Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

ഗജേന്ദ്രമോചനം

അമ്പലപ്പുഴ ഗോപകുമാര്‍

Print Edition: 19 February 2021

ഈ രാത്രിയിരുണ്ടു വെളുക്കാന്‍
ഇനിയെത്ര കാതം പോണം
ഈ മൗനമുടച്ചു തകര്‍ക്കാന്‍
ഇനിയെത്ര നേരം വേണം
ഈ ഭീതിയൊഴിഞ്ഞു വസിയ്ക്കാന്‍
ഇവിടാരേ തുണയാവേണം
അറിയില്ലാ, അറിയില്ലെന്നു-
ള്ളറിവാണെന്‍ നിറവും നെറിവും
നെറിവിന്‍ നീലാകാശത്തില്‍
ഇരവില്ലാ പകലുകളില്ലാ
കളിയില്ലാ ചിരികളുമില്ലാ
കരളാകെ കണ്ണീര്‍പ്പാടം –
ഒരു മണ്‍കുടമായീ ലോകം
നെടുവീര്‍പ്പു നിറച്ചുംകൊണ്ടേ
കരകാണാക്കാല സമുദ്ര-
ത്തിരയടിയില്‍ മുങ്ങിപ്പൊങ്ങി
ആടിയുലഞ്ഞൊഴുകിനടക്കും
ആഗോള പ്രതിഭാസത്തില്‍
അടരുന്നു കരിയിലപോലെ
ഞൊടിയിടയില്‍ മാനുഷ ജന്മം!
പിടിനല്‍കാതാളിപ്പടരും
കൊടുമാരിയിലമരുന്നെങ്ങും
പടരുന്നൂ തീക്കാറ്റായി
ചുടലക്കളമാകുന്നുലകം
അഴല്‍ തിങ്ങിക്കഴിയുമ്പോളാ-
ണറിയുന്നു മമതാബന്ധം
ആ ബന്ധസ്മരണയിലല്ലോ
അലിയുന്നു സ്‌നേഹസുഗന്ധം
എല്ലാമൊരു ദുഃസ്വപ്നം പോല്‍
ഉള്ളില്‍ത്തിറയാടുന്നേരം
ഉദയക്കതിര്‍നാളം വീശി
ഉണരുന്നു പൊന്നുഷസ്സെന്നും
നിറപുഞ്ചിരിയോടെ പൂക്കള്‍
വിടരുന്നു തൊടികളിലെങ്ങും
കുളിരേകും കുഞ്ഞിക്കാറ്റിന്‍-
ചിറകേറി വരുന്നൂ തുമ്പികള്‍
തെളിനീര്‍ച്ചിറ്റോളവുമായി
പ്പുണരുന്നു പുഴകള്‍ കരയെ
കിളിനാദം തേന്‍മഴ പെയ്യും
മരനിരയെ മാടിവിളിപ്പു
മധുരക്കനിയുണ്ണാനണ്ണാര്‍-
ക്കണ്ണന്‍മാരോടി നടപ്പൂ
ഭയമില്ലാ ശങ്കകളില്ലാ
വ്യഥയില്ലാ പരിഭവമില്ലാ
പ്രകൃതിയുടെ മക്കള്‍ക്കെല്ലാം
ആമോദം കോവിഡ്ക്കാലം
സുകൃതികളേ! നിങ്ങള്‍ക്കെന്നും
ഈ ഭുവനം പ്രേമോദ്യാനം!
നരവര്‍ഗ്ഗം മാത്രം തീരാ-
വ്യഥയില്‍ പ്പെട്ടുഴറീടുന്നോ?
പരമാണു പടര്‍ന്നുലകാകെ
പ്രേതാലയമായീടുന്നോ?
അതിരറ്റൊരു സൗഭാഗ്യത്തില്‍
അപശ്രുതികള്‍ മുഴങ്ങീടുന്നോ…
അതികായന്‍ ഞാനെന്നുള്ളോ-
രഹമെല്ലാം വീണടിയുന്നോ…
അതിജീവനമകലം കാത്തും
അയല്‍ബന്ധമറുത്തും പാത്തും
കഴിയാനോ വിധിയെന്നോര്‍ത്തും
കൊഴിയുന്നനുനിമിഷം ജീവന്‍!
വിടപറയും നേരത്തല്‍പ്പം
കുടിനീരു കൊടുക്കാന്‍ പോലും
പ്രിയരാരും അരികത്തില്ലെ-
ന്നറിയുന്നതി ദൈന്യമവസ്ഥ!
ആരോടീയുദ്ധം, ശത്രു
ആരാണെന്നറിയാന്‍ പോലും
കഴിയാതെ നിഴല്‍ യുദ്ധത്തില്‍
കാലിടറിപ്പതറിപ്പോണൂ…
പ്രതിവിധികള്‍ തേടി പ്രജ്ഞ
അടിയറവു വെയ്ക്കുന്നേരം
അറിയാതെ തുറന്നേ പോകും
ഹൃദയത്തിരുനടയെത്തീടാം
അവിടല്ലോ മരുവുന്നഖില-
പ്രണയാര്‍ദ്രന്‍ പ്രേമസ്വരൂപന്‍
അമലാന്തക്കരണന്‍, പ്രകൃതി –
യ്കാധാരനരൂപനദൃശ്യന്‍
അവനല്ലാതാരുണ്ടഭയം
കനിവാര്‍ന്നിങ്ങരുളാന്‍, നമ്മള്‍
അവനീശ്വരനവനെത്തന്നെ
ശരണാഗതിയടയുക നല്ലൂ!…
അറിയുന്നീലൊന്നും വാഴ്‌വി-
ന്നടിയാഴച്ചുഴികളില്‍ നിന്നും
കരയേറ്റാനിന്ദ്രദ്യുമ്‌നന്‍(*)
തുണയായൊരു കരുണാമയനായ്
ഹൃദയേശ്വരനെത്തും വീണ്ടും
ഒരു താമരമലരായ് ജന്മം
അവിടുത്തെ തൃച്ചരണങ്ങളി-
ലര്‍പ്പിക്കാനുയിര്‍ത്തെഴുന്നേല്‍ക്ക….
ഹരിചന്ദന ഗന്ധ സ്മൃതിയും
കളമുരളീ നാദ ശ്രുതിയും
സിരകളിലേയ്‌ക്കൊഴുകിവരുംനാള്‍
അരികത്തായെന്നോര്‍ത്തീടുക…

*ഗജേന്ദ്രമോക്ഷം കഥയോര്‍ക്കുക.

 

Share4TweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies