തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശന സാധ്യതകള്‍ പരിചയപ്പെടുത്താനും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ഒരുക്കുന്നതിനുമായി എ.ബി.വി.പി ‘സദ്ഗമയ’ എന്ന പേരില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. വിവിധ കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങിയ കൂട്ടായ്മയാണ് ‘സദ്ഗമ’യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍വ്വകലാശാലകളുടെ സാധ്യതകളെക്കുറിച്ച് അറിയുന്നതിനും പ്രവേശനപരീക്ഷകളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും ‘സദ്ഗമയ’യുമായി ബന്ധപ്പെടാം. ഫോണ്‍: 9566297609, 9605387149, 9074429040.