ഇരിഞ്ഞാലക്കുട: അന്തരിച്ച പ്രശസ്തഗായകന് പ്രദീപ് ഇരിഞ്ഞാലക്കുടയുടെ കുടുംബത്തിന് വീടും സ്ഥലവും നല്കി സേവാഭാരതി. ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി പൊറത്തിശ്ശേരിയിലെ സുന്ദരന്‍ സേവാഭാരതിയെ എല്പിച്ച ഭൂമിയില്‍ നിന്നും നല്കിയ 3 സെന്റ് സ്ഥലത്തില്‍ നിര്‍മ്മിച്ച 550 സ്ക്വയര്‍ ഫീറ്റ് വീടിന്റെ താക്കോല്‍ദാനം മംഗലാപുരം എം.എല്‍.എ വേദപ്രകാശ് കമ്മത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ രാഷ്ട്രിയ സ്വയംസേവക സംഘം ഇരിഞ്ഞാലക്കുട ഖണ്ഡ് സംഘചാലക് പി.കെ. പ്രതാപവര്‍മ്മ, സേവാഭാരതി സംസ്ഥാന സമിതി അംഗവും ഇരിഞ്ഞാലക്കുട ജനറല്‍ സെക്രട്ടറിയുമായ പി.കെ.ഉണ്ണികൃഷ്ണന്, തൃശ്ശൂര്‍ ജില്ലാ ജന.സെക്രട്ടറി പി.ഹരിദാസന്, ഇരിഞ്ഞാലക്കുട സേവാഭാരതി പ്രസിഡന്റ് ഐ.കെ. ശിവാനന്ദന്, വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്, ട്രഷറര്‍ കെ.ആര്. സുബ്രഹ്മണ്യന്, സെക്രട്ടറി ടി.ആര്. ലിബിന്‍രാജ്, സമിതി അംഗം പി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ചെമ്മണ്ടയില്‍ 13 പേര്‍ക്ക് നല്കിയ ഭൂമിയില്‍ 6 വീടുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായി.