പാലക്കാട്: രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ സ്മരിക്കുന്നതിനായി ഭാരതീയ കിസാന്‍ സംഘ് ജനു.26 റിപ്പബ്ലിക്ക് ദിനം ഭാരത്മാതാ ദിനമായി ആചരിക്കും. അന്ന് കാര്‍ഷിക ശാസ്ത്രജ്ഞന്മാരെയും പ്രമുഖ കര്‍ഷകരേയും യുവകര്‍ഷകരേയും ആദരിക്കും. കേരളത്തിലെ അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. ഭാരത് മാതാ ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പരിപാടി തീരുമാനിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ എം.ശശിഭൂഷണ്‍ മേനോന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.വി. സഹദേവന്‍, സി.എച്ച്. രമേശ്, വി.പി.രാജേന്ദ്രന്‍, എന്‍.രാമന്‍ മാസ്റ്റര്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.