തിരുവനന്തപുരം: കൊവിഡ് വാക്സിനും മരുന്നുകളും ആവശ്യമുള്ളത്രയും ലഭ്യമാക്കുന്നതിന് പേറ്റന്റ് രഹിതമാക്കുകയും വാക്സിനുകളുടെയും മരുന്നുകളുടെയും സാങ്കേതികവിദ്യ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ലഭ്യമാക്കുകയും ചെയ്യണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. ഇന്ത്യയുള്‍പ്പെടെ ലോകത്തെ മുഴുവന്‍ മുതിര്‍ന്ന ജനങ്ങള്‍ക്കും ഉടനടി പ്രതിരോധ കുത്തിവയ്പ്പ് അത്യാവശ്യമാണ്. ഇതിനായി സ്വദേശി ജാഗരണ്‍ മഞ്ച് വിപുലമായ ബോധവല്‍ക്കരണ ക്യാമ്പയിന് ആരംഭിച്ചു. ഓണ്‍ലൈന്‍ സിഗ്നേച്ചര്‍ ക്യാമ്പയിന് ഉള്‍പ്പെടെയുള്ള ബഹുജന സമ്പര്‍ക്കം നടത്തുന്നുണ്ടെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കേരള കണ്‍വീനര്‍ എം.ആര്. രഞ്ജിത്ത് കാര്ത്തികേയന് അറിയിച്ചു.