ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സമഗ്രമായ നയരേഖ ആവിഷ്‌കരിക്കണമെന്ന് ബാലഗോകുലം. മഹാമാരി കാരണം വീടുകളില്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സൈബര്‍ ചൂഷണങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പരിരക്ഷ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ബാലഗോകുലം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തില്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന സഭയില്‍ എം.എ കൃഷ്ണന്‍, നടി പ്രവീണ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സഭയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക്പ്രമുഖ് ടി.എസ് അജയകുമാര്‍ സംസാരിച്ചു.