Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

പഠിച്ചിട്ടും പണി കിട്ടാത്തതെന്ത്?

അഡ്വ: ജയസൂര്യന്‍

Aug 11, 2021, 03:23 pm IST

എത്ര പഠിച്ചിട്ടും എത്ര പരീക്ഷകൾ ജയിച്ചിട്ടും പണി മാത്രം കിട്ടുന്നില്ല , ഇത് മലയാളി യുവത്വത്തിൻറെ ഒരു പരാതിയാണ്.ഒരു ജോലിക്ക് വേണ്ടി  എത്രയോ ടെസ്റ്റുകൾ, എത്ര ഇൻറർവ്യൂ കൾ , എത്രയെത്ര റാങ്ക് ലിസ്റ്റ്കൾ ! എത്ര ശുപാർശ കത്തുകൾ, മന്ത്രിമാർ വരെ ഉള്ള ഉന്നതരുടെ ഫോൺ വിളികൾ, ഇവയിൽ പലതും പലരും  പരീക്ഷിക്കുന്നുണ്ട്. പക്ഷേ ഫലം പ്രതീക്ഷിച്ചതുപോലെ ലഭിക്കുന്നില്ല.

ചിലർ നിരാശ മൂലം ആത്മഹത്യ ചെയ്യുന്നു.  മറ്റു ചിലർ വിഷാദത്തിന് അടിപ്പെടുന്നു. ഇനിയും ചിലർ കിട്ടിയതിനോട് പൊരുത്തപ്പെട്ടു പോകുന്നു . മറ്റു ചിലർ അനന്തമായി കാത്തിരിക്കുന്നു. പ്രതീക്ഷ പൂവണിയാതെ വരുമ്പോൾ, ജീവിതം ഒരു ചോദ്യ ചിഹ്നമാക്കി വിവാഹം പോലുംകഴിക്കാനാവാതെ ഒരു ജോലിയിലും ഏർപ്പെടാനാവാതെ, ഇനിയെന്ത് എന്ന ചിന്തപോലും മരവിച്ച യുവത്വം മലയാളത്തിൽ വളരുകയാണ്.എന്താണ് കാരണം എന്താണ് നിവാരണ മാർഗം എന്ന് നമുക്കൊന്ന് പരിശോധിക്കാം.

പഠിക്കുക പഠിച്ച ശേഷം ജോലി അന്വേഷണം ആരംഭിക്കുക എന്നതാണ് ഒരു മലയാളി ശീലം.എന്നാൽ കരിയർ ഗൈഡൻസ് ക്ലാസുകളിലും കോഴ്സുകളിലും പങ്കെടുത്തിട്ടുള്ളവർ ഇതിൻറ അപകടം മനസ്സിലാക്കി പഠന സമയത്തുതന്നെ തൊഴിൽ അന്വേഷിച്ച് തുടങ്ങാറുണ്ട്.

പഠനത്തിലും തൊഴിലിലും വന്ന മാറ്റങ്ങൾ അറിയണം.

ഒരു 40 വർഷം മുൻപ് വരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മറ്റൊന്നായിരുന്നു. എല്ലാ കുട്ടികളും സർക്കാർ സ്കൂളിലെ സിലബസ് മാത്രം പഠിക്കുന്നു . സ്കൂൾ കഴിഞ്ഞാൽ അന്ന് പ്രീഡിഗ്രി ആണ് ഇന്നത്തെ പ്ലസ്ടുവിന് പകരം .പ്രീ ഡിഗ്രി പാസ് ആയാൽ പിന്നെ ഡിഗ്രി കോഴ്സുകൾ ഡിപ്ലോമകൾ എന്നിങ്ങനെ രണ്ട് സാധ്യതകൾ ആയിരുന്നു ഉണ്ടായിരുന്നത്.അന്നത്തെ ഡിപ്ലോമകൾ അധികവും തൊഴിൽസാധ്യത ഉള്ളവ ആയിരുന്നു. എന്നുമാത്രമല്ല ഏതു ഡിഗ്രി ജയിച്ചാലും എന്തെങ്കിലും ജോലി എവിടെയെങ്കിലും കിട്ടുമായിരുന്നു.പക്ഷേ ഈ തലമുറയിലേക്ക് വന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് സ്കൂൾതലം മുതൽ വിവിധങ്ങളായ സിലബസുകൾ കടന്നുവന്നു. പണ്ട് ഡിഗ്രികൾ ആർട്ട്സ്, സയൻസ്, കൊമേഴ്സ്, എന്നിങ്ങനെ മൂന്നായി തിരിക്കാമായിരുന്നു. പക്ഷെ ഇന്നതു മാറി. പ്രഫഷണൽ, സർവീസ്, റിസേര്ച് , എന്നീ വിധമായിരിക്കുന്നു.

പ്രഫഷണൽ എന്ന മേഖലയിൽ എത്രയോ തലങ്ങൾ ഇന്നുണ്ട്. മെഡിക്കൽ , എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ലീഗൽ, ടീച്ചിംഗ്,

ബാങ്കിoഗ്‌, കമ്പ്യൂട്ടർ, എന്നിങ്ങനെ ഏറെ നീളുന്ന പട്ടികയാണത്.

സർവീസ് മേഖലയാണെങ്കിൽ,യു പി എസ് സി  , എസ് എസ് സി . പി എസ് സി ,എൻ ടി പി സി , എന്നിങ്ങനെ തുടരുമ്പോൾ.,റിസർച്ച് മേഖലയിലും ഇന്ന്  അനവധി കോഴ്സുകൾ ലഭ്യമാണ്.

ഒരു വിദ്യാർത്ഥി ആദ്യമായി തിരിച്ചറിയേണ്ടത് താൻ പഠനശേഷം ഏത് മേഖലയിലേക്ക് പോകണമെന്നാണ് . അതായത് മുൻപ് സൂചിപ്പിച്ച വിധം മൂന്ന് മേഖലകൾ ആണ് പഠനശേഷം കടന്നുവരുന്നത് എന്നുള്ള സത്യം നേരത്തെ അറിയണം.പ്രൊഫഷണൽ മേഖലയിലേക്ക് ആണ് പോകുന്നത് എങ്കിൽ അതിന് ആവശ്യമായ ഡിപ്ലോമകൾ അഥവാ ഡിഗ്രികൾ ആണ് സമ്പാദിക്കേണ്ടത്.സർവീസ് മേഖലയിലേക്കാണ് പോകുന്നത് എങ്കിൽ സർവീസ് മേഖലയ്ക്ക് അനുയോജ്യമായ ഡിഗ്രികൾ / ഡിപ്ലോമകൾ ആണ് എടുക്കേണ്ടത്.ഇനി ജോലി പ്രതീക്ഷിക്കുന്നില്ല ഗവേഷണമാണ് ലക്ഷ്യമെങ്കിൽ റിസർച്ച് ഡിഗ്രികൾ  ആണ് ലക്ഷ്യം വയ്ക്കേണ്ടത്.റിസർച്ച് മുന്നോട്ടുകൊണ്ടുപോകാൻ പിഎച്ച്ഡി വരെ നമുക്ക് അവസരം ഉണ്ട് എന്ന് അറിയണം.

പക്ഷേ പലപ്പോഴും മലയാളി യുവത്വത്തിന് പറ്റുന്ന ഭീമമായ അബദ്ധംറിസർച്ച് ഡിഗ്രി കളെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നുള്ളതാണ്.ആരെങ്കിലും പ്രേരിപ്പിച്ചിട്ടോ, പരസ്യം കണ്ടിട്ടോ ,  ധാരാളം മലയാളി കുട്ടികൾ ഇന്ന് റിസർച്ച് ഡിഗ്രികളും ഡിപ്ലോമ കളും പിജി കോഴ്സുകളും ചെയ്യുന്നുണ്ട്.അതിനുശേഷം അവർ ജോലി അന്വേഷിക്കുന്നത് ആയിട്ടാണ് കാണുന്നത്.വളരെ വൈകി ആയിരിക്കും റിസർച്ച് ഡിഗ്രികളും പിജി കളും പിഎച്ച്ഡിയും ജോലിക്ക് അനുയോജ്യമല്ല എന്ന് തിരിച്ചറിയുക.അപ്പോഴേക്കും മറ്റെന്തെങ്കിലും സാധാരണ ജോലി പോലും കിട്ടാനുള്ള പ്രായപരിധി കടന്നു പോയിട്ടുണ്ടാവും.പിന്നീട് സ്വയം പഴിച്ചും സർക്കാരിനെ കുറ്റം പറഞ്ഞും ജീവിതം തള്ളി നിൽക്കേണ്ട ഗതികേടിൽ എത്തും.

സ്വന്തം ജീവിതത്തിൽ ഇത്തരം വലിയ അബദ്ധങ്ങൾ സംഭവിക്കരുത് എങ്കിൽ െഹെസ്കൂൾ ക്ലാസ്  അഥവാ പ്ലസ് ടു വിൽ എത്തുമ്പോൾ എങ്കിലും കരിയർ  സംബന്ധിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് ലഭിച്ചിരിക്കണം.ഇത് മാതാപിതാക്കളുടെ ദൗത്യം കൂടിയാണ്.

പിജി അത്യാവശ്യമാണോ ?

പോസ്റ്റ് ഗ്രാജുവേഷൻ അത് അത്യാവശ്യമാണോ എന്ന ചിന്ത കേരളത്തിൽ ഇല്ല . ഏതൊരു മാതാപിതാക്കളും അഥവാ കുട്ടികളും ഡിഗ്രി കഴിഞ്ഞാൽ ഉടൻ പോസ്റ്റ് ഗ്രാജുവേഷന് ശ്രമിക്കുന്നതായി കാണാം.എന്നാൽ കേരളത്തിലും ഭാരതത്തിനു പുറത്തും  ഇപ്രകാരം ഒരു ശീലം കാണുന്നില്ല .  ലോകത്ത് ഏതൊരു പ്രധാനപ്പെട്ട മത്സര പരീക്ഷയ്ക്കും ജോലിക്കും  ഡിഗ്രിയാണ് അടിസ്ഥാന മാനദണ്ഡം . എന്നാൽ കോളേജ് അധ്യാപന ജോലി തുടങ്ങിയ ചുരുക്കം ചില മേഖലകളിൽ മാത്രമാണ് പോസ്റ്റ് ഗ്രാജുവേഷൻ നിർബന്ധമായി പറയപ്പെടുന്നത്.ഓർക്കുക ഐഎഎസ് പരീക്ഷ എന്ന അത്യുന്നത മത്സര പരീക്ഷയ്ക്ക് പോലും അടിസ്ഥാനയോഗ്യത കേവലം ഒരു ഡിഗ്രി കഷ്ടിച്ച് മാത്രം പാസ് ആവുക എന്നതാണ്.അവിടെയും പോസ്റ്റ് ഗ്രാജുവേഷൻ ആവശ്യമേ ഇല്ല.എന്നിട്ടും മലയാളികൾ പോസ്റ്റ് ഗ്രാജുവേഷൻ പിന്നാലെ പായുന്നത് എന്ത് കൊണ്ടാണ്! ഇത് രണ്ടു വർഷവും അതിലേറെ ലക്ഷങ്ങളും നഷ്ടപ്പെടുത്തുന്ന ഒരു വൃഥാ വ്യായാമം മാത്രമാണ് എന്ന സത്യം ഇനി എന്നാണ് തിരിച്ചറിയുക ?

ഡിഗ്രി കഴിഞ്ഞ് ഉടനെയോ  അതിനു മുന്നെയോ ജോലി സമ്പാദിക്കുക എന്ന ലക്ഷ്യം വേണം.ജോലി എന്നത് രണ്ട് വിധമുണ്ട്.മറ്റൊരു സ്ഥാപനത്തിൽ പോയി ജോലി ചെയ്ത കൂലി അഥവാ ശമ്പളം വാങ്ങുന്ന ഒരു മാർഗ്ഗം.സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അതിൽ നിന്ന് വരുമാനം നേടുകയും മറ്റുള്ളവർക്ക് ശമ്പളം കൊടുക്കുകയും ചെയ്യുന്നത് അതിനേക്കാൾ നല്ല മാർഗ്ഗം.രണ്ടാമത് പറഞ്ഞതിനെ പ്രൊഫഷൻ ബിസിനസ് എന്നൊക്കെ വിളിക്കാം.ഇനി മൂന്നാമത് ഒരു മാർഗമാണ് സെൽഫ് എംപ്ലോയ്മെൻറ്.അതായത് സ്വയം നടത്തുന്ന തൊഴിൽമേഖല.ഇതിൽ ഏതു മേഖലയിലാണ് താൻ എത്തിച്ചേരേണ്ടത് എന്നുള്ള കാര്യം ഹൈസ്കൂൾ ക്ലാസുകൾ മുതൽതന്നെ ഒരു വിദ്യാർത്ഥിക്ക് ബോധ്യം ഉണ്ടായിരിക്കണം.കരിയർ മേഖലയിൽ കൃത്യമായ മാർഗനിർദേശം ലഭിക്കുന്ന ഒരു കുട്ടിക്ക്  അവൻറെ പഠനവും ഭാവിയും  ആസൂത്രണം ചെയ്യാൻ വളരെ എളുപ്പമാണ്.പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ ഭാവിയിൽ താൻ എത്തിച്ചേരേണ്ട തൊഴിലിനെ സംബന്ധിച്ച കൃത്യമായ അറിവ് നേടുക എന്നുള്ളത് പരമപ്രധാനമാണ്.അതിനായി പഠിക്കുന്നകാലത്തുതന്നെ ഇത്തരം പരിശീലന പരിപാടികളിൽ പങ്കെടുക്കുകയോ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുകയോ അഥവാ അത്തരം കാര്യങ്ങൾ വായിച്ചെങ്കിലും അറിയുകയോ ചെയ്യേണ്ടത് പഠനത്തിൻറെ തന്നെ ഭാഗമായി മനസ്സിലാക്കണം.പല മതസ്ഥാപനങ്ങളും ഇത്തരം പ്രോഗ്രാമുകൾ ചെയ്യുന്നതിനാൽ അത്തരം മതങ്ങളിലെ കുട്ടികൾക്ക് കൃത്യമായ പ്ലാനിങ് തൻറെ ഭാവിയെക്കുറിച്ച് നടത്തുവാൻ സാധിക്കുന്നുണ്ട്.എന്നാൽ അതിനുള്ള അവസരം ലഭിക്കാത്ത കുട്ടികൾ നിരാശരാകേണ്ട കാര്യമില്ല.പഠനത്തോടൊപ്പം ഇത്തരം പരിശീലനം ചെയ്തു പോകുവാൻ കഴിയുന്ന വിധം ഇന്ന് ധാരാളം സാധ്യതകൾ തെളിഞ്ഞു വന്നിരിക്കുകയാണ്.അവയെ യഥാസമയം ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് കുട്ടികളും മാതാപിതാക്കളും ചെയ്യേണ്ടത്.അപ്രകാരം കൃത്യമായ ആസൂത്രണം നടത്തുന്ന ഒരു കുട്ടിക്ക്  എ പ്ലസ് , ബിപ്ലസ് എന്നുള്ള വ്യത്യാസമില്ലാതെ അവൻറെ അല്ലെങ്കിൽ അവളുടെ ഭാവി ശോഭനമാക്കാൻ സാധിക്കും.

ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?

ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.എല്ലാ ക്ലാസുകളിലും റാങ്ക് നേടുന്ന കുട്ടികൾ ജീവിതത്തിൽ റാങ്ക് നേടാറുണ്ടോ?

തൊഴിലിലേക്ക് പ്രവേശിക്കുന്ന സമയം വരുമ്പോൾ  തൊഴിലിൽ വിജയിക്കുന്ന കാലഘട്ടത്തിലും  ഏറെ മുന്നേറുന്നത് പഠന മേഖലയിൽ എപ്പോഴും റാങ്ക് വാങ്ങിയിട്ടുള്ളവർ അല്ല എന്നുള്ളതാണ് സത്യം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?പഠനത്തിൽ ഏറെ മാർക്ക് വാങ്ങാനുള്ള പരിശ്രമം പോലെ അല്ല ജീവിതത്തിൽ ഏറെ മാർക്ക് വാങ്ങാൻ ഉള്ള തന്ത്രം .പഠനത്തിൽ ഒന്നാം റാങ്ക് നേടിയവർക്കെല്ലാം ശമ്പളം കൊടുക്കുന്നത്  റാങ്കിന് ഏഴയലത്ത് പോലും എത്താത്തവർ ആണ് എന്ന യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ ?

അതായത് പരീക്ഷയിൽ വിജയിക്കുന്നതുപോലെ അല്ല ജീവിതത്തിൽ വിജയിക്കുന്നത്.ജീവിതത്തിൽ വിജയിക്കുന്നത് പോലെ അല്ല തൊഴിലിൽ വിജയിക്കുന്നത്.പഠനം ജീവിതം തൊഴിൽ ഇവ മൂന്ന് വ്യത്യസ്ത മേഖലകളാണ് എന്ന തിരിച്ചറിവാണ് ഏറെ പ്രധാനപ്പെട്ടത്.പക്ഷേ ഈ സത്യം ആരും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറില്ല.  നന്നായി പഠിച്ചാൽ നല്ല ജോലി കിട്ടും നല്ല ജോലി കിട്ടിയാൽ ജീവിതം വിജയിച്ചു എന്നു മാത്രമാണ് എല്ലാവരും കുട്ടികളെ

ഉപദേശിക്കുന്നത്.ഈ ഉപദേശം ഒരു 50 വർഷം മുമ്പ് വരെ ഏതാണ്ട് സത്യം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.പക്ഷേ ഇന്ന് കാലം മാറിയിരിക്കുന്നു.  തൊഴിൽ ലഭിക്കാനുള്ള ഏക മാനദണ്ഡം ഒന്നാംറാങ്കോ , ഫുൾ എ പ്ലസ് ഓ അല്ല .ആസൂത്രണമാണ് പരമപ്രധാനം.അതിന് വിദഗ്ധ ഉപദേശവും വിദഗ്ധ പരിശീലനവും ആവശ്യമാണ്.പണം ഇല്ലാതെയും പഠിക്കാം ഏറെ പഠിക്കാതെയും ജോലി സമ്പാദിക്കാം.എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല പക്ഷേ അതൊരു സത്യമാണ്.ജോലി ലഭിച്ചു കഴിഞ്ഞുള്ള പഠനം  അതിനുമുമ്പുള്ള പഠനത്തെ ക്കാൾ ഏറെ പ്രധാനപ്പെട്ടതാണ് എന്ന് മറ്റൊരു സത്യം കൂടി ഉണ്ട് . വിദേശ വിദ്യാഭ്യാസം മരുപ്പച്ച യാണ് എന്ന് കരുതുന്നവർ ഇന്നും അവശേഷിക്കുന്നു.മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ മടിക്കുന്നവരും ഭയക്കുന്നവരും ഇന്നുണ്ട്.എന്നാൽ ഒരു ജോലി കിട്ടി കഴിഞ്ഞാൽ ലോകത്തിലെ ഏതൊരു അറ്റം വരെ പോകാനും ഏതൊരാളും തയ്യാറുമാണ്.എട്ടാം ക്ലാസ്സുകാരനും, 8 പിഎച്ച്ഡി നേടിയവനും ഇക്കാര്യത്തിൽ ഒരേ മനസ്സാണ്.പെൺകുട്ടികളാണ് ഇക്കാര്യത്തിൽ ഏറെ ആശങ്കപ്പെടുന്നത്.തൊഴിൽ കിട്ടിക്കഴിഞ്ഞാൽ ഏതൊരു പെൺകുട്ടിയും എത്ര ദൂരേക്ക് പോവാനും തയ്യാറാവും.മാതാപിതാക്കൾക്കും അപ്പോൾ ഭയം ഒന്നുമില്ല.

എന്നാൽ പഠനത്തിനുവേണ്ടി ഒരു പെൺകുട്ടി മറ്റൊരു സംസ്ഥാനത്തോ,രാജ്യത്തോപോകുന്ന കാര്യം ആദ്യം ഏവർക്കും ഭയത്തോടെ കൂടി മാത്രമേ കാണാൻ കഴിയുന്നുള്ളൂ.!മത സമുദായ സംഘടനകളുടെ ആഗോള നെറ്റ് വർക്കും പിന്തുണയും ഇക്കാര്യത്തിൽ ചിലരെ സഹായിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്.എന്നിരുന്നാലും ഏതൊരു മതത്തിൽ പെട്ടവർക്കും ലോകത്തിൻറെ ഏതോരു കോണിലും പോയി പഠിക്കാനും തൊഴിലെടുക്കാനും ഇന്ന് അവസരമുണ്ട്.ആകെ വേണ്ടത് അതിനുള്ള അറിവ് നേടുക എന്നുള്ളതാണ്.അതിനുള്ള പരിശ്രമം ആര് തുടങ്ങിയാലും അവർക്ക് വിജയം ഉറപ്പാണ്.ഈ ലേഖനം നിങ്ങളെ അപ്രകാരം ചിന്തിക്കുവാൻ  പ്രേരിപ്പിച്ചു എങ്കിൽ   നിങ്ങൾ ഇപ്പോൾ വിജയത്തിൻറെ പാതയിലേക്ക് കടന്നിരിക്കുന്നു.

( ലേഖകൻ പഠന തൊഴിൽ മേഖലകളിൽ മാർഗ്ഗ നിർദ്ദേശം നൽകുന്ന വിൻ വേൾഡ് ഫൗണ്ടേഷന്റെ ചെയർമാനാണ്. ) ഫോൺ 9539 111 000.

Share9TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies