ബംഗളൂരു: സംഘമിത്ര കര്‍ണ്ണാടകയുടെ വനിതാവിഭാഗം ഭഗിനിയുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. വിവേകാനന്ദ സ്പര്‍ശം ആദ്ധ്യാത്മിക പഠനശിബിരം ഹാളില്‍ (പ്രശാന്ത് നഗര്‍) നടന്ന ആഘോഷങ്ങള്‍ സംഘമിത്ര പ്രസിഡന്റ് ആര്.ആര്.രവി ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭഗിനി പ്രസിഡന്റ് ശശികല എം.ജി. അദ്ധ്യക്ഷ വഹിച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാവിന്റെ നീതിക്കുവേണ്ടിയുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം സെക്രട്ടറി തങ്കമണി ടീച്ചര്‍ അവതരിപ്പിച്ചു.
സംഘമിത്ര ഖജാന്‍ജി ടി.കെ. രാമചന്ദ്രന് നായര്‍, സുവനീര്‍ കണ്‍വീനര്‍ പി.എന്‍.സുരേഷ്, വിവേകാനന്ദസ്പര്‍ശം കണ്‍വീനര്‍ ശ്രീജ, ലിജി, വൈസ് പ്രസിഡന്റ് ജ്യോതി സുരേഷ്, രമണി, ധനവല്ലി, അജിമോള്‍, സുവാശശി തുടങ്ങിയവര്‍ നേതൃത്വം നല്കി.