സിദ്ധിക് കാപ്പന് ജയിലിലായതിന്റെ ആഹ്ലാദത്തിലാണ് എസ്.ഡി.പി.ഐ. ഫണ്ട് പിരിക്കാന്‍ പുതിയ ഒരു ഇരയ കിട്ടിയതിന്റെ ആഹ്ലാദം. കുറച്ചു കാലമായി മദനിയെ വെച്ചായിരുന്നു കളി. ഇപ്പോള്‍ മദനി ജാമ്യത്തിലായി. പശു ചത്തു മോരിന്റെ പുളിയും പോയി. സങ്കടപെട്ടിരിക്കെ നല്ല മൊഞ്ചുള്ള ഇരെയെ വീണു കിട്ടി. മലയാളി പത്രക്കാരന് എന്നതാണ് മൊഞ്ച്. കേവലം പത്രക്കാരനല്ല, പത്രപ്രവര്‍ത്തക യൂനിയന്‍ ഇന്ദ്രപ്രസ്ഥം സെക്രട്ടറി! ഈ നമ്പറിറക്കി മുച്ചീട്ട് കളിച്ച് പിണറായിയുടെയും ചെന്നിത്തലയുടെയും പിന്തുണ എസ്.ഡി.പി.ഐയുടെ മടിശീലയിലായി. നിയമസഭ ഉള്ള സമയമായിരുന്നെങ്കില്‍, കാപ്പനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി കേരളത്തിലെത്തിക്കണമന്ന് പ്രമേയം പാസാക്കി സുപ്രിംകോടതിയെ കണ്ണുരുട്ടി പേടിപ്പിച്ചേനെ!
സൂഫിയയുടെ കണ്ണീര് വിറ്റ് മദനിയുടെ പേരില്‍ ഫണ്ട് പിരിച്ചവര്‍ ഒന്നും രണ്ടുമല്ല. അതില്‍ പലതും സുഫിയക്ക് കിട്ടിയിട്ടുമില്ല. കാപ്പന്റെ ഭാര്യയുടെ കണ്ണീര് വില്‍ക്കാനുള്ള കുത്തക എസ്.ഡി.പി.ഐക്കാണ്. അത് പങ്കുപറ്റാന്‍ ആരും വരണ്ട. കോടതി ചിലവ് മുഴുവന്‍ പത്ര പ്രവര്‍ത്തക യൂനിയന്റെ തലയില്‍ കെട്ടിവെച്ചു കൊടുത്തു. കോവിഡ് മഹാമാരിയെപോലും കുളം കലക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ഉപയോഗിച്ചു. ചികിത്സാ നിഷേധം, ചങ്ങലക്കിടല്‍, ജീവനു ഭീഷണി എന്നീ പ്രചാരണം വഴി അതിലും വിജയിച്ചു. എന്നാല്‍ സുപ്രീം കോടതി ജാമ്യം നല്‍കിയില്ല. വെള്ളം നന്നായി കലങ്ങിയ സ്ഥിതിക്ക് വലയുമായി രംഗത്തിറങ്ങാന്‍ ഇസ്ലാമിസ്റ്റുകെളെ ആരും പഠിപ്പിച്ചു കൊടുക്കണ്ട. വിഡ്ഢികളായത് പത്ര പ്രവര്‍ത്തകയൂണിയനും മുഖ്യന് സഖാവും ചെന്നിത്തലയും.!