Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home വെബ് സ്പെഷ്യൽ

ഉപവാസ സത്യഗ്രഹങ്ങളുടെ പൊരുളും വ്യാപ്തിയും

ശശിധരൻ, കാട്ടായിക്കോണം

Aug 5, 2021, 12:19 pm IST

സ്ത്രീസമൂഹത്തിന്റെ സുരക്ഷ, സ്ത്രീധനമോഹം മൂലമുള്ള ഹിംസകൾ എന്നിവയ്ക്കെതിരെ സമൂഹമനസാക്ഷിയെ ഉണർത്താനായി വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിലും കേരളത്തിലെ പല ഗൃഹങ്ങളിലും  ജൂലായ്‌ പതിനാലാം തീയതി ഒരു ദിവസത്തെ ഉപവാസ സത്യഗ്രഹം നടത്തുകയുണ്ടായി.ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും അത് അനുഷ്ഠിച്ചതോടെ  ഈ സത്യഗ്രഹത്തിന് വലിയ മാധ്യമശ്രദ്ധയും സമൂഹ ശ്രദ്ധയും ലഭിക്കുകയുണ്ടായി.

ഒന്നു മുതൽ 21 ദിവസം വരെ നീണ്ടു നിന്നിരുന്ന മുപ്പതോളം സത്യഗ്രഹങ്ങൾ നടത്തിയ മഹാത്മാഗാന്ധിയാണ് സമൂഹമനസ്സിൽ പരിവർത്തനം വരുത്താനുള്ള ഈ സത്യഗ്രഹ മാർഗ്ഗത്തിന്റെ ഉപജ്ഞാതാവ്. രാജ്യത്ത് അക്രമവും അനീതിയും അധാർമികതയും പെരുകി പ്രസംഗം, ഉപദേശം ലേഖനം, പോലീസ്, പട്ടാളം എന്നിവ കൊണ്ടൊന്നും ഫലമില്ലെന്നു കാണുമ്പോൾ പ്രശ്നപരിഹാരത്തിന് ഗാന്ധിജി സ്വീകരിച്ചിരുന്ന മാർഗ്ഗമാണ് ഉപവാസ സത്യഗ്രഹം. അതോടൊപ്പം സ്വന്തം അന്തർഭാവങ്ങളെ കാണുന്നതിനും തുറക്കുന്നതിനും ഇതിനെ പ്രയോജനപ്പെടുത്തിയിരുന്നു.

തനിക്ക് ചിത്തശുദ്ധി കൂടുന്നതോടെ ഹൃദയ ഭാഷയ്ക്ക് ജനങ്ങളെ കൂടുതൽ സ്വാധീനിക്കാൻ കഴിയുമെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന മൂല്യങ്ങൾ അവനിലേക്ക് കടത്തിവിടാൻ സാധിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനാൽ തന്റെ ചിന്തകളും വാക്കുകളും അന്യായം ചെയ്യുന്നവരിൽ എത്തിച്ചേരാനുള്ള മാർഗമായാണ്. ഗാന്ധിജി ഉപവാസ സത്യഗ്രഹങ്ങളെ കണ്ടിരുന്നത്.

ഇതിലൂടെ തനിക്കോ അന്യായം പ്രവർത്തിക്കുന്നവർക്കോ ഒരു ഹാനിയും സംഭവിക്കാതെ അയാളുടെ ധാർമിക ബോധത്തെ വീണ്ടെടുക്കുന്നു. അധാർമികതയോട് ശരീര ബലത്തിനു പകരം ആത്മബലം ഉപയോഗിച്ച് നിസ്സഹകരിക്കുന്ന ഉപാധി ആയതിനാൽ ഉപവാസ സത്യഗ്രഹ വേളയിൽ സത്യഗ്രഹി സത്യം, അഹിംസ എന്നിവ പാലിക്കണമെന്നും മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാനോ നിന്ദിക്കാനോ പാടില്ലെന്നും അദ്ദേഹം നിഷ്കർഷിച്ചിരുന്നു. ഈ ആശയത്തിന് പിന്നിൽ മാനവികതയുടെ ഏകത്വമാണ് അദ്ദേഹം ദർശിച്ചത്. അക്രമം ചെയ്യുന്നവരുടെ ആത്മാവും തൻറെ ആത്മാവും ഒന്നായതിനാലും ആത്മാവ് അനശ്വരം ആയതിനാലും തന്റെ പരിശുദ്ധിയും കഷ്ട സഹനങ്ങളും അയാളെ സ്പർശിക്കും.അങ്ങനെ പരിശുദ്ധ മനസ്സോടും ഇച്ഛാശക്തിയോടും നടത്തുന്ന ഉപവാസയജ്ഞം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ചിന്താതരംഗം വ്യക്തിയിലും സമൂഹത്തിലും പ്രകൃതിയിലും ആശാസ്യമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന മൂല്യങ്ങൾ അവനിലേക്ക് കടത്തിവിടാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

വിനോബാ ഭാവേ, ഗാന്ധിജിയുടെ ഈ സിദ്ധിയെ പറ്റി പറയുന്നത് “തന്നെ  കീഴടക്കാൻ കഴിഞ്ഞ ഒരു വ്യക്തിക്ക് മാത്രമേ ലോകത്തെ കീഴടക്കാന്‍ കഴിയൂ. ഗാന്ധിജിക്ക് അത് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അനേകായിരം സൈനികര്‍ക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്ന ലഹളകളെ ഗാന്ധിജിക്ക് ഒറ്റയ്ക്ക് ശമിപ്പിക്കാന്‍ കഴിഞ്ഞത്. അതിനു ചില അടിസ്ഥാന  ഗുണങ്ങൾ തനിക്ക് വേണമെന്നും ഈ  ആത്മശുദ്ധി മറ്റുള്ളവരിലേക്കും പകർന്നു  സമൂഹം ശുദ്ധമാകുന്നതിലൂടെ  സമാധാനവും കൈവരുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

മഹാ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ പറയുന്നത് നോക്കുക

“ഒരു വലിയ മാനവസമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന ഗാന്ധിക്ക് അതിനു സഹായകമായ ആദർശപരമായ ഉദാത്തത സൂക്ഷിക്കേണ്ടതുണ്ടായിരുന്നു.”

ലാഹോറിന് സമീപത്തെ കോഹാട്ടിൽ (ഇന്ന് പാകിസ്ഥാനിലുള്ള പ്രദേശം) ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ കലാപം ഉണ്ടായപ്പോൾ  മൌലാന മുഹമ്മദ് അലിയുടെ വീട്ടിൽ പാർത്തു കൊണ്ടാണ് അദ്ദേഹം ഉപവാസം അനുഷ്ഠിച്ചത്. അതോടെ ലഹള ശമിച്ചു അതിനെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് ഞാൻ ദൈവത്തെയും മനുഷ്യനെയും രണ്ടായി കാണുന്നില്ല അതുകൊണ്ടുതന്നെ അത്യന്തം പാപിയെപ്പോലും എന്നിൽനിന്ന് അന്യനായി കാണാൻ എനിക്ക് കഴിയാത്തതിനാൽ എല്ലാവരും  എൻറെ സഹോദരങ്ങളാണ്. ഈ വിചാരത്തോടെ ഞാൻ ഉപവാസം അനുഷ്ഠിച്ചപ്പോൾ അത് മനുഷ്യഹൃദയങ്ങളിൽ  ശാന്തി സൃഷ്ടിച്ചു കലഹം ശമിച്ചു.

ഭഗവദ്ഗീതയിലും ഈ തത്ത്വം പ്രതിപാദിക്കുന്നുണ്ട്

“കാമക്രോധവിയുക്താനാം യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിര്‍വ്വാണം വര്‍ത്തതേ വിജിതാത്മനാം”

(കാമക്രോധങ്ങള്‍ വര്‍ജ്ജിച്ച് മനസ്സും കീഴടക്കിയ യതിയെ ബ്രഹ്മചൈതന്യം വലയം ചെയ്‌വൂ സര്‍വ്വദാ)
“അന്യന്നു പേടി നല്കാത്തോന്‍ അന്യനെ പേടിയാത്തവന്‍ ഹിംസിക്കാത്തോന്‍ ദ്വേഷിക്കാത്തോന്‍ ബ്രഹ്മമായ്ത്തീരുമപ്പോഴേ” എന്ന് വ്യാസമഹര്‍ഷി മഹാഭാരതത്തില്‍ പറയുന്നു

ബ്രഹ്മചൈതന്യശക്തി സ്വന്തം വ്യക്തിത്വത്തിൽ സാധനകളിലൂടെ സമാർജ്ജിച്ചതുകൊണ്ടാണ് ഗാന്ധിജിക്ക് അതു കഴിഞ്ഞത്. ഈ വിധം ഉപവാസത്തെ തന്റെ സഹജീവികളുടെയും സമൂഹത്തിന്റെയും തെറ്റുകൾക്ക് എതിരെയുള്ള പ്രായശ്ചിത്തമായി കണ്ടിരുന്ന ഗാന്ധിജിയുടെ രാഷ്ട്രീയ ഉപവാസങ്ങളും ആ ലക്ഷ്യത്തോടെ ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി മക് ഡൊണാൾഡ്ന്റെ ഭാവിയിൽ ഇന്ത്യയെ പല കഷ്ണങ്ങളായി വിഭജിക്കാൻ ഇടയാക്കുമായിരുന്ന കമ്മ്യൂണൽ അവാർഡിനെതിരെയും അധസ്ഥിത ജനതയുടെ സേവനങ്ങളെ തടസ്സപ്പെടുത്തിയതിന് എതിരെയും വർഗീയലഹളകൾക്കെതിരെയും നടത്തിയ ഉപവാസങ്ങളെല്ലാം ഈ ലക്ഷ്യത്തോടെ ആയിരുന്നു.

മുഹമ്മദാലി ജിന്ന പ്രഖ്യാപിച്ച ഡയറക്ട് ആക്ഷൻ എന്ന ആഹ്വാനത്തിന്റെ ഫലമായി നവഖാലിയിൽ നിന്ന് അഭയാർത്ഥികളായെത്തിയ  ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കൽക്കത്തയിൽ ഇരുന്നുകൊണ്ട് ഉപവാസം നടത്തിയാണ് അദ്ദേഹം ആ സ്ഥലങ്ങളിൽ സമാധാനം സ്ഥാപിച്ചത്. അതിനുശേഷമാണ് അദ്ദേഹം നവഖാലിയിൽ ഹിന്ദു ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തിയത്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും, ചെരിപ്പിടാത്തതുകൊണ്ട് പൊട്ടി ചോരവാർന്ന കാലുകളോടും സഞ്ചരിച്ച് ചില ആഴ്ചകൾക്കുള്ളിൽ അവിടെ കൊലയും കൊള്ളയും അവസാനിപ്പിച്ചു.

അതിന് ഗാന്ധിജിയെ അഭിനന്ദിച്ചുകൊണ്ട് അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ എഴുതിയത് “ഞാൻ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ലഹള ശമിപ്പിക്കാനായി സർവ്വായുധ സജ്ജരായ 55000 സൈനികരെയാണ് അയച്ചത്. മാസങ്ങൾ പലതു കഴിഞ്ഞിട്ടും ലഹളയ്ക്ക് ഒരു ശമനവും ഉണ്ടായില്ല. എന്നാൽ ഇന്ത്യയുടെ വടക്കു കിഴക്കു ഭാഗത്ത് താങ്കൾ ഒറ്റയാൾ പട്ടാളം ആയി പോയി ചില ആഴ്ചകൾക്കുള്ളിൽ സമാധാനം സ്ഥാപിച്ചു. ഞാൻ താങ്കളെ അഭിനന്ദിക്കുന്നു” എന്നായിരുന്നു.

ഗാന്ധിജിയുടെ ഉപവാസങ്ങളെ ആദ്യകാലങ്ങളിൽ തള്ളിപ്പറഞ്ഞിരുന്ന കൽക്കത്തയിലെ യൂറോപ്യൻ  ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് മാൻ എന്ന പത്രത്തിന്റെ പത്രാധിപർ ആർതർ മൂർ പറഞ്ഞിട്ടുള്ളത് നോക്കുക. “മുൻകാലങ്ങളിൽ ഞാൻ ഗാന്ധിജിയുടെ ഉപവാസങ്ങളെ സംശയിച്ചിരുന്നു. എന്നാൽ കൽക്കത്തയിൽ അദ്ദേഹം നടത്തിയ ഉപവാ ങ്ങളുടെ ഫലം നേരിട്ട് അറിഞ്ഞപ്പോൾ ഞാൻ മുൻധാരണ തിരുത്തി. ഇപ്പോൾ ഉപവാസം നടത്തരുതെന്ന് അദ്ദേഹത്തെ നിർബന്ധിക്കുന്നവരുടെ കൂട്ടത്തിൽ ഞാനില്ല മനുഷ്യർ തമ്മിലുള്ള വെറുപ്പും പകയും മാറ്റാൻ അത് ഉപകരിച്ചു. ഈ ഉപവാസത്തിൽ ഞാനും പങ്കെടുത്തു,  വെള്ളമല്ലാതെ മറ്റൊന്നും ഞാൻ കഴിച്ചിരുന്നില്ല.”

ഗാന്ധിജിയുടെ ഒടുവിലത്തെ ഉപവാസം 1948 ജനുവരിയിലായിരുന്നു. വിഭജനത്തെ തുടർന്നുണ്ടായ വർഗീയ കലാപം മൂലം ദൽഹിയിൽ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. അധികാര സ്ഥാനത്തുള്ള ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും മൗണ്ട് ബാറ്റനും നിസ്സഹായരായി. ദേശീയ മുസ്ലീങ്ങൾ പലരും അദ്ദേഹത്തെ സന്ദർശിച്ചു ചോദിച്ചു. ഡൽഹിയിൽ ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ജിന്നയുടെ പാകിസ്ഥാനിൽ ഞങ്ങൾക്കിടമില്ല. ഞങ്ങൾ ഇംഗ്ലണ്ടിൽ അഭയാർഥികളായി പോകട്ടയോ?” ഇത് ഗാന്ധിജിയെ വല്ലാതെ സ്പർശി.ച്ചു എല്ലാ ഉപവാസങ്ങളിലും എന്നപോലെ അന്തരാത്മാവിന്റെ പ്രേരണക്ക് വഴങ്ങി അദ്ദേഹം ഒരു തീരുമാനമെടുത്തു. സായാഹ്ന പ്രാർത്ഥനക്ക് ശേഷം 6 30ന് മൗണ്ട് ബാറ്റനെ കണ്ടു പറഞ്ഞു. താങ്കളുടെ ഉപദേശമാരായാതെ ഞാനൊരു സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. ശുദ്ധമായ ഉപവാസം ശുദ്ധമായ ധർമ്മപാലനമാണ് ഹിന്ദുസ്ഥാനും  ഹിന്ദു ധർമ്മവും ഇസ്ലാമും സിഖ് ധർമ്മവും നിസ്സഹായമായി മാറി മാറി നശിക്കുന്നത് കാണാനായി ജീവിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്. എൻറെ ഉപവാസം ജനതയുടെ ആത്മാവിനെ ഉണർത്താനാണ് അവരെ കൊന്നൊടുക്കാൻ അല്ല. ഹിന്ദുസ്ഥാന്റെ ഒരെളിയ പുത്രൻ, ഒരുപക്ഷേ  പവിത്രനായ ഒരു പുത്രൻ, ഈ കളങ്കം തീർക്കാനായി ഒരു പരിശ്രമം നടത്തുകയാണ്. രാജ്യം മുഴുവൻ അല്ലെങ്കിൽ തലസ്ഥാനമായ ഡൽഹിയിലെങ്കിലും അന്തരീക്ഷം മെച്ചപ്പെടുന്നത് വരെ ഉപവസിക്കാനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. താങ്കൾ എന്നോട് കോപിക്കരുത്.”

ഉടനെ മൗണ്ട് ബാറ്റൺ പറഞ്ഞു. “ഞാനെന്തിന് കോപിക്കണം? ഇതിനേക്കാൾ ഉചിതവും ഉജ്ജ്വലവുമായ മറ്റൊരു തീരുമാനം ഉണ്ടോ? ഇന്ത്യയിൽ ഇതിന് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. നവഖാലിയിലും കൊൽക്കത്തയിലും അത് വ്യക്തമായി തെളിഞ്ഞു കഴിഞ്ഞു. അതിനാൽ സാഹസികമായ ഈ സംരംഭത്തിന് ഞാൻ വിജയം ആശംസിക്കുന്നു. മറ്റെല്ലാവരും പരാജയപ്പെടുന്നിടത്ത് താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.”അങ്ങനെ ഗാന്ധിജി 1948 ജനുവരി 13-ാം തീയതി ഉപവാസം തുടങ്ങി. അതോടെ പാകിസ്ഥാനിലും ഇന്ത്യയിലും അദ്ദേഹത്തിൻറെ രക്ഷക്കായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. എല്ലായിടത്തും സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നു. ലഹളകൾ കെട്ടടങ്ങി. അതിനുശേഷമേ ഉപവാസം അവസാനിപ്പിച്ചുള്ളൂ (6ആം ദിവസം ജനുവരി പതിനെട്ടാം തീയതി).

ഇംഗ്ലണ്ടിൽ നിന്നും ന്യൂ ക്രോണിക്കിൾ എന്ന പത്രം എഴുതി “അണുബോംബിനെക്കാൾ ശക്തനാണ് ഗാന്ധി എന്നു തെളിഞ്ഞിരിക്കുന്നു”. പാശ്ചാത്യ രാജ്യങ്ങൾ, അസൂയയോടും പ്രതീക്ഷയോടും ഇതിനെ നിരീക്ഷിക്കേണ്ടതാണ്.മനുഷ്യൻ അത്യന്തികമായി അവൻ സൃഷ്ടിച്ച ആയുധങ്ങളേക്കാൾ ശക്തനാണെന്ന്  തെളിയിച്ചിരിക്കുന്നു. “(മൌണ്ട് ബാറ്റൺ ആൻഡ് ഇൻഡിപെൻഡൻറ് ഇന്ത്യ പേജ് 122 123 )

ഉപവാസ സത്യാഗ്രഹത്തിന്റെ ഈ പൊരും വ്യാപ്തിയും മനസ്സിലാക്കിയിട്ടാണ് കേരള ഗവർണവും ഡോക്ടർ N രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഗാന്ധിമാർഗ്ഗ പ്രവർത്തകരും ഉപവാസം അനുഷ്ഠിച്ചത്. അതിൽ അൽപം പോലും രാഷ്ട്രീയ താൽപര്യങ്ങളില്ലെന്ന് അവർ അവർ  ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.

(ലേഖകൻ സർവോദയ മണ്ഡലത്തിന്റെ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും ഗാന്ധിജിയെ കുറിച്ച് ഗോഡ്സെ, ഗാന്ധിജിയും അംബേദ്കറും തുടങ്ങിയ പല കൃതികളുടെയും കർത്താവുമാണ്

Tags: AmritMahotsav
Share1TweetSendShare

Related Posts

സഹ്യന്റെ മകന്‍ വീണ്ടും

നിർമിത ബുദ്ധിക്യാമറ  ആരുടെ ബുദ്ധി

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

മാലിന്യമനസ്സുള്ള മലയാളികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies