പാലക്കാട്: പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് 2020 – 21 (റാബി I 31-12-20നും റാബി II 28-02-2021 നും അവസാനിക്കുന്നതിന്റെ) ഭാഗമായി നെല്ല്, വാഴ, മരച്ചീനി, കശുമാവ്, കരിമ്പ്, മാവ്, പച്ചക്കറി വിളകള്‍, മഞ്ഞള്‍, പൈനാപ്പിള്‍, തക്കാളി, ചോളം, റാഗി, തിന മുതലായ വിളകള്‍ക്ക് ഇന്‍ഷൂര്‍ ചെയ്യുവാന്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതിന്റെ ആനുകൂല്യത്തിന് അപേക്ഷിക്കാനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജിന്റെ പകര്‍പ്പ്, ഈ കൊല്ലത്തെ നികുതി രശീതി എന്നിവ വേണ്ടിവരുന്നതാണ്. പദ്ധതി പ്രകാരം വിളകള്‍ക്ക് ദോഷകരമായി ഭവിക്കുന്ന ഉണക്ക്, അതിവൃഷ്ടി, സീസണ്‍ തെറ്റിയുള്ള മഴ, രോഗ/കീട സാധ്യതയുള്ള കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയ്ക്കാണ് പരിരക്ഷ നല്‍കുന്നത്. പദ്ധതിപ്രകാരം വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ വിളയ്ക്കനുസരിച്ചുള്ള പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. അടുത്തുള്ള സി.എസ്.സി/ഡിജിറ്റല്‍ സേവാ കേന്ദ്രം/ അംഗീകൃത ബ്രോക്കിംഗ് സ്ഥാപനങ്ങള്‍/ മൈക്രോ ഇന്‍ഷൂറന്‍സ് ഏജന്റ് എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് കേനാത്ത് പറമ്പില്‍ ഭാരതീയ കിസാന്‍ സംഘ് കര്‍ഷക ഭവന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 9388573357, 9778063125.