മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്നത് എന്ന ശ്രീനാഥിന്റെ ലേഖനം (2021 ജൂണ്‍ 4) മാധ്യമവേഷക്കാരുടെ കള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. സൂര്യനുകീഴിലുള്ള മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും എഴുതുകയും അഭിപ്രായം പറയുകയും ചെ യ്യാന്‍ കഴിവുള്ളവര്‍ എന്ന അഹങ്കാരമാണ് പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഏത് കാര്യങ്ങളും അന്വേഷിച്ച് കണ്ടെത്താന്‍ കഴിവുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍ ആണ് തങ്ങള്‍ എന്നാണ് ഇവര്‍ അവകാശപ്പെടാറുള്ളത്. എന്നിട്ടും സ്വന്തം കൂട്ടത്തിലുള്ള ഒരാള്‍ അതും ദല്‍ഹി പോലുള്ള പ്രധാന കേന്ദ്രത്തിലെ കെ.യു.ഡബ്ല്യു.ജെയുടെ സെക്രട്ടറി ഒരു ഭീകരവാദിയും രാജ്യദ്രോഹിയുമാണെന്ന് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് അത്ഭുതമുളവാക്കുന്നതാണ്. അതോ ഈ മേഖലയിലുള്ള ഭൂരിപക്ഷം പേരും അങ്ങനെയായതുകൊണ്ട് അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തതാണോ? അറിഞ്ഞുകൊണ്ടുതന്നെ സഹകരിച്ചതാണോ? എന്തായാലും ഇന്നും സിദ്ധിഖ് കാപ്പനെതിരെ നടപടി എടുക്കാന്‍ ഈ സംഘടന തയ്യാറായില്ല എന്ന് മാത്രമല്ല നിയമ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരെ ജനം തിരിച്ചറിയണം.