കണ്ണൂര്‍ : സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലേക്ക് പന്ത്രണ്ട് സെന്റ് സ്ഥലം ദാനം ചെയ്ത് ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് വീടില്ലാത്തവര്‍ക്കായി വീട്‌വച്ചു നല്‍കുന്ന പദ്ധതിക്കായി എ.പി. അബ്ദുള്ളക്കുട്ടി ദാനം ചെയ്തത്. ഇവിടെ സേവാഭാരതി മൂന്ന് പേര്‍ക്ക് വീട് വെച്ചു നല്‍കും.
ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തപ്പോള്‍ സേവാഭാരതിയുടെ അതി ബൃഹത്തായ പ്രവര്‍ത്തനം കാണാന്‍ സാധിച്ചുവെന്നും നിശ്ശബ്ദമായി ഇത്രയധികം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതിക്ക് തന്നെയാണ് ഭൂമി കൈമാറേണ്ടത് എന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സേവാഭാരതിയെ സമീപിക്കുകയും ഭൂമി കൈമാറാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
സേവാഭാരതി ജില്ല കാര്യാലയം ഉദ്ഘാടന ചടങ്ങില്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി ഷറഫുദ്ദീന്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.