കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ.സന്തോഷ് പരിഭാഷ നിര്‍വ്വഹിച്ച ‘ശ്രീഗുരുജി സ്മൃതികണങ്ങള്‍’ പ്രകാശനം ചെയ്തു.
ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ്. ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയ രാജന്, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാമിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
കുരുക്ഷേത്ര ബുക്സിന്റെ ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതിയുടെ ഉദ്ഘാടനം പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം നിര്‍വ്വഹിച്ചു. മുന്പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് പങ്കെടുത്തു.
എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ ആദ്യ അംഗത്വം സ്വീകരിച്ചു. അയ്യായിരം രൂപയ്ക്ക് അയ്യായിരം രൂപയുടെ പുസ്തകങ്ങളും തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് മാസം തോറും മുന്നൂറ് രൂപയ്ക്കുള്ള പുസ്തകങ്ങളും വായനക്കാര്‍ക്ക് ബോണസ്സായി നല്കുന്ന പദ്ധതിയാണ് ‘വീട്ടില്‍ ഒരു പുസ്തകശാല.’