മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഒത്തുകൂടരുതെന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ജില്ലാ കലക്ടര്‍ നിഷ്കര്‍ഷിച്ചത് മുസ്ലിം മതനേതാക്കളെ പ്രകോപിപ്പിച്ചു. സമസ്ത യുള്‍പ്പെടെ സമസ്ത മുസ്ലിം സംഘടനകളും കലക്ടര്‍ക്കെതിരെ വാളെടുത്തു. കോവിഡ് പ്രോട്ടോകോളിനേക്കാള് വലുത് സ്വന്തം രക്ഷയാണെന്നു തിരിച്ചറിഞ്ഞാവും കലക്ടര്‍ തീരുമാനം മാറ്റി. ഏതാനും നാള് മുമ്പ് ഇതിനു സമാനമായ സംഭവമാണ് പാകിസ്ഥാനില്‍ ഉണ്ടായത്. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇമ്രാന് ഖാന് സര്‍ക്കാര്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഫ്രഞ്ച് മാസികയില്‍ വന്ന നബിയെ സംബന്ധിച്ച കാരിക്കേച്ചറിനെ ന്യായീകരിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയിലുള്ള പ്രതിഷേധമായാണ് നയതന്ത്രപ്രതിനിധിയെ പുറത്താക്കിയത്.
വിദേശബന്ധത്തേക്കാള് വലുത് ഇസ്ലാമിക തീവ്രവാദമാണെന്നു കരുതുന്ന ഇമ്രാനും കോവിഡ് പ്രോട്ടോക്കോളിനേക്കാള് വലുത് സര്‍ക്കാരിന്റെ നിലനില്പാണെന്നു കരുതുന്ന പിണറായിയും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങള്‍.