എറണാകുളം: അടിയന്തരാവസ്ഥാവിരുദ്ധ സമരത്തില്‍ പങ്കാളികളായവരുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമരചരിത്രഗ്രന്ഥം തയ്യാറാക്കണമെന്ന് ആര്‍.എസ്.എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍.ശശിധരന്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്റെ സംസ്ഥാന സമിതിയോഗത്തില്‍ സമാപനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.രാമന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. പി. ജയകുമാര്‍, ആര്‍.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ കുളതെരി അനുസ്മരണ പ്രഭാഷണം നടത്തി.