മുസ്ലിം സംഘടനകളോട് മത്സരിക്കാനായിരുന്നു. ഹിജാബിനു മീതെ തലയില്‍ പച്ച റിബണ്‍ വരിഞ്ഞു കെട്ടി ചങ്കുപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച് ‘ഹരിത’ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങിയപ്പോള്‍ തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ അകം നിറഞ്ഞു. എന്നാല്‍ ‘ഹരിത’പ്പട മുട്ടോളമല്ല ചാടിയത്. പെണ്ണ് എന്നത് വെറും കൃഷിയിടമാണെന്നും ഭോഗവസ്തുവാണെന്നുമുള്ള മതബോധം ഇരച്ചുകയറിയ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും കൂട്ടരും ‘ഹരിത’ ക്കാര്‍ക്കെതിരെ അസഭ്യപ്രയോഗം നടത്തിയപ്പോള്‍ പെണ്‍പട പരാതിയുമായി ലീഗ് നേതൃത്വത്തെ സമീപിച്ചു. കിഴവന് നേതൃത്വം നിസ്സംഗത സ്വീകരിച്ചതോടെ ‘ഹരിത’ പ്പടയുടെ ചോര തിളച്ചു. അവര്‍ അവസാനത്തെ അടവെടുത്തു. പരാതി വനിതാകമ്മീഷനു നല്കി.
ലീഗിന് വനിതാ വിഭാഗം അലങ്കാരത്തിനുമാത്രമുള്ളതായതിനാല് രണ്ടു തവണയേ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മത്സരിക്കാന്‍ അവര്‍ അവസരം നല്കിയിട്ടുള്ളു. അവരെ ഭംഗിയായി തോല്പിക്കുകയും ചെയ്തു. എന്നാലും ലിംഗസമത്വവും ഇസ്ലാമിലെ സ്ത്രീസുരക്ഷയും സംബന്ധിച്ച് പുരപ്പുറത്തു കയറി പ്രസംഗിക്കാന്‍ ലീഗിനു ഒട്ടും നാണവുമില്ല. സംഗതി വഷളായപ്പോള്‍ ഹരിതക്കാരുടെ പരാതി കേള്‍ക്കാന്‍ ലീഗു നേതൃത്വം ‘ഉദാര’ മനസ് കാണിച്ചിരിക്കയാണ്. വനിതാകമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ച പരാതി പിന്‍വലിച്ച് അതിന്റെ തെളിവുമായി പാണക്കാട്ടു ചെന്നു കാലു പിടിച്ചാലല്ലാതെ അവര്‍ക്കു മുഖം തരില്ലെന്ന നിലപാടിലാണ് ലീഗു നേതൃത്വം. ഹരിതപെണ്പട അതിനു വഴങ്ങാന്‍ തയ്യാറുമില്ല. പാലുകൊടുത്ത കൈകൊണ്ടു തന്നെ ‘ഹരിത’ യുടെ ഉദകക്രിയ ചെയ്യാനൊരുങ്ങുകയാണ് ലീഗ് നേതൃത്വം. ഇതിനൊക്കെ ലീഗുകാര്‍ കണ്ടുപഠിക്കേണ്ടത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയെയാണ്. പാര്‍ട്ടി അണികളായ സ്ത്രീകള്‍ക്ക് ആട്ടും തുപ്പും പീഡനവുമേല്ക്കേണ്ടി വന്നപ്പോഴൊക്കെ അതു പാര്‍ട്ടി കോടതിയ്ക്കപ്പുറം വനിതാകമ്മീഷന്റെ മുമ്പില്‍ എത്തിയിട്ടില്ല. പാലക്കാട്ടെ ഡിഫിപ്രവര്ത്തകയെ എം.എല്‍.എ ആയിരുന്ന ശശി പീഡിപ്പിച്ചിട്ട് എന്തുണ്ടായി? ലിംഗസമത്വവും സ്ത്രീസുരക്ഷയും ലീഗിനും സി.പി. എമ്മിനുമൊക്കെ വാതോരാതെ വിളമ്പാനുള്ള വിഭവമാണ്. അതിനപ്പുറം ഇരു പാര്‍ട്ടികളുടെയും നേതൃത്വം സ്ത്രീവിരുദ്ധവും യാഥാസ്ഥിതിക കാടന്‍ മനസ്സുകളുടെ ഉടമകളുമാണ്.