തിരുവനന്തപുരം: ഉന്നതമായ തത്വചിന്തയും അസാമാന്യമായ സംഘടനാ മികവും ഒത്തുചേര്‍ന്ന സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയെന്ന് ആര്.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അപരിചിത മേഖലയില്‍ കടന്നുചെന്ന് തന്നിലര്‍പ്പിതമായ ദൗത്യം കൃത്യതയോടെ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളി സംഘടനാ രംഗത്ത് ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപിച്ചു. ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച്, പര്യാവരണ്‍ മഞ്ച് തുടങ്ങിയ നിരവധി സംഘടനകള്‍ക്കു പിന്നിലും ഠേംഗ്ഡിജിയുടെ സംഘാടക മികവ് ദര്‍ശിക്കാവുന്നതാണ്. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന് സ്വാഗതം പറഞ്ഞു. വൈസ്. പ്രസിഡന്റ് എ. അനില്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.