Monday, March 1, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

നമ്മെ നാമാക്കുന്ന ഹിന്ദുത്വം

(ഹിന്ദി മാസിക 'വിവേക്' പരംപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവതുമായി നടത്തിയ അഭിമുഖം - തുടര്‍ച്ച)

Print Edition: 6 November 2020

ഭാരതത്തില്‍ 130 കോടി ഹിന്ദുക്കളുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് അവര്‍ അംഗീകരിക്കുമോ?
♠അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത് സത്യം തന്നെയാണ്. സത്യത്തെ അംഗീകരിച്ചാല്‍ എല്ലാം നന്നായി നടക്കും. സത്യത്തെ എത്രകാലം അംഗീകരിക്കാതിരിക്കാന്‍ പറ്റും? സത്യത്തിന് അതിന്റേതായ ശക്തിയുണ്ട്. നാം ഒന്നും ചെയ്തില്ലെങ്കിലും ജനങ്ങള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങളിലൂടെ ‘നമ്മള്‍ ഹിന്ദുക്കളാണെന്നും ഭാരതീയരാണെ’ ന്നും മനസ്സിലാവും. ഞങ്ങള്‍ മുസ്ലീങ്ങളാണ്, എന്നാല്‍ അറബികളോ തുര്‍ക്കികളോ അല്ല, നമ്മള്‍ ഭാരതീയരാണ്. ഭാരതീയന്‍ എന്നതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കുമ്പോള്‍ മനസ്സിലാവും ഭാരതം എന്നാല്‍ ഹിന്ദുവെന്നാണ് അര്‍ത്ഥമെന്ന്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രബോധനം ആവശ്യമാണ്. അംഗീകരിക്കുകയാണ് വേണ്ടത്; അല്ലാതെ നിര്‍ബ്ബന്ധിച്ച് ചെയ്യിപ്പിക്കുകയല്ല. മാനസിക പരിവര്‍ത്തനം ഉണ്ടാവണം. നമ്മുടെ പൂര്‍വ്വികര്‍ ആരായിരുന്നു? നാം ഏത് ഭൂമിയുമായി ബന്ധപ്പെട്ട് കിടക്കുന്നു? മുസ്ലീങ്ങള്‍ ആയിട്ടും മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ ഇല്ലാത്ത ഗാനരീതി (കവ്വാലി) നമുക്ക് എങ്ങനെ കിട്ടി? അഖണ്ഡ ഭാരതത്തിന്റെ പുറത്ത് കവ്വാലി ഇന്നും പ്രചാരത്തിലില്ല. ശവകുടീരങ്ങളെ മറ്റ് രാജ്യങ്ങളില്‍ പൂജിക്കാറില്ല. ഈദ്-എ-മിലാദ്-ഉന്‍-നബി എന്ന പേരില്‍ പൈഗംബര്‍ സാഹബിന്റെ ജന്മദിനം ആഘോഷിക്കുന്നത് അഖണ്ഡ ഭാരതത്തില്‍ മാത്രമാണ്. അള്ളാഹുവിനെ ഏകദൈവവും സര്‍വ്വശ്രേഷ്ഠനുമായി കണക്കാക്കുമ്പോള്‍ പൈഗംബര്‍ സാഹബിന്റെ ജന്മദിനം ആഘോഷിക്കാന്‍ പാടില്ല എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്. മറ്റ് രാജ്യങ്ങളില്‍ വ്യക്തി പൂജയില്ല. അള്ളാഹുവല്ലാതെ വേറെ ആരുമില്ല എന്നാണ് അവര്‍ കരുതുന്നത്. പക്ഷേ ഇവിടെ ഇത് നടക്കുന്നത് നമുക്ക് ഒരു പാരമ്പര്യം ആയതുകൊണ്ടാണ്. ആ പാരമ്പര്യത്തിന്റെ സ്വാധീനത്തിലാണ് നമ്മളും എന്നതാണ് സത്യം. നമ്മുടെ പൂര്‍വ്വികര്‍ ഇവിടെയായിരുന്നു. ഭാരതത്തിന് പുറത്ത് നമുക്ക് സ്ഥാനമില്ല. നാം ഭാരതീയരാണ് എന്നതാണ് നമ്മുടെ അംഗീകാരം. ഭാരതത്തിന്റെ പാരമ്പര്യവുമായി കൂടിയിണക്കപ്പെട്ടതാണ് നാം. ബംഗളൂരുവില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ഞാന്‍ റെയില്‍വേയിലെ ടി.സിയെ കണ്ടു. അദ്ദേഹം പറഞ്ഞത്, മരിച്ചുകഴിഞ്ഞാല്‍ ശവക്കച്ചയ്ക്ക് മുകളില്‍ മാതൃരാജ്യത്തിന്റെ മണ്ണ് ഇട്ടില്ലെങ്കില്‍ സ്വര്‍ഗ്ഗം ലഭിക്കില്ല എന്നാണ്. ഒബാമാ ബിന്‍ലാദനെ സമുദ്രത്തില്‍ അടക്കം ചെയ്തപ്പോള്‍, ഇതിനെച്ചൊല്ലി കോലാഹാലങ്ങള്‍ ഉണ്ടായിരുന്നു. അതിന് ഒരു കാരണം മാതൃരാജ്യത്തിലെ മണ്ണ് ഇട്ടില്ല എന്നതാണ്. ഭാരതത്തിലെ മണ്ണ് ഇടാതെ അടക്കം ചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കില്ല. നാം ഈ മണ്ണുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് സത്യം. ഹിന്ദുക്കള്‍ ഈ സത്യം പറയുകയാണെങ്കില്‍ അതുകൊണ്ട് താങ്കള്‍ക്ക് എന്താണ് പ്രയോജനമെന്ന് ചോദിക്കും. അതുകൊണ്ട് നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നുമില്ല എന്ന നിലപാട് സ്വീകരിക്കേണ്ടിവരുന്നു. ഇത് ഞങ്ങളുടെ ആവശ്യമോ നിര്‍ബ്ബന്ധമോ അല്ല. പക്ഷേ നിങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരാണ് എന്നതാണ് സത്യം. സാഹോദര്യത്തോടെ ഞങ്ങള്‍ സഹോദരരാണ് എന്നു പറയുന്നത് അംഗീകരിക്കൂ. അവര്‍ക്ക് സ്വന്തം സുരക്ഷ നോക്കാന്‍ കഴിയുമെങ്കിലും, താങ്കള്‍ ഞങ്ങളുടെതാണ് എന്ന് ഹിന്ദുക്കള്‍ പറയുന്നത് മനസ്സില്‍ സ്‌നേഹം ഉള്ളതുകൊണ്ടാണ്. ഇത് ഹിന്ദുക്കളുടെ ദൗര്‍ബ്ബല്യമോ കച്ചവട മനഃസ്ഥിതിയോ അല്ല. രണ്ടുകൂട്ടരും ഒരുമിച്ച് മുന്നോട്ടു പോയാലേ എല്ലാം ശരിയാവൂ.

കൊറോണ മഹാമാരിയുടെ ഈ കാലത്ത് നമുക്ക് ആത്മനിര്‍ഭരഭാരതം എന്ന മന്ത്രം ലഭിച്ചു. ആത്മനിര്‍ഭര ഭാരതം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി നാം എന്താണ് ചെയ്യേണ്ടത്?
♠ആദ്യം നാം നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കണം. നമ്മുടെ ചൈതന്യം എന്താണ്? നാം ആരാണ്? ചാണക്യനീതിയില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
ക: കാല: കാനി മിത്രാണി കോ ദേശ:
കൌ വ്യയാഗമൌ
കശ്ചാഹം കാ ച മേ ശക്തി – രിതി
ചിന്ത്യം മുഹുര്‍മുഹു
സമാജത്തെ പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി പ്രതിദിനം ആറ് കാര്യങ്ങളെപ്പറ്റി ചിന്തിക്കണം. കാലം അഥവാ സമയം എങ്ങനെയാണ് മുന്നോട്ട് നീങ്ങുന്നത്? എന്റെ സുഹൃത്ത് ആരാണ്? എന്റെ സാമ്പത്തികത്തിന്റെ വരവ് – ചെലവുകള്‍ എങ്ങിനെയാണ്? രാജ്യത്തിന്റെ അവസ്ഥ എങ്ങിനെയാണ്? ഇതില്‍ മുഖ്യമായത് ഞാന്‍ ആരാണ്, ഞാന്‍ എന്താണ് എന്നതാണ്. എനിക്ക് ഏതൊക്കെ കാര്യങ്ങളില്‍ കഴിവുണ്ട്? ഇതൊക്കെ അറിയാന്‍ നമ്മുടെ വര്‍ത്തമാനകാലവും ഭൂതകാലവും അറിയണം. നമുക്ക് എന്ത് കഴിവാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും വര്‍ദ്ധിപ്പിക്കുന്നുണ്ടോ? ഇതൊക്കെ നാം ശ്രദ്ധിക്കണം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 12-ാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്നോട് പറഞ്ഞത് അവരുടെ സ്‌കൂളില്‍ ഇപ്പോള്‍ ചരിത്രം പഠിപ്പിക്കുന്നില്ലെന്നാണ്. നമുക്ക് നമ്മുടെ ചരിത്രത്തെപ്പറ്റി ഒന്നും അറിയില്ല; പുസ്തകങ്ങളില്‍ നിന്ന് ഒന്നും ലഭിക്കില്ല. 1857ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തെപ്പറ്റി ആ വിദ്യാര്‍ത്ഥിക്ക് ഒരു ലേഖനം തയ്യാറാക്കണം, പക്ഷേ അവന് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച പുസ്തകങ്ങളെപ്പറ്റി അറിവില്ല. ഗ്രന്ഥാലയങ്ങളില്‍ ഇതേപ്പറ്റിയുള്ള പുസ്തകങ്ങള്‍ ലഭിച്ചില്ല. ഞാന്‍ അവന് ഒന്നുരണ്ട് പുസ്തകങ്ങള്‍ പറഞ്ഞുകൊടുത്തു. ഇത്തരമൊരു അവസ്ഥയില്‍ നിന്നും നാം പുറത്തുവരണം. ആദ്യം നാം ആരാണെന്ന് മനസ്സിലാക്കണം. രണ്ടാമതായി നാം എന്താണോ അതില്‍ അഭിമാനിക്കണം. ആദ്യത്തേത് ആത്മബോധം, രണ്ടാമത്തേത് അഭിമാനബോധം. എല്ലാറ്റിലും ന്യൂനതകളുണ്ട്; അതുപോലെ നമുക്കും ചില ന്യൂനതകളുണ്ടാവാം. അതൊക്കെ ഇല്ലാതാക്കുകയാണ് നമ്മുടെ ജോലി. കുറവുകള്‍ ആര്‍ക്കാണ് ഇല്ലാത്തത്. നാം നമ്മുടെ പ്രത്യേകതകള്‍ (Plus point) ഓര്‍ത്ത് അഭിമാനിക്കണം. ആത്മാഭിമാനവും സ്വാഭിമാനവും ഇല്ലെങ്കില്‍ പുരോഗതി നേടാന്‍ കഴിയില്ല. ചിന്തിക്കുമ്പോള്‍ തന്നെ നാം ചെറുതായിട്ടാണ് ചിന്തിക്കുന്നത്. നാം രാജാവിന്റെ കീഴില്‍ ജോലി നേടും, ഉന്നത സര്‍ക്കാര്‍ ജോലി കരസ്ഥമാക്കും എന്നൊക്കെ ചിന്തിക്കും. പക്ഷേ എന്തുകൊണ്ട് രാജാവാകുമെന്ന് ചിന്തിക്കുന്നില്ല? കാരണം എനിക്ക് കഴിയും എന്ന ആത്മവിശ്വാസം ഇല്ലാത്തതാണ്. നമ്മളില്‍ ആത്മാഭിമാനം ജനിപ്പിക്കുന്ന സാംസ്‌കാരിക വിദ്യാഭ്യാസത്തിലൂടെയും സാമാജിക അന്തരീക്ഷത്തിലൂടെയും കുടുംബ പ്രബോധനങ്ങളിലൂടെയും ആത്മവിശ്വാസം ജനിപ്പിക്കാന്‍ സാധിക്കും. ചിലതൊക്കെ വ്യവസ്ഥകളിലൂടെ ചെയ്യാം; എന്നാല്‍ മറ്റ് ചിലത് നാം മനസ്സിലാക്കി ചെയ്യേണ്ടതാണ്. സമാജത്തിന് രണ്ടുതരത്തിലും ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ സമാജത്തിലെ തലമുറ വിജയം നേടും. ഇംഗ്ലണ്ടിനെപ്പറ്റി ഒരു ചൊല്ലുണ്ട്. വാട്ടര്‍ലൂ യുദ്ധം ജയിച്ചത് ഹാരോപിലെയും ഈറ്റണിലെയും മൈതാനങ്ങളിലാണ്. കാരണം ഇംഗ്ലണ്ടിലെ വീടുകളിലും സാമൂഹ്യാന്തരീക്ഷത്തിലും വിദ്യാഭ്യാസത്തിലും അനൗപചാരിക രൂപത്തില്‍ സംസ്‌കാരം ലഭിക്കുന്നു. ഇത് ആ രാജ്യത്തിന്റെ സവിശേഷതയാണ്. അതുകൊണ്ടാണ് നെപ്പോളിയനെയും ഹിറ്റ്‌ലറെയും തടയാന്‍ ഇംഗ്ലണ്ടിന് സാധിച്ചത്. നമ്മളും അതേപോലെ ചെയ്യണം.

താങ്കളുടെ പ്രസംഗത്തില്‍ മിക്കപ്പോഴും മൂന്നാം സാധ്യതയെപ്പറ്റി(option) പറയുന്നുണ്ട്. ഈ മൂന്നാം സാധ്യത എന്താണ്? ഇത് എങ്ങിനെയാണ് നടപ്പിലാക്കുന്നത്?
♠ഭാരതത്തിന് ഒരു അടിസ്ഥാന സ്വഭാവമുണ്ട്; അതിന്റെ അടിസ്ഥാനത്തില്‍ അതായത് ഭാരതത്തിന്റെ ചൈതന്യത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാവുന്നതാണ് ആത്മനിര്‍ഭര്‍.
ആത്മനിര്‍ഭര്‍ എന്നതുകൊണ്ട് കേവലം സ്വാവലംബി അല്ലെങ്കില്‍ വിജയി എന്നല്ല ഉദ്ദേശിക്കുന്നത്. സ്വാവലംബിയിലെ ‘സ്വ’ എന്നതിന് പ്രാധാന്യമുണ്ട്. നാം ധാരാളം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ധാരാളം മദ്യം ഉണ്ടാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഇത് ആത്മനിര്‍ഭരം അല്ല. കാരണം മദ്യം ഉണ്ടാക്കുകയെന്നത് ഭാരതത്തിന്റെ സ്വഭാവമല്ല. ഭാരതത്തിന്റെ സ്വഭാവം അടിസ്ഥാനപരമായി ഏകാത്മവും സമഗ്രവുമാണ്. സമ്പൂര്‍ണ്ണ വിശ്വത്തിന്റെയും അസ്തിത്വത്തെയാണ് ഏകതയായി കാണുന്നത്. എനിക്ക് എന്തെങ്കിലും ഉണ്ടായാല്‍ മുഴുവന്‍ ലോകത്തിനും അത് ഉണ്ടാവും. ലോകത്ത് നന്മ ഉണ്ടായാല്‍ എനിക്കും നന്മ ഉണ്ടാവും. എനിക്ക് മാത്രമായി ഒരു നന്മയും ഉണ്ടാവില്ല. കാരണം എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ പലതായി തോന്നുമെങ്കിലും എല്ലാം ഒന്നിന്റെ തന്നെ സൃഷ്ടികളാണ്. അതുകൊണ്ട് നാം വേറെ എന്ന് ചിന്തിക്കുന്നില്ല; എല്ലാം ഒന്ന് തന്നെയെന്ന് ചിന്തിക്കുന്നു.

നമ്മള്‍ ഏതെങ്കിലും ഒരു വസ്തുവിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ മുമ്പും പിമ്പും എല്ലാറ്റിനെപ്പറ്റിയും ചിന്തിക്കുന്നു. അതുകൊണ്ട് നമ്മള്‍ ഒരിക്കലും പൊങ്ങച്ചക്കാരന്‍ (Extremist) ആവുന്നില്ല. സന്തുലനം പാലിച്ച് നടുവിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പല രൂപത്തില്‍ കാണുന്നുണ്ടെങ്കിലും അസ്തിത്വം ഒന്നാണെന്ന ഈ ധാര്‍മ്മിക ചിന്ത സത്യത്തെ ആധാരമാക്കിയുള്ളതാണ്. ഇന്ന് നിലവിലുള്ള വ്യവസ്ഥകളെല്ലാം അടിസ്ഥാനപരമായി പാശ്ചാത്യരുടേതാണ്. പാശ്ചാത്യരുടെ ചിന്താഗതിയനുസരിച്ച് ഓരോ വ്യക്തിയും വേറെ വേറെയാണ്; അവന്റെ ശരീരവും മനസ്സും ബുദ്ധിയും വേറെയാണ്. സമാജത്തിന്റേയും വ്യക്തിയുടെയും സൃഷ്ടിയുടെയും താല്പര്യങ്ങള്‍ വേറെവേറെയാണ്. സുഖം എല്ലാവര്‍ക്കും വേണം. സുഖത്തെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ പാശ്ചാത്യര്‍ക്കും ഭാരതീയര്‍ക്കുമുണ്ട്. എന്നാല്‍ പാശ്ചാത്യര്‍ക്ക് പ്രധാനം ശരീരത്തിന്റെ സുഖമാണ്. ശരീരത്തിന്റെ സുഖംപോലെതന്നെ ആവശ്യമുള്ളതാണ് മനസ്സിന്റേയും ബുദ്ധിയുടേയും സുഖം. സുഖത്തിനുവേണ്ടി സംയമനം പാലിക്കണമെന്നതാണ് ഭാരതീയരുടെ തത്ത്വം. എന്നാല്‍ പാശ്ചാത്യര്‍ ഇത് ആവശ്യമില്ലെന്ന് പറയുന്നു. വ്യക്തിക്ക് സുഖം ഉണ്ടാവണമെങ്കില്‍ നിലനില്പിനുവേണ്ടിയുള്ള സംഘര്‍ഷം (struggle for existence) ഉണ്ടാവണം. അതിനുവേണ്ടി വഴക്കുണ്ടാവുകയും അതുവഴി ദുഃഖം ഉണ്ടാവുകയും വ്യക്തിയില്‍ സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്യുന്നു.

വ്യക്തി സമാജത്തില്‍, സ്വാതന്ത്ര്യമില്ലാത്ത, യന്ത്രത്തിന്റെ ഭാഗം പോലെയാണ്. സ്വാതന്ത്ര്യവും സമത്വവും ഒന്നിച്ച് നടപ്പിലാക്കണമെങ്കില്‍ ബന്ധുത്വം വേണമെന്ന് ഒരിക്കല്‍ ഡോക്ടര്‍ അംബേദ്കര്‍ സാഹബ് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒന്നാണെന്ന് മറന്നുപോയിരിക്കുന്നു, അത് ഓര്‍മ്മിപ്പിക്കണം. ഈ കാരണത്താലാണ് നാം വികസനം നേടിയത്. ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ആയിരം വര്‍ഷത്തോളം നാം ഒന്നാം സ്ഥാനത്തായിരുന്നുവെന്ന് ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് ലോകത്തിലെ പല പ്രദേശങ്ങളും നമ്മുടെ സ്വാധീനത്തിലായിരുന്നു; നമ്മുടെ സാമ്രാജ്യവും വളരെ വലുതായിരുന്നു. എന്നിട്ടും നമ്മള്‍ ലോകത്തിലെ ഒരു രാജ്യത്തെയും ആക്രമിക്കാന്‍ പോയില്ല. പരുത്തിവസ്ത്രം ഉണ്ടാക്കുന്ന നല്ല സാങ്കേതികവിദ്യ നമുക്കുണ്ടായിരുന്നു. ഇത് കംപ്യൂട്ടറുകളോട് കൂടിയ യന്ത്രങ്ങള്‍ക്ക് പോലും അപ്രാപ്യമാണ്. എല്ലാവരുടെയും ഹിതം നോക്കിയതുകൊണ്ട് ഇവിടെ പരിസ്ഥിതിക്കും കോട്ടം ഉണ്ടായില്ല. അതിനുവേണ്ടി എല്ലാവരുടെയും സ്വാര്‍ത്ഥതാല്പര്യങ്ങളെ നിയന്ത്രിച്ചു. എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു. തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് മറ്റുള്ളവരെ അടിമകളാക്കാന്‍ ആരേയും അനുവദിച്ചില്ല. നമ്മുടെ കര്‍ഷകര്‍ വിത്തിനുവേണ്ടി ആരേയും ആശ്രയിക്കാതെ അത് സ്വയം ഉണ്ടാക്കി; വളവും ഉണ്ടാക്കി. ഇപ്പോള്‍ പലവിധ ടൂത്ത് പേസ്റ്റുകളുണ്ട്; ചില ടൂത്ത് പേസ്റ്റുകള്‍ എല്ലാ കീടാണുക്കളെയും കൊല്ലുമെന്ന് പറയുന്നു. അതില്‍ അടങ്ങിയ രാസവസ്തുക്കളാണ് കീടാണുക്കളെ കൊല്ലുന്നത്. നമ്മുടെ വേപ്പിന്‍ കമ്പ് കൊല്ലുകയല്ല; മറിച്ച് നിയന്ത്രിച്ച് നിറുത്തുകയാണ് ചെയ്യുന്നത്. സ്വദേശി കീടനാശിനികള്‍ കീടങ്ങളെ കൊല്ലാതെ നിയന്ത്രിച്ച് നിര്‍ത്തുന്നു. കീടങ്ങള്‍ക്കും ജീവിതമുണ്ട് എന്ന കാഴ്ചപ്പാടാണ് ഭാരതീയരുടേത്. ലോകത്തിലെ സംഘര്‍ഷം മുഴുവന്‍ അവസാനിപ്പിക്കണം, എല്ലാവര്‍ക്കും ഒരുമിച്ച് പുരോഗതിയുണ്ടാവണം. എന്നാല്‍ ഇത് സാധ്യമല്ല എന്ന നിലപാടിലാണ് ലോകം എത്തിയിരിക്കുന്നത്.

ഇതുവരെ രണ്ട് രീതികള്‍ പ്രയോഗിച്ചുവെങ്കിലും വിജയിച്ചില്ല. വ്യക്തിക്കും സമാജത്തിനും വേറെ വേറെ പ്രാധാന്യം നല്‍കി നോക്കി; ഈശ്വരനെ അംഗീകരിച്ചും നിരാകരിച്ചും നോക്കി; പൊതുജനാഭിപ്രായവും ശാസ്ത്രജ്ഞരുടെ അഭിപ്രായവും കണക്കിലെടുത്തു. എന്നിട്ടും വിജയിച്ചില്ല. ഇനി മൂന്നാമത്തെ വഴിയെന്താണ്? അതാണ് നമ്മുടെ കൈവശമുള്ളത്. ആദ്യത്തെ രണ്ട് കാര്യങ്ങളും പാശ്ചാത്യര്‍ പരീക്ഷിച്ചപ്പോള്‍ മൂന്നാമത്തേതുമായി ബന്ധപ്പെട്ടുകിടക്കുന്ന നാലാമത്തേതിനെ ശ്രദ്ധിച്ചില്ല. എന്നാല്‍ നമ്മള്‍ ആദ്യം തന്നെ അത് മനസ്സിലാക്കിയിരുന്നു. അര്‍ത്ഥത്തെയും കാമത്തെയും നിയന്ത്രിച്ച് മോക്ഷത്തിലേക്ക് നയിക്കുന്ന ധര്‍മ്മമാണ് നമ്മുടേത്. ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ആത്മാവിനെ പരമാത്മാവിലേക്ക് നയിക്കുന്നു. അതുകൊണ്ട് വ്യക്തിയുടെയും സമാജത്തിന്റെയും സൃഷ്ടിയുടെയും ലക്ഷ്യം പരമാത്മാവ് ആവുകയും എല്ലാവര്‍ക്കും ഉന്നതി ഉണ്ടാവുകയും ചെയ്യുന്നു. ഈ അടിസ്ഥാന വീക്ഷണം മുന്‍നിര്‍ത്തി നമുക്ക് ജീവിതത്തെ പുനര്‍സൃഷ്ടിക്കണം. സനാതനകാലം മുതല്‍ നിലനിന്നുവരുന്ന ശാശ്വതമായ ഈ കാഴ്ചപ്പാടിനെപ്പറ്റി ചിന്തിക്കുകയും ഗവേഷണം നടത്തുകയും വേണം. ഇന്നത്തെ കാലഘട്ടത്തില്‍ ഈ വീക്ഷണം എങ്ങിനെ അവതരിപ്പിക്കും, അതിന്റെ രേഖാചിത്രം എങ്ങിനെയാവണം എന്നൊക്കെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് അനുകൂലമായി ചിന്തിക്കണം. ഇന്ന് ഇത്തരത്തിലുള്ള പരീക്ഷങ്ങള്‍ പലസ്ഥലങ്ങളിലും ഉണ്ട്, സര്‍ക്കാരും നമ്മളും അത് ഉപയോഗിക്കുന്നുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കണം.
(തുടരും)

 

Tags: RSSHindutvaMohanjiBhagwat
Share262TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ചൈനയിലെ ഉയ്ഘര്‍ വംശഹത്യ

സനാതനധര്‍മ്മമാണ് ഭരണഘടനയുടെ മൂലരൂപം

രാമക്ഷേത്രത്തില്‍ നിന്നും രാമരാജ്യത്തിലേക്ക്‌

കലാകൈരളിയുടെ ദേവദുന്ദുഭി

പോലീസിനെ ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ഫ്രാക്ഷന്‍

മാവോയിസത്തിന് അധികനാള്‍ നിലനില്‍പ്പില്ല

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • നല്‍മൊഴി തേന്‍മൊഴി - ആര്‍. ഹരി ₹200.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

കൊറോണാനന്തര ലോകത്തിലെ ഭാരതം

ദേശവിരുദ്ധതയുടെ മാധ്യമമുഖം

ശ്രീഗുരുജി-രാഷ്ട്ര ജാഗരണ വീഥിയിലെ അധ്യാത്മതേജസ്സ്

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

നാടാര്‍ ക്രിസ്ത്യന്‍ സംവരണം- പതിയിരിക്കുന്ന അപകടങ്ങള്‍

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ചക്രാസനം (യോഗപദ്ധതി 35)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly