ഈ മതേതരരാജ്യത്ത് ഒരു മുസ്ലിം ചെറുപ്പക്കാരന് ഒരു അമുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ച് മതംമാറ്റാന്‍ സ്വാതന്ത്ര്യമില്ല എന്നു പറയുന്നത് കഷ്ടം തന്നെയാണ്. നേരത്തെ ഇതുപോലെ ഒരു ‘മുസ്ലിം വിരുദ്ധനിയമം’ കൊണ്ടുവന്നിരുന്നു. മുത്തലാഖ് ചൊല്ലിയാല്‍ ക്രിമിനല്‍ കേസ്സെടുക്കും എന്നതായിരുന്നു ആ നിയമം. അതിനെ ഇസ്ലാമിക പണ്ഡിതന്മാര്‍ അനിസ്ലാമികം എന്ന് വിധിച്ചതാണ്. ഇതാ അവര്‍ക്ക് ജിഹാദിനിറങ്ങാന്‍ രണ്ടാമതൊരു നിയമം കൂടി വന്നിരിക്കുന്നു. ഉത്തരപ്രദേശിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. 2020ലെ നിയമവിരുദ്ധ മതംമാറ്റ ഓര്‍ഡിനന്‍സ് മൂലം ഇതുവരെ കേസ്സില്‍ കുടുങ്ങിയത് 28 മുസ്ലിം യുവാക്കളാണ്.
ഈ നിയമത്തില്‍ ഒരു മതത്തിന്റെ പേരും പറയുന്നില്ല. ലൗജിഹാദ് എന്ന ഒന്ന് ഇല്ലേയില്ല എന്നു വാദിക്കുന്നവര്‍ എന്തുകൊണ്ട് മുസ്ലിം യുവാക്കള്‍ മാത്രം കേസ്സില്‍ പ്രതികളാകുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ഇയ്യിടെ ഹര്‍ദോളി ജില്ലയില്‍ ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു മതംമാറാന്‍ പ്രേരിപ്പിച്ചു എന്ന കേസ്സില്‍ അറസ്റ്റിലായത് ആസാദ് എന്ന യുവാവാണ്. ബലാത്സംഗം, മതംമാറാന്‍ പ്രേരിപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് അറസ്റ്റിലായത്. ഭരണഘടനയുടെയും മതേതര ജനാധിപത്യ വ്യവസ്ഥയുടെയും മറവില്‍ ആരെയും പ്രേമിക്കാനും മതം മാറ്റാനും സ്വാതന്ത്ര്യമുണ്ട് എന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. ഏതായാലും അത്ര നിസ്സാരമായി ലൗജിഹാദ് ഇനി നടപ്പില്ല എന്നത് അവര്‍ക്ക് ചില്ലറയല്ല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.