Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

അരിവാളും ചുറ്റികയും തൂക്കിവിറ്റത് എത്ര കോടിയ്ക്ക്?

ശാകല്യൻ

Print Edition: 9 April 2021

സീതാറാംയച്ചൂരി അരിവാളും ചുറ്റികയും നക്ഷത്രവും കൂടി തമിഴ്‌നാട്ടിലെ ആക്രിക്കച്ചവടക്കാരായ ഡി. എം.കെയിലെ സ്റ്റാലിന് തൂക്കിവിറ്റത് 25 കോടി രൂപയ്ക്ക്. അതില്‍ പതിനഞ്ച് കോടി ഡി.രാജയും പത്തുകോടി യച്ചൂരിയും വീതിച്ചെടുക്കുകയും ചെയ്തു. ഈ കച്ചവടം ഒളിച്ചും പാത്തുമൊന്നുമായിരുന്നില്ല. പരസ്യമായി ഡി.എം.കെ.യുടെ ആക്രിക്കടയില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. ഇതു പറഞ്ഞത് പിണറായി വിജയന്‍ സഖാവിനെ ചങ്കില്‍കൊണ്ടു നടക്കുന്ന നടികര്‍തിലകം കമലഹാസനാണ് എന്നതിനാല്‍ കണ്ണുമടച്ചു വിശ്വസിക്കാം. കമല്‍ പറഞ്ഞതിനെ സഖാക്കളാരും ഖണ്ഡിച്ചിട്ടുമില്ല. തമിഴ്‌നാട്ടില്‍ മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കമലിന് ഒറ്റയ്ക്കു മത്സരിച്ചാല്‍ പോരെന്ന ഒരു തോന്നല്‍. ഒരു ‘സെക്കുലര്‍ ഫ്രണ്ട്’ ഉണ്ടാകുന്നതാണ് നല്ലത് എന്ന വിശ്വാസത്തോടെയാണ് സി.പി.എമ്മിനെയും കോണ്‍ഗ്രസ്സിനെയും മുന്നണിയുണ്ടാക്കാന്‍ വിളിച്ചത്. മതേതരത്വം തമിഴ് മണ്ണില്‍ കിളിര്‍ത്തുവരാന്‍ ഇങ്ങനെ ചില അഭ്യാസങ്ങളൊക്കെ വേണമല്ലോ. എന്നാല്‍ യച്ചൂരി സഖാവ് പുറം തിരിഞ്ഞു നിന്നുവെന്നു മാത്രമല്ല കോണ്‍ഗ്രസ്സിന്റെ വരവിന് ഉടക്കുവെക്കുകയും ചെയ്തു. അപ്പോഴാണ് കമലിനു കണ്ണുതള്ളിയത്. പുറത്തേയ്ക്ക് തള്ളിയ കണ്ണില്‍ തെളിഞ്ഞുവന്നത് ഇരുപത്തഞ്ച് കോടിയുടെ കച്ചവടവും!

തമിഴ്‌നാട്ടില്‍ സി.പി.എം നട ത്തിയത് മൊത്തക്കച്ചവടമായിരുന്നു. ഒന്നിച്ചു വിലയ്‌ക്കെടുക്കാനുള്ള സ്റ്റാലിന്‍ മുതലാളി ഉണ്ട് അവിടെ. കേരളത്തില്‍ എല്ലാം ചില്ലറ കച്ചവടമായിരുന്നു. പ്രത്യേകിച്ച് മലബാറില്‍. അതിനാല്‍ ഇവിടെ കച്ചവടം അത്ര പരസ്യമായിട്ടല്ല എന്ന വ്യത്യാസവുമുണ്ട്. ഈ ചില്ലറ കച്ചവടക്കാര്‍ക്ക് പാര്‍ട്ടി ഇട്ട പേരാണ് ”ഇടത് സ്വതന്ത്രന്മാര്‍” എന്ന്. എല്ലാം അതിസമ്പന്നരായ മുസ്ലിം പ്രമാണിമാര്‍. ഗള്‍ഫ് പണം മുതല്‍ വന്‍കിട കച്ചവടം വരെയുള്ളവര്‍. ഹവാലയ്ക്കും കള്ളക്കടത്തിനും പേരുകേട്ടവര്‍. കൂപ്പര്‍ മുതലാളിമാര്‍. ഇത്തരത്തിലുള്ള 20 ലേറെ സ്വതന്ത്രരാണ് ഇടതുമുന്നണിയ്ക്കൂള്ളത്. കാസര്‍കോടും കോഴിക്കോട് സൗത്തും കൊടുവള്ളിയും കുന്ദമംഗലവും പരപ്പനങ്ങാടിയും തിരൂരങ്ങാടിയും നിലമ്പൂരും തുടങ്ങി പട്ടിക നീണ്ടുനീണ്ടു കിടക്കുകയാണ്. പാര്‍ട്ടിയ്ക്ക് മൊത്തകച്ചവടത്തിലാണോ ചില്ലറ കച്ചവടത്തിലാണോ കൂടുതല്‍ ലാഭം എന്നു തിരഞ്ഞെടുപ്പു കഴിഞ്ഞേ യച്ചൂരി സഖാവിനു പറഞ്ഞുതരാന്‍ പറ്റൂ. കൊച്ചുമാണി തിരഞ്ഞെടുപ്പു തിരിക്കിലായതിനാല്‍ അദ്ദേഹത്തിന്റെ വീട്ടിലുള്ള നോട്ടെണ്ണല്‍ യന്ത്രം കിട്ടാന്‍ താമസിക്കും എന്നതുതന്നെ കാരണം.

Share19TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

വീണ്ടും ആര്‍.എസ്.എസ് ശാഖയ്ക്ക് നിരോധനം

മൗദൂദിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ്‌ സ്‌നേഹം

കരിതേയ്ക്കാന്‍ ഒരു സര്‍വ്വേ

എവിടെപ്പോയി വ്യാജഏറ്റുമുട്ടല്‍ വാദക്കാര്‍?

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ₹1,100.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly