ആത്മഹത്യ
ഒരിക്കലും തുറക്കാത്ത
ഫയലുകളിലിരുന്ന്
ഗതികിട്ടാത്ത ആത്മാവുകള്‍
ആത്മഹത്യ ചെയ്ത
ജനാധിപത്യത്തിന്
അന്ത്യചുംബനമര്‍പ്പിക്കുന്നു
ഉരുട്ടിക്കൊല
നിയമവിരുദ്ധമായി മഴുവെറിഞ്ഞ്
കേരളം വെട്ടിപ്പിടിച്ചു
എന്നതായിരുന്നു
പരശുരാമനെതിരായ പരാതി !
കളരിമുറ്റത്തു നിന്നും
കൈവിലങ്ങ് വച്ചു കൊണ്ടുപോയ
പരശുരാമനെ പിന്നെ
ബന്ധുക്കള്‍ക്കു കിട്ടിയത്
ഉരുട്ടിക്കൊന്ന നിലയിലാണ് ..
മരണസര്‍ട്ടിഫിക്കറ്റ്
മരുഭൂമിയിലെ വിയര്‍പ്പുകൊണ്ട്
മാതൃഭൂമിയില്‍ കെട്ടിപ്പൊക്കിയ
പണിശാലയ്ക്ക്
ഭരണകൂടം നല്‍കിയത്
മരണസര്‍ട്ടിഫിക്കറ്റ്!
ഹീറോ പേന
കുത്തിയതും കൊന്നതും
കാമ്പസിലെ കത്തിയാണ്
എന്നിട്ടും
പ്രതിയായത് ഹീറോപേന!