Thursday, February 25, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മാതൃഭാഷകളുടെ മഹത്വം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ചേര്‍ത്തുവെക്കാം

എ.വിനോദ്

Print Edition: 19 February 2021

ഭാഷ ഒരു വ്യക്തിയുടേയും സമൂഹത്തിന്റേയും സ്വത്വമാണ്. സംസ്‌കാരത്തിന്റെ പ്രതിബിംബവും വാഹനവുമാണ്. ലോകത്ത് വലുതും ചെറുതുമായി എത്ര സംസ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ടോ അത്രയും ഭാഷയും ഉണ്ടായിട്ടുണ്ട്. അഥവാ ഓരോ ചെറു സംസ്‌കാരവും ഒരു ഭാഷക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഒരാളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെ യും ചരിത്രത്തെയും ഭാഷ പ്രതിഫലിപ്പിക്കുന്നു. രണ്ടാം സഹസ്രാബ്ദത്തോടെ ലോകം അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരുണ്ട യുഗത്തിലേക്ക് മാറി. ഇതോടെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ട സംസ്‌കാരങ്ങളുടേയും ഭാഷകളുടെയും കണക്ക് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. മതത്തിന്റെയും വംശത്തിന്റെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റേയും കടന്നുകയറ്റങ്ങള്‍ക്ക് മൂന്നാം സഹസ്രാബ്ദം ശക്തമായ പ്രതിരോധം തീര്‍ത്തു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ആഗോളവല്‍ക്കരണം ഭാഷയുടെ ആധിപത്യവല്‍ക്കരണത്തിന്റെയും അധിനിവേശത്തിന്റെയും പുതിയ പ്രവണതകള്‍ക്ക് വഴിവച്ചിരിക്കയാണ്.

ഭാഷാ വൈവിധ്യം ഇന്ന് വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കയാണ്. ഭാഷ കേവലം സമ്പര്‍ക്കത്തിന്റേയും ആശയപ്രചരണത്തിന്റേയും മാത്രമല്ല, വിദ്യാഭ്യാസത്തിന്റേയും വികസനത്തിന്റേയും മാധ്യമം കൂടിയാണ്. പല ഭാഷകളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. മിക്കതിനേയും നിത്യവ്യവഹാരത്തില്‍ നിന്നും നാം പുറത്തുനിര്‍ത്തുന്നു. 40% ജനതക്ക് അവര്‍ പറയുകയും അവര്‍ക്കറിയുകയും ചെയ്യുന്ന ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും പ്രാപ്തമല്ല. മാതൃഭാഷാധിഷ്ഠിത ബഹുഭാഷ വിദ്യാഭ്യാസം ഏറ്റവും ശാസ്ത്രീയവും, കുട്ടികളുടേയും കുടുംബത്തിന്റെയും നാടിന്റെയും നന്മക്ക് ഏറെ പ്രയോജനകരവുമാണെന്ന തത്വം ചിന്തകരും, നയകോവിദരും ആവര്‍ത്തിക്കുമ്പോഴും നാമറിയാതെ നമ്മിലൂടെ ഭാഷാധിനിവേശം നിര്‍ബാധം തുടരുന്നത്.

പീപ്പിള്‍സ് ലിംഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഭാരതത്തില്‍ ഇന്ന് 780 ഭാഷകളാണ് ഉള്ളത്. ഈ സര്‍വ്വേ പ്രകാരം മറ്റു നൂറു ഭാഷകള്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ വദാരി, കോല്‍ഹാട്ടി, കര്‍ണാടക-തെലുങ്കാന പ്രദേശത്തെ ഗൊല്ല, ഗൊസാരി എന്നീ ഭാഷകള്‍ ഒന്നും ഈ പട്ടികയില്‍ പെടുത്തിയിട്ടില്ല. കാരണം ഈ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍ താഴെ ആണെന്ന് കണക്കാക്കുന്നു. നാശോന്മുഖമായ 197 ഭാഷകളില്‍ ഭാരതത്തില്‍ ബോഡോ ഭാഷയ്ക്കും മൈതയി ഭാഷയ്ക്കും മാത്രമാണ് ഇന്നേവരെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കാരണം ആ ഭാഷകള്‍ക്ക് ലിപി ഉണ്ട്. ഭാരതം പോലെ അറിവ് തലമുറ തലമുറ വാമൊഴിയിലൂടെ കൈമാറ്റം ചെയ്യുന്ന ഒരു പ്രദേശത്ത് എഴുത്ത്‌വിദ്യ ഇല്ലെന്ന കാരണം പറഞ്ഞു കൊണ്ട് അംഗീകാരം നല്‍കാതിരിക്കുന്നത് വലിയ അപരാധമാണ്. നമ്മുടെ സംസ്‌കാരത്തെയും ചരിത്ര യാഥാര്‍ത്ഥ്യത്തെയും നിരാകരിക്കല്‍ കൂടിയാണിത്. ഇത്തരത്തില്‍ കാലഹരണപ്പെട്ട നിയമങ്ങളും ഭാഷകളുടെ നാശത്തിന് കാരണമാകുന്നു. ഭാരതസര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും വേണം. 2021 ജനസംഖ്യ കണക്കെടുപ്പ് സമയത്ത് ഭാഷകളുടെ യഥാസ്ഥിതി നിര്‍ണയിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതികളും മറ്റു സംവിധാനങ്ങളും കാലേക്കൂട്ടി തയ്യാറാക്കേണ്ടതാണ്.

ലോകത്ത് 2464 ഭാഷകള്‍ സമ്പൂര്‍ണ്ണനാശത്തിന്റെ ഭീഷണി നേരിടുന്നു എന്നാണ് യുനസ്‌ക്കോ കണക്കാക്കിയിരിക്കുന്നത്. അതില്‍ ഏറ്റവും കടുതല്‍ ഭാഷകള്‍ ഉള്ളത് ഭാരതത്തിലാണ് – 197 ഭാഷകള്‍! അമേരിക്കന്‍ ഐക്യനാടുകളില്‍ 192 ഭാഷകളും ബ്രസീലില്‍ 190 ഉം റഷ്യന്‍ ഫെഡറേഷനില്‍ 131 ഭാഷകളും ഇപ്രകാരം ഭീഷണമായ അവസ്ഥയിലാണ്. ചെറിയ ഭൂപ്രദേശങ്ങള്‍ ആയ ഇന്തോനേഷ്യയില്‍ 143 ഭാഷകളും നേപ്പാളില്‍ 71 ഭാഷകളും ഭീഷണി നേരിടുന്നു. ഭാഷ നേരിടുന്ന അപകടനിലയെ കണക്കാക്കി അഞ്ച് വിഭാഗങ്ങള്‍ ആയി തിരിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ചത് (Extinct), ഗുരുതരമായ ഭീഷണി നേരിടുന്നത് (critically endangered), കഠിനമായ ഭീഷണി നേരിടുന്നത് Severely endangered), തീര്‍ച്ചയായും നശിക്കുന്നത് (definitely endangered), ദുര്‍ബലമായവ(vuleranable) എന്നിങ്ങനെ. പ്രശ്‌നം അതീവ ഗുരുതരമാണ്. പരിഹാരം അത്ര കഠിനമല്ലതാനും. ആസൂത്രണവും അവബോധവുമാണാവശ്യം.

മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് യുനസ്‌ക്കോ വിലയിരുത്തുമ്പോള്‍ അറിവിന്റേയും അധികാരത്തിന്റേയും രംഗത്തേക്ക് തദ്ദേശ ഭാഷകള്‍ക്ക് സ്വീകാര്യത കിട്ടുക മാത്രമല്ല, സമൂഹത്തിലെ വിവിധ വിഭാഗങ്ങളേയും വൈവിധ്യങ്ങളേയും അംഗീകരിക്കുക കൂടിയാണ് ആവശ്യം. അത് സൃഷ്ടിക്കുന്ന സാമൂഹിക സമാവേശിത(social inclusiveness)യും സമരസതയും സാമൂഹ്യ പുരോഗതിയുടെ ആധാരമായി വിലയിരുത്തുന്നു. ഓരോ ഭാഷയും അതിനോടൊപ്പം അറിവിന്റെ ശേഖരത്തെയും വഹിക്കുന്നുണ്ട്.

സമൂഹങ്ങളുടെ വികാസ പ്രക്രിയയില്‍ ഏറ്റവും മഹത്വപൂര്‍ണ്ണമായ സാമൂഹിക സമരസതയുടെയും ശാന്തിയുടെയും ചാലകശക്തിയും തദ്ദേശീയ ഭാഷകള്‍ തന്നെയാണ്. പ്രാദേശിക ഭാഷകളെ അഥവ മാതൃഭാഷകളെ കേവലം സാംസ്‌കാരിക പശ്ചാത്തലത്തിലും വൈകാരിക ബന്ധത്തിലും മാത്രമല്ല സമീപിക്കേണ്ടത്. ഭാഷ സാമൂഹ്യനീതിയുടെയും സാമ്പത്തിക വികസനത്തിന്റെയും അടിസ്ഥാനം കൂടിയാണ്. അതുകൊണ്ട് വിദ്യാഭ്യാസത്തില്‍ മാതൃഭാഷക്കുള്ള പ്രാധാന്യത്തിനാണ് യുനസ്‌ക്കോ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഊന്നല്‍ നല്‍കുന്നത്. 2030 ആകുമ്പോഴേക്കുള്ള ആഗോള സുസ്ഥിര വികസന അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി കാണുന്നത് ഗുണനിലവാരമുള്ളതും താങ്ങാവുന്നതുമായ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നതാണ്. കാരണം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് വിദ്യാഭ്യാസം. അത് ഇന്നത്തെ പരിമിത ചിന്തയിലുള്ള ജോലി സമ്പാദനമല്ല. അത് ആത്മബോധത്തെ ഉണര്‍ത്തുന്നതും ജീവിത നൈപുണികള്‍ നല്‍കുന്നതുമാണ്. അതിനാല്‍ തന്നെ മാതൃഭാഷയില്‍ അധിഷ്ഠിതവും ബഹുഭാഷ പ്രാവീണ്യം നല്‍കുന്നതുമായിരിക്കണം എന്നാണ് ഐക്യരാഷ്ട്രസഭയടക്കം എല്ലാവരും വിഭാവനം ചെയ്തിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ 2022 മുതല്‍ 2032 വരെയുള്ള പതിറ്റാണ്ടിനെ തദ്ദേശ ഭാഷ ദശാബ്ദമാക്കി പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ മുന്നോടിയായി ഈ വര്‍ഷത്തെ ലോകമാതൃഭാഷ ദിനാചരണത്തിന്റെ മുഖ്യ പ്രമേയം ‘ഉള്‍ചേര്‍ത്ത വിദ്യാഭ്യാസത്തിനും സാമൂഹത്തിനുമായി ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുക (Fostering multilingualism for inclusion in education and society)’ എന്നതാണ്.

മാതൃഭാഷ അറിവ് നേടാനുള്ള ഒരു ഉപാധി മാത്രമല്ല, മറിച്ച് മനുഷ്യാവകാശ സംരക്ഷണത്തിനും നല്ല ഭരണത്തിനും സമൂഹത്തില്‍ ശാന്തിയും സദ്ഭാവനയും നിലനിര്‍ത്തുന്നതിനും ആവശ്യമാണ്. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ അടിസ്ഥാനം കൂടിയാണ് സ്വദേശി ഭാഷകള്‍. ഇപ്രകാരം സാമൂഹിക-സാമ്പത്തിക-രാജനൈതിക വളര്‍ച്ചയ്ക്കും ശാന്തിപൂര്‍ണമായ സഹവര്‍ത്തിത്വത്തിനും തദ്ദേശീയ ഭാഷകളുടെ മഹത്വം തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കുന്നതിനും സമ്പുഷ്ടമാക്കുന്നുതിനും വേണ്ട ആസൂത്രണങ്ങള്‍ ചെയ്യേണ്ടതുണ്ട്. യുനെസ്‌കോയുടെ അന്താരാഷ്ട്ര സ്വദേശി വര്‍ഷം ആചരണം അത്തരത്തിലുള്ള ഒരു ജാഗരണം സാമാന്യ ജനങ്ങള്‍ക്കിടക്കും ഭരണകര്‍ത്താക്കളിലും നിയമ നിര്‍മ്മാതാക്കളിലും സൃഷ്ടിക്കാന്‍ കൂടിയുള്ളതാണ്.

ഭാരതത്തിലെ ഭാഷകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാര രൂപരേഖയാണ് പുതിയ വിദ്യാഭ്യാസ നയം. ദേശീയ ജാഗരണത്തിനും ഭാരതീയ അറിവുകളുടേയും ജീവിത മൂല്യങ്ങളുടേയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ഒരു വിദ്യാഭ്യാസത്തിനുമായി കഴിഞ്ഞ ഒരു സഹസ്രാബ്ദത്തോളമായി നടന്നു കൊണ്ടിരിക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളുടെ പരിണത ഫലം കൂടിയാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസത്തിന്റെ മാധ്യമം ഭാരതീയ ഭാഷകള്‍ ആയതോടെ നമ്മുടെ അറിവും കലകളും സംസ്‌കാരവും ചരിത്രവും സ്വാഭാവികമായി തന്നെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. ഉന്നത വിദ്യാഭ്യാസവും ഗവേഷണവും നമ്മുടെ ഭാഷയിലും സാധ്യമാകുന്നതോടെ അറിവിന്റേയും അധികാരത്തിന്റെയും മേഖലകളിലേക്ക് ഭാരതീയ ഭാഷകള്‍ പുന:പ്രവേശിക്കും. നമ്മുടെ ഭാഷകളിലെ പരമ്പരാഗത അറിവുകളും ആധുനിക വിജ്ഞാനവും സമന്വയിക്കും. മത്സര പരിക്ഷകളും പ്രവേശന പരീക്ഷകളും നമ്മുടെ ഭാഷകളിലാകുന്നതോടെ കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കയും ഗ്രാമീണ ജനതയില്‍ ആത്മാഭിമാനമുണരുകയും രക്ഷിതാക്കളില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന അനാവശ്യ ഭ്രമങ്ങള്‍ ഒടുക്കുകയും ചെയ്യും. ദേശീയ തലത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ദേശീയ പരിഭാഷ കേന്ദ്രവും ഭാരതീയ ഭാഷകളെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കാനുള്ള പദ്ധതികളും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തേയും ഗവേഷണത്തേയും ദ്വിഭാഷവല്‍ക്കരിക്കാനുള്ള തീരുമാനവുമെല്ലാം സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന ഭാഷാശാക്തീകരണ പദ്ധതികള്‍ ആയിരിക്കാം. എന്നാല്‍ ഭാഷയുടെ സംരക്ഷണത്തിന്റെ ആദ്യപടി അതിനെ ജീവിതത്തില്‍ പ്രയോഗിക്കുക എന്നുള്ളതുതന്നെയാണ്. നിത്യവ്യവഹാരത്തില്‍ ഭാഷ ഉപയോഗിക്കുന്നത് ആത്മാഭിമാന പൂര്‍വ്വം ആയിട്ടുള്ള ഒരു ചുവടുവെപ്പാണ്. സ്വന്തം കയ്യൊപ്പ് സ്വന്തം ഭാഷയില്‍ രേഖപ്പെടുത്തുക എന്നുള്ളതില്‍ തുടങ്ങി മക്കളെ മാതൃഭാഷാ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതും മാതൃഭാഷയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതും നാം ജീവിതത്തില്‍ സ്വീകരിക്കേണ്ട സ്വദേശി വ്രതത്തിന്റെ ഭാഗമാണ്. മാതാവിനും മാതൃഭൂമിക്കും മാതൃഭാഷയ്ക്കും പകരം വക്കാന്‍ മറ്റൊന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് മാതൃഭാഷാ ദിനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്

 

Share51TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇസ്ലാം സമാധാനത്തിന്റെ മതമോ?

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

ബൗദ്ധിക കേരളത്തിന്റെ സംവാദ ചരിത്രത്തിലെ പരമേശ്വര പര്‍വ്വം

മാധവീലതയായ നിവേദിത

മന്നത്ത് പദ്മനാഭനും കമ്മ്യൂണിസ്റ്റുകളും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • കേസരി പബ്ലിക്കേഷന്‍ സ്പെഷ്യല്‍ ഓഫര്‍ ₹880.00 ₹500.00

Latest

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

കേസരിഗർജ്ജനം

‘സമരജീവികളു’ടെ സാഹസങ്ങള്‍

സാംസ്‌കാരികദേശീയതയുടെ ഉള്ളുണര്‍വുകള്‍

ഇസ്ലാം സമാധാനത്തിന്റെ മതമോ?

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

ബൗദ്ധിക കേരളത്തിന്റെ സംവാദ ചരിത്രത്തിലെ പരമേശ്വര പര്‍വ്വം

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly