കുഞ്ഞിക്കാലാല് ചിക്കിനടക്കും
കുഞ്ഞിക്കോഴി വിരുതത്തി
കുഞ്ഞിക്കൊക്കാല് കൊത്തിയെടുക്കും
കുഞ്ഞി പ്രാണിക്കെന്തുരസം
പിയ്യോ പിയ്യോ കൊഞ്ചിപ്പാടി
പമ്മിനടക്കും പാവത്തി
നെല്ലും പുല്ലും കൊത്തിത്തിന്ന്
വയറുനിറക്കും വമ്പത്തി
കൊഞ്ചുകുറുമ്പാ കൊച്ചുവെളുമ്പാ
കൊച്ചുകുറുമ്പാ കൊച്ചാപ്പി
എന്നെക്കാണും നേരത്ത്
ഓടിയടുക്കും കുഞ്ഞാപ്പി.