ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാല്‍നക്ഷത്രം’ Bappu-Bock-Nukrik Comet). കണ്ടെത്തിയത് വേണുബാപ്പു എന്ന ജ്യോതിശാസ്ത്രജ്ഞന്‍. 1949ല്‍ അ മേരിക്കയിലെ ഹാര്‍വാര്‍ഡില്‍(Harvard) വച്ച് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ അതിന്റെ യാത്രാവഴിയും വിശദാംശങ്ങളും തിട്ടപ്പെടുത്തിയത് ബാര്‍ട്ട് ജെ.ബോക്ക്, ഗോര്ഡതന് ന്യുക്രിക്ക് എന്നീ ശാസ്ത്രജ്ഞരുടെ സഹായത്തോടെ. അതിനാല്‍ ഇവരു ടെ മൂന്നാളുടെയും പേരില്‍നിന്ന് വാല് നക്ഷത്രത്തിന് പേരിട്ടു.
ആരാണീ വേണുബാപ്പു! നമ്മുടെ കണ്ണൂരിലെ തലശ്ശേരിക്കാരന്. മലയാളി. മനലി കല്ലാട്ട് വേണുബാപ്പു എന്ന ഡോ. എം.കെ വൈനുബാപ്പു Dr. M.K Vainu Bappu) ഇന്റര്‍ നാഷനല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഏഷ്യക്കാരന്. ആസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റ്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ സ്ഥാപക ഡയറക്ടര്‍.
ഹൈദരാബാദ് നിസ്സാമിയ ഒബ്സര് വേറ്ററി(Nizamiah Observatory, Hyderabad)യില്‍ ജോലി ചെയ്തിരുന്ന ചേറ്റംകുന്ന് മാണിക്കോത്ത് കക്കുഴി ബാപ്പുവാണ് പിതാവ്. അമ്മ സുനന്ദ. ജനിച്ചത് 1927 ആഗസ്റ്റ് 10ന്. അച്ഛനമ്മമാരുടെ ഏകമകന്. മുത്തശ്ശിയിട്ട പേര് വേണു. സംഖ്യാശാസ്ത്രവിശ്വാസിയായ അച്ഛന് ‘വേണു’വിനെ ‘വൈനു’ എന്നാക്കി. മയ്യഴിക്കാരിയായ യമുനയാണ് ഭാര്യ.
കുട്ടിക്കാലത്ത് ടെലസ്കോപ്പുകളായിരുന്നു ഇദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങള്‍. ഇന്ന് ഏഷ്യയിലെ ഏറ്റവും ശക്തിയേറിയ ടെലസ്കോപ്പ് അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്. വൈനു ബാപ്പു ടെലസ്കോപ്പ്ത(Vainu Bappu Telescope). മിഴ്നാട്ടിലെ കാവലൂരിലെ വാനനിരീക്ഷണകേന്ദ്രം അറിയപ്പെടുന്നതും വൈനുബാപ്പുവിന്റെ പേരില്‍.
1949 ല്‍ അസ്ട്രോണൊമിക്കല്‍ സൊസൈറ്റി ഓഫ് പസിഫിക്കിന്റെ (Astronomical Socitey of the Pacific) ഡൊണ്ഹൊ കോമറ്റ് മെഡല്‍ (Donhoe Comet Medal) വൈനുബാപ്പുവിന് ലഭിച്ചു. കൂടാതെ ബെല്‍ജിയം അക്കാഡമി ഓഫ് സയിന്സസിന്റെ ഹോണററി ഫോറിന് ഫെല്ലൊ, അമേരിക്കന്‍ ആസ്ട്രൊണൊമിക്കല് സൊസൈറ്റി യുടെ ഹോണററി മെംബര്‍, ശാന്തിസ്വരൂപ് ഭട്കര്‍ അവാര്‍ഡ്, യു.ജി.സിയുടെ ഹരിഓം പുരസ്കാരം എന്നീ ബഹുമതികളും ലഭിച്ചു. 1981 ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്കി ആദരിച്ചു. 1982 ആഗസ്റ്റ് 19 ന് ഒരു ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്നാണ് നിര്യാതനായത്.