വസായ്: കാലഘട്ടത്തിനനുസരിച്ച് സ്വയം പരിഷ്‌കരിക്കുന്ന സമൂഹത്തിനേ നിലനില്‍പ്പുണ്ടാവുകയുള്ളു എന്നും പ്രതിസന്ധികളെ സാധ്യതകളായി കണ്ട് അതിനെ അതിജീവിക്കണമെ ന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ് സനാതന ധര്‍മ്മസഭയുടെ ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലൂടെ തത്സമയ ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തെ അവികസിത രാഷ്ട്രം എന്ന് പറഞ്ഞ് പരിഹസിച്ചിരുന്നവര്‍ ഇന്ന് ഭാരതത്തെ മാനിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രതിരോധ മരുന്ന് ഉണ്ടാക്കി അത് ലോകമെങ്ങും വിതരണം നടത്തി യശസ്സിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ് ഭാരതം. അവികസിതം എന്ന് വിളിച്ചവര്‍ തന്നെ ഭാരതം ഇന്ന് എല്ലാ അര്‍ത്ഥത്തിലും വികസിതമാണെന്ന് പറഞ്ഞു കഴിഞ്ഞു. നമ്മുടെ വേദാന്ത ശാസ്ത്രവും ആയുര്‍വേദവും സംസ്‌കൃതവും കുടുംബ സംവിധാനവും ഒക്കെ ഇന്ന് ലോകം മാതൃകയാക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.