ആലപ്പുഴ: കുട്ടികള്‍ പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് ഡോ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ കീഴടക്കി പുരോഗതി കൈവരിക്കുക എന്നത് പാശ്ചാത്യ സമീപനമാണ്. എന്നാല്‍ ഭാരതീയ ദര്‍ശനം എന്നും ധര്‍മ്മാധിഷ്ഠിതമായിരുന്നു. ഉപനിഷത്തുകള്‍ പ്രകൃതിയുടെ മഹത്വം ഉദ്‌ഘോഷിച്ചിട്ടുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണനും പ്രകൃതിയെ പൂജിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.