എറണാകുളം: ലോകത്തെമ്പാടുമുള്ള കൃഷ്ണഭക്തരുടെ സ്വപ്‌ന പദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷണ കേന്ദ്രം 2025ല്‍ സംഘ ശതാബ്ദി വേളയില്‍ രാഷ്ടത്തിനായി സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി. നൂറേക്കറില്‍ വിഭാവനം ചെയ്തിട്ടുള്ള കേന്ദ്രത്തില്‍ നിലവിലുള്ള ഗോശാലയും അനുബന്ധ ഉത്പന്ന നിര്‍മാണ യൂണിറ്റുകളും കൂടുതല്‍ വിപുലീകരിക്കുകയും സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എളമക്കര ഭാസ്‌കരീയത്തില്‍ ഡിസംബര്‍ 27നു കൂടിയ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനമായത്. ഗുരുവായൂര്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ റിട്ട. ഐ.എ.എസ് ഓഫീസര്‍ കെ. എന്‍. സതീഷ്‌കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ആമേട എം.എ. വാസുദേവന്‍ നമ്പൂതിരിയെ വീണ്ടും ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാനായി തിരഞ്ഞെടുത്തു. എം. സതീഷ് കുമാര്‍ ഐ.എ.എസ് പുതിയ വര്‍ക്കിങ് ചെയര്‍മാനായിരിക്കും. ശശി അയ്യഞ്ചിറയെ ജനറല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു. യോഗത്തില്‍ പി. മോഹന്‍ദാസ് സ്വാഗതവും കെ.രാജീവ് കൃതജ്ഞതയും അര്‍പ്പിച്ചു.