അശരീരികള്‍
ദൈവം,
ആകാശത്തിലില്ല
ഭൂമിയിലുമില്ല
പാതാളത്തില്‍
കാണാനേയില്ല
തെരഞ്ഞ്
തെരഞ്ഞ്
കണ്ണ് കഴച്ചു
പല വഴി
താണ്ടി
പലരോടും
അന്വേഷിച്ചു
അറിയാ ഭാഷകള്‍
അന്വേഷകരായി
ഒടുവിലൊടുവില്‍
ഉറക്കെ, വിളിച്ചു
ദൈവമേ
ദൈവമേ
ആരൊ
വിളി കേള്‍ക്കുന്നുണ്ട്
അനന്തതേ
നിന്റെ
സമയതീരങ്ങള്‍….
അപ്രത്യക്ഷം
കവി വന്നു.
കറുത്ത കവിത
പാടി
ഞാനത് കേട്ടു
കവി പടിയിറങ്ങി
വേലിയിറക്കത്തിന്
കവിത, കടലായി
ആകാശമായി
ഊഴിപരപ്പായി
കനലാഴങ്ങളില്
ഒരു കവിത
വെന്തൊഴുകി
അനന്തതേ
നിന്റെ അഗാധ
ചുംബനങ്ങള്‍….