Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

ബംഗാൾ

സുധീര്‍ പറൂര്‍

Print Edition: 14 May 2021

ഹേ മഹാകാവ്യോപാസകാ, സ്‌നിഗ്ദ്ധ സ്വച്ഛ-
ശാന്തമാം ഗീതാഞ്ജലി നാദധാരയാല്ത്മ-
വീഥിയില്‍ നിന്നായിരമിതളാല്‍ തൂവെള്ളയാം
താമരപ്പൂ ചൂടുന്ന സാഗരം തീര്‍ത്തൂ ഭവാന്‍!

ഹേ മഹാ സ്‌നേഹോപാസകാ, നമോവാകം!
ഉന്നത ശിരസ്‌കനായ്, നിര്‍ഭീകമനസ്‌കനാ-
യുത്തുംഗ ഹിമാദ്രിതന്‍ ഗര്‍ഭരേണുക്കള്‍ സ്വന്തം
ഹൃത്തിലേക്കാവാഹിച്ചിട്ടെഴുതിപ്പാടീ ഭവാന്‍!

ഹേ മഹാജ്ഞാനാന്വേഷകാ, യീ ഭാരത-
സ്വര്‍ഗഭൂമിയില്‍ പൂവും പുഴുവും പുല്‍ച്ചാടിയും
പുഴയും മരങ്ങളും മാനവസ്‌നേഹത്തിന്റെ
ഉന്‍മാദലഹരിയാലൊരുമിച്ചുണരുന്ന
അനഘ സുവര്‍ണമാം സ്വപ്‌നങ്ങള്‍ കണ്ടൂ ഭവാന്‍!

എങ്കിലെന്ത,ധികാര ദുര്‍മദാന്ധരായ് ധൂര്‍ത്ത
ധാര്‍ത്തരാഷ്ട്രന്‍മാര്‍ വംഗനാടിനെ മുടിയ്ക്കുന്നു.
നരഭോഗികള്‍ കൊല്ലാകൊല ചെയ്‌തൊടുക്കുന്നൂ-
അമ്മയെ പെങ്ങന്‍മാരെ പിഞ്ചുകുഞ്ഞിനെപ്പോലും
രുധിരം മണക്കുന്നൂതെരുവി;ല്ലാഗ്‌നേയാസ്ത്രം
പെരുകികത്തിത്തീരും കൂരയില്‍ നിന്നും കണ്ണീര്‍-
ച്ചോരയിലല മുറിച്ചോടുന്നൂ നിരാലംബര്‍
അഭയം തേടും സ്വന്തം സോദരിന്നനാഥന്‍മാര്‍!
വെന്ത മാംസത്തിന്‍ മണം പരതി കൊടും ഹീന
ജന്തുകാമന കണ്ണില്‍ തിളങ്ങും കഴുകന്‍മാര്‍
വംഗദേശത്തെക്കുറിച്ചെങ്ങനെ പാടേണ്ടു ഞാന്‍?
ഹേ മഹാരഥ സ്‌നേഹഗായകാ, ഭവല്‍ ജന്മ-
പുണ്യയാം പുരാതന വംഗസംസ്‌കൃതി പോലും
തകര്‍ത്തു മുന്നേറുന്നൂ രക്തരാക്ഷസകൂട്ടം
കാവ്യ പൈതൃകമവര്‍ക്കന്യമാണത്രേ കഷ്ടം!

ഹേ മഹാരഥന്‍, ഭവാന്‍ വേദനിക്കേണ്ട കാലം-
കൊടുത്തതൊക്കെ തിരിച്ചെടുക്കും നാളും വരും!
മമതയില്ലാത്തവര്‍ ഭരണം കൈയാളുമ്പോള്‍
മനുജനുണ്ടോ മണ്ണില്‍ മാനവും ജീവന്‍പോലും.

Share2TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies