കോഴിക്കോട്: മാപ്പിള ലഹളയുടെ നേര്‍ച്ചിത്രം സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പൂജ കോഴിക്കോട്ട് നടന്നു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ആദ്യ ക്ലാപ്പടിച്ചു.
മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് അലി അക്ബറാണ്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംഗീത സംവിധായകരായ ഹരി വേണുഗോപാല്‍, ഡോ.ജഗത്‌ലാല്‍ ചന്ദ്രശേഖര്‍, സൗണ്ട് എന്‍ജിനിയര്‍ പ്രവിജി പ്രഭാകര്‍ എന്നിവരെ ആദരിച്ചു. തിരക്കഥാകൃത്തുക്കളായ പി.ആര്‍.നാഥന്‍, ശത്രുഘ്‌നന്‍, ആര്‍.എസ്.എസ്. പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് കാ.ഭാ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍, ക്യാമറമാന്‍ ഉത്പല്‍ വി. നായനാര്‍, ലൂസിയാമ അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം 20ന് തുടങ്ങും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.