കോഴിക്കോട്: ഐഎംഎ കോഴിക്കോട് മുന്‍ പ്രസിഡന്റും കേരള ഐഎംഎ ഉത്തരമേഖല ജോയിന്റ് സെക്രട്ടറിയുമായ ഡോ. അജിത് ഭാസ്‌കര്‍ ദേശീയ ഐഎംഎയുടെ കോവിഡ് വാരിയര്‍ അവാര്‍ഡിന് അര്‍ഹനായി. കോഴിക്കോട് ഐഎംഎയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡും ഡോ. അജിത് ഭാസ്‌കറിന് ലഭിച്ചിരുന്നു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഞ്ചു രോഗ വിദഗ്ദ്ധനും മലബാര്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ച് രോഗ വിഭാഗത്തില്‍ പ്രൊഫസറുമാണ്.