മയില്‍പ്പീലി കാണേ മനസ്സിലെത്തീ,
കണ്ണന്റെ പീലിത്തിരുമുടിയും;
മുളങ്കാടുകാണേ, യൊഴുകിവന്നൂ
വേണുഗാനത്തിന്നലയൊലികള്‍.
ആകാശനീലത്തില്‍ നിന്റെ മേനി,
മഞ്ഞമന്ദാരത്തില്‍ നിന്റെ വസ്ത്രം
കവിളില്‍ ചെന്താമരപ്പൂക്കള്‍ കണ്ടു,
ആഭരണത്തില്‍ നക്ഷത്രശോഭ.
കാല്‍ത്തളനാദത്തില്‍ ജീവതാളം
കൈയിലെ വെണ്ണയിലെന്റെ ചിത്തം.
കാര്‍വര്‍ണ്ണാ നീയെന്നെ കാത്തിടണേ
കൈവല്യമെല്ലമേയേകിടണേ….