മഞ്ചേരി: നിര്‍ബന്ധമോ സമ്മര്‍ദ്ദമോ ഇല്ലാതെ, നിയമപരമായ ഒരു ബാധ്യതയുമില്ലാതെ ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളടക്കം ഒട്ടെല്ലാ അംഗീകൃത രാജ്യങ്ങളും യോഗയെ അംഗീകരിച്ചു എന്നത് ഭാരതത്തിനും ഭാരതത്തിന്റെ സാംസ്കാരിക, ചരിത്ര, ധൈഷണിക, ചിന്താ പാരമ്പര്യത്തിനുള്ള അംഗീകാരം കൂടിയാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹ സമ്പര്‍ക്ക പ്രമുഖ് കാ.ഭാ. സുരേന്ദ്രന് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം മഞ്ചേരി സമിതി നടത്തിയ ഓണ്‍ലൈന്‍ സെമിനാറില്‍ യോഗയും വര്ത്തമാനഭാരതവും എന്ന വിഷയത്തെ അധികരിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവി എസ്.രമേശന് നായരേയും ഇന്ത്യയിലെ എക്കാലത്തേയും മികച്ച അത്ലറ്റ് ആയിരുന്ന മില്‍ഖാ സിംഗിനേയും യഥാക്രമം ശാംഭവിമൂസത്, രാമചന്ദ്രന് പാണ്ടിക്കാട് എന്നിവര്‍ അനുസ്മരിച്ചു. പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.വിജയന്, ടി.മുകുന്ദന്, കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.