കോട്ടക്കല്‍: ആയുര്‍വേദത്തില്‍ മൗലികമായ ഗവേഷണപഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന 53-ാമത് ആയുര്‍വേദ പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനമായി ഇരുപത്തയ്യായിരം രൂപയും രണ്ടാം സമ്മാനമായി പതിനയ്യായിരം രൂപയും നല്‍കുന്നതാണ്. ‘Clinical application of Rasayana in modern times’ എന്നതാണ് ഈ വര്‍ഷം പ്രബന്ധത്തിനുള്ള വിഷയം. ഇംഗ്ലീഷിലോ, മലയാളത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍, 2021 ഏപ്രില്‍ 30-ാം തീയതിക്കു മുമ്പു കിട്ടത്തക്കവിധം അയക്കേണ്ടതാണ്. മത്സരത്തിന്റെ നിയമാവലിയും മറ്റു വിശദവിവരവും www.aryavaidyasala.com എന്ന വെബ് സൈറ്റിലും ആര്യവൈദ്യശാലയുടെ ഫേസ്ബുക്ക് പേജിലും ലഭിക്കും. [email protected] എന്ന ഇ-മെയില്‍ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.