Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഗ്രന്ഥങ്ങളും ജ്ഞാനതൃഷ്ണയും (ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍ 3)

ഡോ.കെ.ജി. സുധീര്‍, ശൂരനാട്

Print Edition: 28 May 2021

തിരുവനന്തപുരം കണ്ണമ്മൂലയില്‍ ജനിച്ച സ്വാമികള്‍ ലോകത്തിന്റെ മഹര്‍ഷീശ്വരനായി, വിദ്യാധിരാജനായ ശ്രീചട്ടമ്പിസ്വാമിതിരുവടികളായി പരിവര്‍ത്തനം ചെയ്തതില്‍, ചില വ്യക്തികളും സംഭവങ്ങളും ഒപ്പം അദ്ദേഹത്തിന്റെ അസാധാരണമായ വായനശീലവും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വാമികളുടെ അറിവും വീക്ഷണങ്ങളും ധിഷണയും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്വരയും വായനശീലവും ഗ്രന്ഥങ്ങളും സ്വാധീനിച്ചതായിക്കാണാം.

ബാല്യകാലത്തില്‍ സ്വാമികളുടെ മനസ്സിലേക്കെത്തിയ വെളിച്ചത്തിന്റെ സ്രോതസ്സുകള്‍ വളരെ പ്രധാനമാണ്. ചെറുപ്പത്തിലേ ഇതിനു തുടക്കംകുറിക്കുകയും, കൗമാരയൗവ്വനദശകളില്‍ അതിനു ഗതിവേഗം വര്‍ദ്ധിക്കുകയും ചെയ്തതായും കാണാം. തിരുവിതാംകൂറില്‍ അക്കാലത്തു നിയതമായ ഗ്രന്ഥശാലകളോ വായനശാലകളോ ഇല്ലാതിരുന്നിട്ടുകൂടി, അവ തേടിപ്പിടിച്ചു വായിക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്.
ആദ്ധ്യാത്മികവും മതാധിഷ്ഠിതവുമായ കൃതികള്‍ക്കുപുറമെ, തന്ത്രവിദ്യ, ആയുര്‍വേദം, തര്‍ക്കശാസ്ത്രം, ജ്യോതിഷം മുതലായ ചില ഗ്രന്ഥങ്ങളും സ്വാമികളുടെ ആശയചിന്താമണ്ഡലത്തെ വിപുലപ്പെടുത്തി. മലയാളത്തിനുപുറമെ തമിഴിലും സംസ്‌കൃതത്തിലും അദ്ദേഹമാര്‍ജ്ജിച്ച അറിവ് ആ കൃതികളുടെ വായനയെയും പ്രോത്സാഹിപ്പിച്ചു.

വിജ്ഞാനാര്‍ത്ഥിയും പുസ്തകപ്രേമിയുമായിരുന്ന ചട്ടമ്പിസ്വാമികള്‍ക്കു സഹായകമായ ഗ്രന്ഥശാലകളെക്കുറിച്ചോ വായനശാലകളെക്കുറിച്ചോ (കൂപക്കരമഠത്തിലേതൊഴികെ) എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. അതുപോലെതന്നെ സ്വാമികള്‍ വായിച്ച കൃതികളെയും ഗ്രന്ഥങ്ങളെയുംകുറിച്ചുള്ള വിവരങ്ങളും കൃത്യമായി പ്രതിപാദിച്ചുകണ്ടിട്ടില്ല. വ്യാകരണം അഭ്യസിക്കുന്നതിലും വേദപഠനത്തിലും അലിഖിതമായ നിരോധനമുണ്ടായിരുന്ന കാലത്തായിരുന്നു സ്വാമികളുടെ ജനനവും വിദ്യാഭ്യാസവുമെല്ലാം. എന്നാല്‍ ന്യായം, വ്യാകരണം, വേദാന്തം, മീമാംസ മുതലായ ശാസ്ത്രരത്‌നങ്ങള്‍ സ്വാമികളുടെ പ്രതിഭയിലും വിജ്ഞാനതൃഷ്ണയിലും വെളിച്ചം വീശിയെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇലക്കണശാസ്ത്രവും പാണിനീയസൂത്രങ്ങളും അടിസ്ഥാനമാക്കി സ്വാമികള്‍ നടത്തിയ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന് ആ മേഖലയിലുള്ള പാണ്ഡിത്യം പ്രതിഫലിപ്പിക്കുന്നതാണ്. തത്ത്വശാസ്ത്രം, മര്‍മ്മശാസ്ത്രം എന്നിവയിലും സ്വാമികള്‍ അഗ്രഗണ്യനായിരുന്നു. തര്‍ക്കശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധിഗ്രന്ഥങ്ങള്‍ സ്വാമികള്‍ പഠിച്ചിട്ടുണ്ട്. അന്നംഭട്ടീയത്തിനു ‘തര്‍ക്കരഹസ്യരത്‌നം’ എന്ന ലളിതമായ മലയാളവ്യാഖ്യാനം സ്വാമികള്‍ രചിക്കുകയുണ്ടായി.

അബ്രാഹ്മണര്‍ക്കും സംസ്‌കൃതഭാഷ അറിവില്ലാത്തവര്‍ക്കും നിഷിദ്ധമായിരുന്ന വേദം, വ്യാകരണം, വേദാന്തം എന്നീ വിലക്കപ്പെട്ട വിജ്ഞാനമേഖലകളില്‍ കടന്നുചെന്ന്, അവിടെയുള്ള അമൂല്യമായ വിജ്ഞാനഗ്രന്ഥങ്ങള്‍ തന്റെ പ്രതിഭകൊണ്ടു സ്വായത്തമാക്കിയ മഹര്‍ഷീശ്വരനായിരുന്നു ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍. അധികമാരും കേട്ടിട്ടില്ലാത്ത തന്ത്രശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്ത സ്വാമികള്‍, ആ മേഖലയിലേക്കു കടക്കുവാന്‍ അബ്രാഹ്മണര്‍ക്കും പ്രചോദനംനല്കി. കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുരയില്‍ കടന്നുചെന്നു തന്ത്രസമുച്ചയം പോലുള്ള ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയതുതന്നെ അതിനുള്ള മകുടോദാഹരണമാണ്.
വിപുലമായ വായനയും ഉറച്ച ധാരണയും തെളിഞ്ഞ ചിന്തയുമുള്ള ഒരു ഭാവനാധനികനെയാണു പണ്ഡിതലോകം ശ്രീചട്ടമ്പിസ്വാമികളില്‍ ദര്‍ശിച്ചത്. പ്രകാശിതവും അപ്രകാശിതവുമായ, വളരെ പുരാതനമായ ഗ്രന്ഥങ്ങളെല്ലാംതന്നെ പാരായണവിധേയമാക്കിയതുമൂലം, സ്വാമികള്‍ ഒരു സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നനിലയില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടു.

സ്വാമികളുടെ കണ്ടുകിട്ടിയ കൃതികളിലെല്ലാംതന്നെയുള്ള സമ്പുഷ്ടമായ ഉള്ളടക്കവും വിഷയഘടനയും പ്രധാനമായും വ്യക്തമാക്കുന്നത്, ഈ വിഷയങ്ങളില്‍ മറ്റ് ആധികാരികമായ ഗ്രന്ഥങ്ങള്‍ ഇല്ലെന്നുതന്നെയാണ്. ”പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ന്നതുകൊണ്ട് എഴുതാന്‍ അധികം അവശേഷിച്ചിട്ടില്ല” എന്ന അഭിപ്രായം സ്വാമികളെ സംബന്ധിച്ചും അന്വര്‍ത്ഥമാണ്. മുന്‍പ്, പണ്ഡിതനായ ഒരു നിരൂപകന്‍, ഒരു പാശ്ചാത്യമഹാനെക്കുറിച്ചുപറഞ്ഞതാണിത്.

സി പി പി സ്മാരക വായനശാലയും സമാധിയും
സ്വാമികളുടെ അവസാനകാലത്തെ ഗൃഹസ്ഥശിഷ്യന്മാരില്‍ പ്രധാനിയായിരുന്നു കുമ്പളത്തു ശങ്കുപ്പിള്ള. പന്മനയിലുള്ള ശങ്കുപ്പിള്ളയുടെ വീട്ടില്‍ സ്വാമികള്‍ 1922-ല്‍ കുറച്ചുദിവസം താമസിക്കുകയുണ്ടായി, വീടിനുസമീപമുള്ള സര്‍പ്പക്കാവും അതിനോടുചേര്‍ന്നുള്ള വായനശാലയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും അവിടെ വിശ്രമിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തേക്കു മടങ്ങിപ്പോയ സ്വാമികള്‍, 1924 ഏപ്രില്‍ 18-നു പന്മനയില്‍ തിരികെയെത്തി. മടങ്ങിയെത്തിയ സ്വാമികള്‍ സി.പി.പി സ്മാരകവായനശാല (സി. പത്മനാഭപിള്ള)യിലാണു വിശ്രമിച്ചത്. വിജ്ഞാനദാഹിയും ജ്ഞാനാന്വേഷകനുമായ ആ യതിവര്യന്‍ ജ്ഞാനപ്രദായിനിയായ ഒരു ഗ്രന്ഥശാല തന്റെ അന്തിമവിശ്രമസ്ഥാനമാക്കാന്‍ തീരുമാനിച്ചത് യദൃച്ഛികമാകാനിടയില്ല.

രോഗം ഉത്കണ്ഠാജനകമായ ഘട്ടത്തിലും സ്വാമികള്‍ ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമായി കാണപ്പെട്ടു. 1924 മെയ്മാസം 5-ാംതീയതി (1099 മേടം 23) സ്വാമികള്‍ ജീവബ്രഹ്മൈക്യം പ്രാപിച്ചു.
നിശ്ചയിച്ചുറപ്പിച്ചുതന്നെയായിരുന്നു പന്മനയിലെ സി.പി.പി സ്മാരകഗ്രന്ഥശാലയിലെ സ്വാമികളുടെ മഹാസമാധി. ഇഹലോകത്തില്‍ പുസ്തകങ്ങള്‍ തേടിപ്പിടിച്ചുവായിക്കുകയും കിട്ടാവുന്ന അറിവുകള്‍ സ്വായത്തമാക്കുകയും ചെയ്ത ജ്ഞാനസ്വരൂപനായ ഈ പരമാചാര്യന്റെ മഹാസമാധിയിലൂടെ പ്രശസ്തമായ ആ വായനശാല ഇന്നും കൊല്ലംജില്ലയിലെ പന്മനയില്‍ സംരക്ഷിക്കപ്പെടുന്നു. സ്വാമികളുടെ പ്രിയശിഷ്യനായിരുന്ന ശ്രീ കുമ്പളത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ സമാധിസ്ഥലത്തു ബാലഭട്ടാരകേശ്വരക്ഷേത്രവും വായനശാലയും കാവും ‘പന്മന ആശ്രമം’ എന്നപേരില്‍ പില്ക്കാലത്തു പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായി മാറി.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പന്മനആശ്രമത്തില്‍ സന്ദര്‍ശനംനടത്തുകയും സമാധിക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്. മഹാത്മജിയുടെ 1934-ലെ സന്ദര്‍ശനത്തോടനുബന്ധിച്ച്, അദ്ദേഹത്തിനു താമസിക്കുവാനായി കുമ്പളം പണികഴിപ്പിച്ച ”മഹാത്മജിമന്ദിരം” ഇപ്പോഴും അദ്ദേഹത്തിന്റെ സന്ദര്‍ശനസ്മാരകമായി നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനുശേഷം യാത്രയാകുമ്പോള്‍, ”ഈ മനഃശാന്തിക്കുവേണ്ടി, സമയംകിട്ടിയാല്‍ ഇനിയുംവരു”മെന്നു മഹാത്മജി പ്രസ്താവിച്ചതായി കുമ്പളത്തു ശങ്കുപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.

മഹായോഗിയായ ഒരു സന്ന്യാസിവര്യന്‍, ഒരു ഗ്രന്ഥശാലയില്‍വച്ച് നിര്‍വ്വാണം പ്രാപിക്കുക എന്നത് ലോകത്തുതന്നെ ആദ്യസംഭവമായിരിക്കും! മലയാളികളുടെ ചിന്തയെയും വിശ്വാസത്തെയും തട്ടിയുണര്‍ത്തിയ, വിദ്യയെ വിപ്ലവമാക്കിയ ആദ്ധ്യാത്മികാചാര്യനായ ചട്ടമ്പിസ്വാമികള്‍, തന്റെ ആഗ്രഹാനുസരണം, വിജ്ഞാനകേന്ദ്രമായ സി.പി. പി സ്മാരകവായനശാലയില്‍, പുസ്തകങ്ങളുടെ മുന്നില്‍വച്ചു നിര്‍വ്വാണംപ്രാപിക്കുക എന്ന അസുലഭ ആഗ്രഹസഫലീകരണത്തിനു പാത്രീഭൂതനായി.

ചട്ടമ്പിസ്വാമിതിരുവടികളുടെ മഹാസമാധിസങ്കേതമായ പന്മനആശ്രമത്തെക്കുറിച്ച് പ്രൊഫ. എ.വി. ശങ്കരന്‍ ഇപ്രകാരമെഴുതി
”ഇവിടെവന്നു നമിക്കുക ലോകമേ!
ഇവിടമാണു നിന്‍ശാന്തിനികേതനം
ഇവിടമാണു നിന്‍സത്കലാമണ്ഡലം
ഇവിടമാണു നിന്‍വിശ്വവിദ്യാലയം.”
ജീവിതത്തിലൊരിക്കലും കാഷായം ധരിക്കാത്ത, സന്ന്യാസിയായി അറിയപ്പെടാനാഗ്രഹിക്കാത്ത, ജ്ഞാനൈശ്വര്യങ്ങളുടെ നിറകുടവും അദ്ധ്യാത്മികാചാര്യനുമായി പ്രശോഭിച്ച പരമഭട്ടാരകശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ ജീവിതത്തിലെ പ്രധാന ഏടുകളിലൊന്നായ, അദ്ദേഹത്തിലെ പുസ്തകപ്രേമിയെയും വായനക്കാരനെയും തിരിച്ചറിയുകയെന്നതാണ് ഈ ലേഖനത്തിലൂടെ ശ്രമിച്ചത്.
വിപ്ലവകാരിയായ സാമൂഹികപരിഷ്‌കര്‍ത്താവും മഹാപണ്ഡിതനുമായ ശ്രീചട്ടമ്പിസ്വാമികളുടെ ജീവിതവും നിലപാടുകളും അദ്ദേഹത്തെ വായനാതത്പരനായ വിദ്യാധിരാജനാക്കി മാറ്റി.

(അവസാനിച്ചു)

അവലംബം
1.ശാന്തകുമാരിഅമ്മ, കുമ്പളത്ത്. ശ്രീവിദ്യാധിരാജചട്ടമ്പിസ്വാമികള്‍. തിരുവനന്തപുരം: സാംസ്‌കാരികവകുപ്പ്, കേരളസര്‍ക്കാര്‍, 2003.
2. നാരായണന്‍ എം., നവോത്ഥാനനായകന്‍ ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ (ജീവിതപഠനം), ആലുവ: പെന്‍ബുക്‌സ്, 2003.
3. വേലായുധന്‍നായര്‍, ജഗതി തുടങ്ങിയവര്‍. ശ്രീവിദ്യാധിരാജചട്ടമ്പിസ്വാമികള്‍. തിരുവനന്തപുരം: ശ്രീവിദ്യാധിരാജവിശ്വകേന്ദ്രം & നായര്‍സുഹൃത്സംഘം, 1995.
4. മോഹന്‍, തെക്കുംഭാഗം. ചട്ടമ്പിസ്വാമികള്‍: ഗുരുവും ധന്യതയുടെ ഗുരുവും (പഠനം). കരുനാഗപ്പള്ളി: അമ്മ പബ്ലിക്കേഷന്‍സ്, 2009.
5. രാജന്‍ തുവ്വാര. ചട്ടമ്പിസ്വാമികള്‍: ജീവിതവും സന്ദേശവും. തൃശ്ശൂര്‍: കറന്റ്ബുക്‌സ്, 2016.
6. ശ്രീവിദ്യാധിരാജചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും. വാഴൂര്‍: തീര്‍ത്ഥപാദാശ്രമം, 2015.
7. ശങ്കരന്‍ എ വി ഭട്ടാരകപ്പാന: വിദ്യാധിരാജഭാഗവതം. തിരുവനന്തപുരം: ചാപ്രസ്സ് & ബുക്ക്ഡിപ്പോ. 2012.
8. പരമേശ്വരന്‍നായര്‍, പി കെ എഡി. ശ്രീചട്ടമ്പിസ്വാമിശതാബ്ദസ്മാരകഗ്രന്ഥം. കൊല്ലം: ശ്രീരാമവിലാസം പ്രസ്സ്, 1953.
9. ശശിഭൂഷണ്‍, എം ജി. ശ്രീചട്ടമ്പിസ്വാമികള്‍: നവോത്ഥാനത്തിന്റെ മഹാപ്രഭു. കലാകൗമുദി.
10. രാമന്‍നായര്‍ ആര്‍; സുലോചനാദേവി; വിവേകാനന്ദന്‍, വൈക്കം. ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണികജീവചരിത്രം. തിരുവനന്തപുരം: സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍സ്റ്റഡീസ്, 2015.

Share17TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

സംഘചാലകന്റെ ദൗത്യം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies