Thursday, May 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഹിന്ദുസമൂഹത്തെ ചിതറിത്തെറിപ്പിക്കാൻ ഒരു സോണിയാ സൂത്രം

ബിനോയ് അശോകൻ

Print Edition: 9 August 2019

തന്ത്രപരമായി, ഒരു നിയമനിര്‍മ്മാണത്തിലൂടെ ഹിന്ദുസമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനും ആ ഭിന്നിപ്പിനെ മുതലെടുത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ആധിപത്യമുറപ്പിക്കാനും സോണിയാഗാന്ധിയും സംഘവും നടത്തിയ ആസൂത്രിത പദ്ധതി അധികമാരും ശ്രദ്ധിക്കാതെ പോയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തെ മറയാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണത്തിലൂടെയാണ് ഈ തന്ത്രം നടപ്പായത്.
ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ഉറപ്പ് വരുത്തുന്ന ഒരു വിപ്ലവകരമായ നിയമം 2009ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. അതാണ് വിദ്യാഭ്യാസ അവകാശ നിയമം.

6 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിര്‍ബന്ധവുമാക്കുന്നതിനായി പാര്‍ലമെന്റ് ആവിഷ്‌ക്കരിച്ച നിയമമായിരുന്നു അത്. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത് സര്‍ക്കാറുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്, ആറ് വയസ്സ് കഴിഞ്ഞ കുട്ടി സ്‌കൂളില്‍ പോകാത്ത അവസ്ഥയിലാണെങ്കില്‍ അവന്റെ വയസ്സിന് അനുയോജ്യമായ ക്ലാസില്‍ അവനെ പ്രവേശിപ്പിക്കേണ്ടതാണ്. 14 വയസ്സ് കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവന് അവകാശമുണ്ടായിരിക്കും, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെങ്കില്‍ അവിടെ നിന്നും കുട്ടിക്ക് മറ്റേതെങ്കിലും സര്‍ക്കാര്‍ സ്‌കൂളിലേക്കോ എയ്ഡഡ് സ്‌കൂളിലേക്കോ മാറ്റം ആവശ്യപ്പെടാം – ടിസി ഉടന്‍ നല്‍കേണ്ടതാണ്. അതിന് കാലതാമസം വന്നാല്‍ സ്ഥാപനമേധാവി അച്ചടക്ക നടപടിക്ക് വിധേയനാകും. ഇങ്ങനെ പോകുന്നു അതിലെ വകുപ്പുകള്‍.

തീര്‍ച്ചയായും ബാലവേല പോലുള്ള സാമൂഹ്യ അനീതികള്‍ നിരുത്സാഹപ്പെടുത്തുവാനും, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് കുറക്കാനും പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കൂടുതല്‍ പരിപോഷിപ്പിക്കാനും ധീരമായ ഒരു ചുവടുവെപ്പാണ് ഈ നിയമം എന്നതില്‍ തര്‍ക്കമില്ല. പിന്നെ എന്താണ് ഈ നിയമം സംബന്ധിച്ച പ്രശ്‌നം? 2018 മാര്‍ച്ച് 18ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു തീരുമാനമെടുത്തു. കര്‍ണാടകയിലെ ഹിന്ദുക്കളിലെ പ്രബല വിഭാഗമായ വീരശൈവ വിഭാഗത്തില്‍ പെട്ട ലിംഗായത്തുകളെ ഹിന്ദുമതത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ‘ലിംഗായത്തിസം’ എന്ന പുതിയ ഒരു മതവിഭാഗമായി അംഗീകരിക്കാനും ആ മതവിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കാനും ക്യാബിനറ്റ് എടുത്ത തീരുമാനമായിരുന്നു അത്. എന്തായിരിക്കും കോണ്‍ഗ്രസ് ലിംഗായത്തുകള്‍ക്ക് കൊടുത്ത ആ ‘ഓഫറി’ലെ ആകര്‍ഷണീയത എന്ന് ചിന്തിച്ചിട്ടുണ്ടോ? ഹിന്ദുവല്ലാതായാല്‍ കിട്ടാന്‍ പോകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്? മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്ക് ആകര്‍ഷകമായി തോന്നത്തക്കവിധം, ഇതുവരെ ഇന്ത്യന്‍ ഭരണഘടന പ്രകാരം ആര്‍ക്കെങ്കിലും പ്രത്യേക പരിഗണന അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ എന്തെങ്കിലും ലഭിച്ചിരുന്നുവെങ്കില്‍ അത് എസ്.സി/എസ്.ടി, ഒബിസി വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു. അതാണ് വല്ലപ്പോഴുമൊക്കെ ചില വിഭാഗങ്ങള്‍ തങ്ങളെയും പിന്നാക്കക്കാരായി കാണണമെന്ന് പറഞ്ഞ് പ്രക്ഷോഭങ്ങള്‍ നടത്താന്‍ കാരണം. അംബേദ്കര്‍ അടക്കമുള്ള, ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത പ്രകാരം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അസൂയയോടെയോ സ്പര്‍ദ്ധയോടെയോ നോക്കാന്‍ ഇടവരാത്തവിധം, യാതൊരു പ്രത്യേകതകളും, അവകാശങ്ങളും ഒരു ന്യൂനപക്ഷ മതത്തിനും ഒരു ഭൂരിപക്ഷ മതത്തിനും ഇതുവരെ ഇന്ത്യന്‍ ഭരണഘടന കല്‍പിച്ച് നല്‍കിയിരുന്നില്ല. പിന്നെയെന്തായിരിക്കും പെട്ടെന്ന് ലിംഗായത്തുകള്‍ക്ക് ‘ന്യൂനപക്ഷമത’മാവണമെന്ന് തോന്നാനുള്ള പ്രചോദനം? എന്തായിരിക്കും ‘ന്യൂനപക്ഷമതം’ എന്ന പദവി വാങ്ങിത്തരാം എന്ന കോണ്‍ഗ്രസ്സിന്റെ ‘വാഗ്ദാനം’ അവര്‍ക്ക് ആകര്‍ഷകമായി തോന്നാനുള്ള കാരണം? 2004 മുതല്‍ 2014വരെയുള്ള കാലഘട്ടത്തില്‍ സോണിയ ഗാന്ധി നയിച്ച യുപിഎയുടെ സര്‍ക്കാരുകള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത ചില വകുപ്പുകളും, കൊണ്ടുവന്ന ചില നിയമങ്ങളും ആണ് ഈ ഒരു സാഹചര്യം സൃഷ്ടിച്ചത്.

അവ ഇങ്ങനെയാണ്:

1. ഓര്‍ഡിനന്‍സ് വഴി ‘ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍’ സ്ഥാപിക്കുന്നു. 2004 മെയ് മാസത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യത്തെ പണി കളിലൊന്ന് National Commission for Minority Educational Institutions (NCMEI) എന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മാത്രമായുള്ള ഒരു ‘സൂപ്പര്‍ ബോഡി’ എന്ന് വേണമെങ്കില്‍ പറയാന്‍ സാധിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനം സൃഷ്ടിക്കുക എന്നതായിരുന്നു. വെറും 145 എം.പി.മാര്‍ മാത്രമുള്ള കോണ്‍ഗ്രസ്, അധികാരത്തില്‍ വന്ന് വെറും അഞ്ച് മാസത്തിനുള്ളില്‍ 2004 നവംബര്‍ മാസത്തില്‍ ഒരു ഓര്‍ഡിനന്‍സ് വഴി അത്യധികം തിടുക്കത്തിലാണ് ആ നിയമം പാസാക്കിയതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

അതിന്റെ ചെയര്‍മാനും, കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന മറ്റ് രണ്ട് അംഗങ്ങളില്‍ ആരുംതന്നെയും ഹിന്ദു ആവാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്ന അത്യന്തം വര്‍ഗ്ഗീയമായ ഒരു നിയമമായിരുന്നു അത്. ആ നിയമം പാസായതോടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്‍.ഒ.സി.കൊടുക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം ഈ കമ്മീഷന്‍ കവര്‍ന്നെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിനുള്ള അവസാന വാക്ക്, ഹിന്ദുക്കള്‍ക്ക് വിലക്കുള്ള ഈ കമ്മീഷന്റെതായി.

2. 93-ാം ഭരണഘടന ഭേദഗതി – ആര്‍ട്ടിക്കിള്‍ 15 (5) 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിന് മുന്‍പ് വരെ രാജ്യത്ത് നിലനിന്നിരുന്ന, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ചുള്ള പ്രധാന ‘ഗൈഡ് ലൈനു’കളില്‍ ഒന്ന് ടി.എം.എ.പൈ/കര്‍ണാടക സര്‍ക്കാര്‍ എന്ന കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയായിരുന്നു. അതുപ്രകാരം ഒരു സ്വകാര്യ വ്യക്തി യാതൊരുവിധ സര്‍ക്കാര്‍ സഹായവുമില്ലാതെ തുടങ്ങി, നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനവും സംവരണവും അടക്കമുള്ള എല്ലാ കാര്യത്തിനും അയാള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അത്തരം അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൈനോരിറ്റി – നോണ്‍ മൈനോരിറ്റി എന്ന യാതൊരു വ്യത്യാസവും ഉണ്ടാവാന്‍ പാടില്ല എന്നും നിഷ്‌കര്‍ഷിച്ചിരുന്നു.

ഈ ഒരു നിയമത്തെ അട്ടിമറിക്കാനായിട്ടായിരുന്നു ആര്‍ട്ടിക്കിള്‍ 15 (5) എന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി സോണിയ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2005ല്‍, അധികാരത്തിലെത്തി വെറും ഒരു കൊല്ലത്തിനുള്ളില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം ന്യൂനപക്ഷ മുദ്രയുള്ള തൊഴിച്ച് ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, അണ്‍എയ്ഡഡ് ആയാലും അല്ലെങ്കിലും സര്‍ക്കാരിന് ഇടപെടാം എന്ന് വന്നു.

അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇങ്ങനെ ഹിന്ദു വിരുദ്ധ ന്യൂനപക്ഷ പ്രീണന സ്വാഭാവമുള്ള നിയമം പാസാക്കിയതോടെ ഹിന്ദുക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോവുക അങ്ങേയറ്റം ദുഷ്‌കരമായ ഒന്നായി മാറി. ഇത്തരം നടപടികള്‍ക്കു പിന്നിലെ ദീര്‍ഘദര്‍ശിത്വം മനസ്സിലാവാന്‍ 2009 ല്‍ കോണ്‍ഗ്രസ് വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.

വിദ്യാഭ്യാസ അവകാശം
2009 മെയ് മാസത്തില്‍ അധികാരത്തിലെത്തിയ രണ്ടാം സോണിയ-മന്‍മോഹന്‍ സര്‍ക്കാര്‍ വെറും മൂന്ന് മാസത്തിനുള്ളില്‍ അതായത് 2009 ആഗസ്റ്റ് 19ന് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലാവുമായിരുന്നതാണ് ഈ നിയമം. ഇതിലെ സര്‍വപ്രധാനമായ വ്യവസ്ഥ എല്ലാ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 25% സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതും, പട്ടികജാതി/വര്‍ഗ്ഗ, ഒ.ബി.സി. പോലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി തുച്ഛമായ ഫീസില്‍ സംവരണം ചെയ്യപ്പെട്ടതുമാണ് എന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട നിഷ്‌കര്‍ഷ നൂറു ശതമാനം സീറ്റിലും യാതൊരു വിധ സ്‌ക്രീനിങ്ങുകളും (ഇന്റര്‍വ്യൂകള്‍ പോലുള്ള) നടത്താന്‍ പാടില്ല എന്നതാണ്. പിന്നെ അടിസ്ഥാനസൗകര്യങ്ങളുടെയും മറ്റും കാര്യത്തിലുള്ള കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കണം. ഇത്രയും കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും എന്ന് ചുരുക്കം.

എത്ര പുരോഗമനപരമായ, വിപ്ലവകരമായ, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമം, അല്ലെ? ഇതില്‍ എന്താണ് കുഴപ്പം?
പക്ഷെ ഈ നിയമം പാസായി തൊട്ട് പിന്നാലെ ഒരു സുപ്രീം കോടതി വിധി വന്നു. ഈ പറഞ്ഞ മനോഹരമായ, വിപ്ലവകരമായ വ്യവസ്ഥകളുള്ള നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല എന്നതായിരിന്നു ആ വിധി!

ഭരണഘടന പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒരുവിധ സര്‍ക്കാര്‍ ഇടപെടലും ബാധകമല്ലത്രെ, അതുകൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമവും അവര്‍ക്ക് ബാധകമല്ലത്രെ. ഈ നിയമവും നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഹിന്ദു മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മാത്രമത്രേ ബാധകം.

ഭരണഘടന പ്രകാരം എന്ന് പറയുമ്പോള്‍ ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം എന്നുകൂടി അറിയണം. സോണിയാഗാന്ധിയും കൂട്ടരും അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വളരെയധികം ധൃതിപ്പെട്ട് ചുട്ടെടുത്ത 15 (5) എന്ന ഭരണഘടനാ വകുപ്പ് പ്രകാരം! അതായത്, ഹിന്ദു മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാത്രം 25% സീറ്റ് സര്‍ക്കാരിന് സ്വന്തം, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യാനായി.

ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 100% സീറ്റും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവേശനം നടത്താം. അതായത്, സാമൂഹ്യ പ്രതിബദ്ധത ഹിന്ദുവിന്റെ മാത്രം ഉത്തരവാദിത്വം. അതായത്, സ്ഥാപനം ലാഭകരമായി നടത്താനുള്ള അവകാശം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങളുടെയും (അടിസ്ഥാനസൗകര്യങ്ങളുടെ) മറ്റും കാര്യത്തിലുള്ള കര്‍ശനമായ വ്യവസ്ഥകള്‍ അടക്കമുള്ള ആര്‍ടിഇ നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ചില്ല എന്ന പേരില്‍ സര്‍ക്കാരുകള്‍ക്ക് വിരട്ടാന്‍ പറ്റുക ഇനി മുതല്‍ ഹിന്ദു മാനേജ്‌മെന്റുകളെ മാത്രമായിരിക്കും.
അതേസമയം ന്യൂനപക്ഷ മാനേജ്‌മെന്റുകളെ തൊടാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ല. കാരണം? 2005ല്‍ സോണിയ ഗാന്ധി-മന്‍മോഹന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ആര്‍ട്ടിക്കിള്‍ 15 (5) ഭേദഗതി പ്രകാരം, ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നടത്തിപ്പില്‍ ഇടപെടാനുള്ള സര്‍ക്കാരുകളുടെ അധികാരം എടുത്തു കളഞ്ഞു. അതു പിന്നീട് സുപ്രീം കോടതിയും ശരിവച്ചു.

എങ്കില്‍ പിന്നെ ഈ കര്‍ശന ഉപാധികളില്‍ നിന്ന് ഒഴിവാവാനായി ഹിന്ദു മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവിക്ക് അപേക്ഷിക്കാമെന്ന് വച്ചാലോ? ദാ അവിടെയും മുന്‍കൂട്ടി ‘ചെക്ക് വച്ചിരിക്കുന്നു’: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്‍.ഒ.സി. കൊടുക്കാനുള്ള അധികാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്ന് എടുത്തുകളഞ്ഞു, പകരം അത് സോണിയ ഗാന്ധി-മന്‍മോഹന്‍ സര്‍ക്കാരിന്റെ തന്നെ മറ്റൊരു സൃഷ്ടിയായ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന് മാത്രമേയുളളൂ എന്നാക്കി. ആ കമ്മീഷനിലാണെങ്കിലോ ഒരു ഹിന്ദു അംഗമാവരുതെന്ന് വകുപ്പും ഉണ്ടാക്കി. എത്ര ‘വെല്‍ പ്ലാന്‍ഡ്’ ആയാണ് വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദു മാനേജ്‌മെന്റുകള്‍ക്ക് നിയമപരിരക്ഷ നേടാനുള്ള അവസരം പോലും നിഷേധിച്ചിരിക്കുന്നതെന്ന് നോക്കൂ. കരുത്തരായ ന്യൂനപക്ഷ മാനേജ്‌മെന്റുകളോട് മത്സരിക്കാന്‍ പോലുമാകാത്ത വിധം എങ്ങിനെയാണ് ഹിന്ദു മാനേജ്‌മെന്റുകളുടെ കൈ കാലുകള്‍ ബന്ധിച്ചിരിക്കുന്നതെന്ന് നോക്കൂ. ഇതാണ് ഇന്ത്യന്‍ മോഡല്‍ മതേതരത്വത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണം.

ഇനി ഭാവിയില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഈ തെറ്റ് തിരുത്തി എല്ലാ മാനേജ്‌മെന്റുകള്‍ക്കും തുല്യ അവകാശം എന്ന അവസ്ഥ കൊണ്ടുവന്നാല്‍ അതായിരിക്കും വര്‍ഗ്ഗീയത. പിണറായിയുടെയും മമത ബാനര്‍ജിയുടെയും പോലുള്ള മതേതരത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചില സര്‍ക്കാരുകള്‍ ‘ചില പ്രത്യേക മാനേജ്‌മെന്റുകളുടെ’ സ്‌കൂളുകളെ പൂട്ടിക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നത് ഈ നിയമത്തിന്റെ ബലത്തിലാണ്. ഇപ്പോള്‍ മനസ്സിലാവുന്നുണ്ടോ അന്ന് കര്‍ണാടകയില്‍ ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രബല വിഭാഗങ്ങളില്‍ ഒന്നായ ലിംഗായത്തുകള്‍ ന്യൂനപക്ഷമത പദവിക്ക് വേണ്ടി പോരാടാന്‍ തയ്യാറായതിലെ ‘ഗുട്ടന്‍സ്’ എന്തായിരുന്നുവെന്ന്.

നാളെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുള്ള ഹിന്ദുക്കളിലെ പ്രബല വിഭാഗങ്ങളായ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്. എന്നിവര്‍ ഈഴവരെയും നായന്മാരെയും പുതിയ ന്യൂനപക്ഷ മതമായി അംഗീകരിക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങാം. അപ്പോള്‍ ഇവിടുത്തെ പ്രമുഖ മുന്നണികളായ എല്‍ഡിഎഫോ, യുഡിഎഫോ അത് ചെയ്തുകൊടുക്കാമെന്ന് വാഗ്ദാനവും കൊടുക്കാം. ഇവിടെ ബിജെപി ചിത്രത്തിലേ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ‘ലിംഗായത്ത് പ്രത്യേക മതം. ബിജെപി വെട്ടില്‍’ എന്ന് തലക്കെട്ട് കൊടുത്ത പത്രത്തെ ഓര്‍ക്കുക.

ഈ പ്രശ്‌നത്തില്‍ വെട്ടിലായതു ബിജെപിയല്ല എന്നും അവരുടെയൊക്കെ ആക്രമണം ബിജെപിക്കും ആര്‍.എസ്.എസ്സിനും എതിരെ എന്ന വ്യാജേന യഥാര്‍ത്ഥത്തില്‍ ഹിന്ദുവിനെതിരെയുള്ളതാണെന്നും, ഹിന്ദുവിനെ പല കഷണങ്ങളായി ചിതറിച്ച് ഇല്ലാതാക്കാനുള്ള, വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മനസ്സിലാക്കാന്‍ വലിയ തന്ത്രജ്ഞതയുടെയൊന്നും ആവശ്യമില്ല. ഇതിനു പറ്റിയ വൈറസ്സിനെയാണ് തന്ത്രപൂര്‍വ്വം അവര്‍ വിദ്യാഭ്യാസരംഗത്ത് കയറ്റിവിട്ടിരിക്കുന്നത്.

Tags: സോണിയാഗാന്ധിവിദ്യാഭ്യാസംന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍NCMEIവിദ്യാഭ്യാസ അവകാശ നിയമം
Share45TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

കുഴിമാന്താന്‍ കുഴിമന്തി

കോമരം (വെളിച്ചപ്പാട്)

സ്വത്ത് വിവരവും നികുതിക്കെണികളും

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ആത്മബോധമുണര്‍ത്തിയ അനന്തപുരി ഹിന്ദു മഹാസംഗമം

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
Follow @KesariWeekly

Latest

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

ദുര്‍ഗ്രാഹ്യമായ സ്ത്രീഹൃദയം

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies