അപേക്ഷയുള്ളോരു ജനത്തിനെല്ലാ-
മുപേക്ഷ കൂടാതെ കൊടുക്കുമീശന്‍
മനക്കുരുന്നില്‍ കനിവുള്ള കൃഷ്ണന്‍
നിനക്കു പണ്ടേ സഖിയെന്നു കേള്‍പ്പൂ
(ശ്രീകൃഷ്ണ ചരിതം – കുഞ്ചന്‍ നമ്പ്യാര്‍)
ദാരിദ്ര്യക്ലേശം അസഹനീയമായപ്പോള്‍ ഭര്‍ത്താവായ കുചേലനോട് ഭാര്യ പറയുകയാണ്. ”അപേക്ഷിയ്ക്കുന്നവര്‍ക്ക് ഉപേക്ഷ കൂടാതെ ദാനം നല്‍കുന്ന കൃപാലുവായ കൃഷ്ണന്‍ പണ്ടേ തന്നെ അങ്ങയുടെ സുഹൃത്ത് ആണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ടല്ലോ.”