കോഴിക്കോട്: ആകാശവാണി പ്രാദേശിക നിലയങ്ങളെ നോക്കുകുത്തികളാക്കുന്ന നടപടികളില്‍ നിന്ന് പ്രസാര്‍ ഭാരതി പിന്മാറണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. ജനസ്വീകാര്യത കൂട്ടുക എന്നതാണ് ലക്ഷ്യമെങ്കില്‍ പ്രാദേശിക നിലയങ്ങള്‍ നിലനിര്‍ത്തുകയാണ് വേണ്ടത്. ഭാരതത്തിന്റെ സാംസ്കാരിക ഏകത ഊട്ടിയുറപ്പിക്കുന്നതില്‍ ആകാശവാണിയുടെ സംഭാവനകള്‍ വളരെ വലുതാണ്. ചെലവ് കുറയ്ക്കുന്നതിന്റെ പേരില്‍ ആ പാരമ്പര്യത്തെ വിസ്മരിക്കുന്നത് ശരിയല്ല. ആകാശവാണിയുടെ ചരിത്രവും സംസ്കാരവും പരിഗണിച്ചുകൊണ്ട് വേണം ഏത് തീരുമാനവും എടുക്കാന്‍. കച്ചവട താത്പര്യങ്ങള്‍ മാത്രമല്ല പ്രസാര്‍ ഭാരതി സാരഥികള്‍ക്ക് വേണ്ടത്.
ഈ തീരുമാനത്തില്‍ നിന്നു പിന്മാറാന് പ്രസാര്‍ ഭാരതിയും ഉചിതമായ ഇടപെടല്‍ നടത്താന്‍ കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയും തയ്യാറാകണമെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.