അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ആധിപത്യമുറപ്പിച്ചുകൊണ്ട് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളും കയ്യടക്കി. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഭൂരിപക്ഷം സീറ്റുകളിലേക്കും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പോലുമുണ്ടായിരുന്നില്ല.
കാല്‍ നൂറ്റാണ്ട് കാലം ത്രിപുര ഭരിച്ച മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ ജനങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടതിന്റെ തെളിവ് കൂടിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
ജൂലായ് 11, 27 തീയതികളിലായിരു ന്നു തിരഞ്ഞെടുപ്പ്. 6646 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 5652 സീറ്റിലും ബിജെപി വിജയക്കൊടി പാറിച്ചു.
419 ബ്ലോക്ക് പഞ്ചായത്തുകളില്‍ 338ലും ബിജെപിക്ക് എതിര്‍സ്ഥാനാര്‍ ത്ഥികള്‍ ഉണ്ടായിരുന്നില്ല. 116 ജില്ലാ പഞ്ചായത്തുകളില്‍ 37ലും ബിജെപി മാത്രമായിരുന്നു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇവിടങ്ങളിലൊന്നും സിപിഎമ്മിന്റെ പേരില്‍ മത്സരിക്കാന്‍ പോലും ആരും തയ്യാറായില്ല. മാര്‍ ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ആകെ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് 306 സ്ഥാനാര്‍ത്ഥികളെ മാത്രമാണ്.
ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 86 ശതമാനം പേര്‍ വിജയപതാക ഉയര്‍ ത്തിപ്പിടിച്ചപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ ട്ടിക്ക് കേവലം നാല് ശതമാനവും കോണ്‍ഗ്രസ്സിന് 10 ശതമാനവും സ്ഥാ നാര്‍ത്ഥികളെ മാത്രമേ വിജയിപ്പിക്കാനായുള്ളു.
പതിവുപോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ ആരോപണം, ബിജെപി ബൂത്ത് പിടുത്തം നടത്തിയാണ് വിജയം നേടിയതെന്നാണ്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി. കാമേശ്വരറാവു പറഞ്ഞത്, ബൂത്ത് പിടുത്തമോ മറ്റെന്തെങ്കിലും അനിഷ്ട സംഭവങ്ങളോ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിട്ടില്ലെന്നാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഒരു പരാതി പോലും തന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നുവെന്ന് ത്രിപുര അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ലോ-ഓര്‍ഡര്‍) സുബ്രതോ ചക്രവര്‍ത്തിയും പറഞ്ഞു.