കോഴിക്കോട്: മാപ്പിളക്കലാപം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ന് ലോകത്ത് കാണുന്ന താലിബാനിസം എന്ന ഇസ്ലാമിക മതമൌലികവാദത്തിന്‍റെ ആദിമരൂപമാണെന്നും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് . മാപ്പിളക്കലാപ രക്തസാക്ഷിത്വാചരണത്തിൻ്റെ ദേശീയതല ഉദ്ഘാടനം കോഴിക്കോട് കേസരി ഭവനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
താലിബാന്‍ ഒരു ഭീകരസംഘടന മാത്രമല്ലെന്നും ഒരു മാനസികാവസ്ഥയാണെന്നും അതിനു ഇരയാകരുതെന്നും രാം മാധവ് പറഞ്ഞു. ഈ മതമൌലിക മാനസികാവസ്ഥയാണ് ഭാരതത്തിന്‍റെ വിഭജനത്തിലേക്ക് നയിച്ചത്. അതിന്‍റെ ഇരകള്‍ ലോകമെമ്പാടും ഉണ്ട്. ഈ മാനസികാവസ്ഥയാണ് മാപ്പിള ലഹളയുടെ കാലത്തും ഭാരതവിഭജനത്തിന്റെ കാലത്തും നാം കണ്ടത്. അംബേദ്കറും,മഹാത്മാഗന്ധിയുമെല് ലാം മാപ്പിള ലഹളയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞവരാണ്. കലാപത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ കോണ്ഗ്രസ്സ് നേതൃത്വത്തിന് ധൈര്യമുണ്ടായില്ല. അതിനെ സ്വാതന്ത്ര്യസമരമായും കര്‍ഷകസമരമായും വീരേതിഹാസമായും ചിത്രീകരിച്ച് വെള്ളപൂശാന്‍ ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ചരിത്രത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ആരോടും വിദ്വേഷം വളര്‍ത്താനല്ല സത്യം എല്ലാവരിലും എത്തിക്കുവാന്‍ വേണ്ടിയാണ്. കേരളം ഇപ്പോഴും ഈ ഇസ്ലാമികഭീകരതയുടെ പിടിയിൽ നിന്നും മുക്തമല്ല. 1921 ലെ ക്രൂരതയുടെ തുടര്‍ച്ചയാണ് വിഭജനകാലത്തും കണ്ടതും ഇന്നും കശ്മീരിലും കേരളത്തിലും തുടരുന്നതും. എന്നാല്‍ അത്തരം ഛിദ്രശക്തികള്‍ക്ക് ഇവിടെ ഇടം കൊടുക്കാന്‍ ഇന്ന് രാജ്യത്തുള്ള ഭരണകൂടം അനുവദിക്കുകയില്ല. ഇത് ഒരു മതത്തെ കുറ്റപ്പെടുത്താനോ ഹിന്ദുമുസ്ലിം വിദ്വേഷം വളര്‍ത്താനോ അല്ല. അതിനു ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും നാമെല്ലാം ഭാരതീയരാണെന്ന ചിന്ത വളര്‍ത്താനുമാണത്. അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനുള്ള ശ്രമമാണ് 1921 ലും നടന്നത്. ജനങ്ങളിൽ വേർതിരിവുണ്ടാക്കാനാണ് വിഭജനത്തെ ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ പറ്റി ചിലർ പറഞ്ഞത്. എന്നാൽ ചരിത്രം മറക്കുമ്പോഴാണ് ചരിത്രം ആവർത്തിക്കപ്പെടുന്നത്.
ചരിത്രത്തിൻ്റെ ചാരിത്രൃം തിരിച്ചുകൊണ്ടു വരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ചരിത്രത്തിൻ്റെ ചാരിത്രൃം എന്നത് അതിൻ്റെ സത്യസന്ധതയാണ്. ആ സത്യസന്ധത തിരിച്ചുപിടിക്കാൻ ആന്തരിക സത്യത്തെ മനസ്സിലാക്കണം. മാപ്പിളക്കലാപത്തിൻ്റെ പിന്നിലെ ആരും കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ നമുക്ക് കാണാനും കേൾക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ. സി. ഐ. ഐസക് പ്രസംഗിച്ചു.
മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ നടന്നു. ഒരു വർഷത്തെ പരിപാടികൾ ഭാരതീയ വിചാര കേന്ദ്രം ഓർഗനൈസിങ് സെക്രട്ടറി വി. മഹേഷ് പ്രഖ്യാപിച്ചു. അനുസ്മരന്ന സമിതി ജില്ല അദ്ധ്യക്ഷ മുൻ ജില്ല ജഡ്ജി ശാന്തകുമാരി സംബന്ധിച്ചു.
കുമാരനാശാൻ്റെ ദുരവസ്ഥയിലെ ഒരു ഭാഗം സുവർണ മുല്ലപ്പള്ളി ആലപിച്ചു. അനുസ്മരണ സമിതി സംസ്ഥാന കോഡിനേറ്റർ എം. ബാലകൃഷണൻ സ്വാഗതവും ജോ. കോഡിനേറ്റർ എ. വിനോദ് നന്ദിയും പറഞ്ഞു.