കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള വിശ്വ സംസ്കൃത പ്രതിഷ്ഠാനം വീട്ടിലിരുന്നുതന്നെ സംസ്കൃതം പഠിക്കാന്‍ സൗകര്യമൊരുക്കുന്നു. പുസ്തകങ്ങള്‍ തപാല്‍ മുഖേന വീട്ടിലെത്തിക്കുന്നതിലൂടെയും ആഴ്ചതോറും സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പാഠ്യപദ്ധതിയില്‍ ചേരാന്‍ പതിമൂന്ന് വയസ്സാണ് കുറഞ്ഞ പ്രായപരിധി. ഉയര്‍ന്ന പ്രായപരിധി ഇല്ല. ആറ് മാസം വീതമുള്ള നാല് ഘട്ടങ്ങളായാണ് ഈ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിനൊടുവിലും പരീക്ഷ നടത്തി പ്രമാണപത്രം നല്‍കുന്നതാണ്. പ്രവേശ, പരിചയ, ശിക്ഷ, കോവിദ എന്നിവയാണ് നാല് ഘട്ടങ്ങള്‍. ആദ്യമായി സംസ്കൃതം പഠിക്കാന്‍ തുടങ്ങുന്നവര്‍ പ്രവേശയിലാണ് ചേരേണ്ടത്.
പുതിയ അദ്ധ്യയന ബാച്ചിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ”വിശ്വ സംസ്കൃത പ്രതിഷ്ഠാനം, കോട്ടപ്പുറം പി.ഓ, കൊടുങ്ങല്ലൂര്‍”എന്ന വിലാസത്തിലോ 9895506718 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.