കോഴിക്കോട്: നാടിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ശക്തികളെ തിരിച്ചറിയുകയും അവരുടെ സംഘടിത ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്യുകയെന്നതാണ് എല്ലാ സംഘടനകളുടെയും ദൗത്യമാകേണ്ടതെന്ന് ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 23-ാം സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ദേശീയസമിതിയംഗം കെ.പി. ശ്രീശന്‍മാസ്റ്റര്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ എം.കെ. സദാനന്ദന്‍, എം.മോഹനന്‍, പി.എം.വാസുദേവന്‍, സുരേന്ദ്രന്‍ പുതിയേടത്ത് കെ.ബാലാമണി എന്നിവര്‍ സംസാരിച്ചു. എം.ജി. പുഷ്പാംഗദന്‍ (തൃശ്ശൂര്‍) പ്രസിഡന്റായും എം.കെ. സദാനന്ദന്‍ (കോഴിക്കോട്) ജനറല്‍ സെക്രട്ടറിയായും കെ.പി.രാമചന്ദ്രന്‍നായര്‍ (തിരുവനന്തപുരം) ഖജാന്‍ജിയായും സമ്മേളം തിരഞ്ഞെടുത്തു.
Comments