Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കൊറോണയുടെ സംഭാവനകള്‍

ഡോ.സന്തോഷ് മാത്യു

Print Edition: 30 October 2020

‘ന്യൂ നോര്‍മല്‍’ അഥവാ ഒരു നവയുഗം ഈ കൊറോണ കാലം ലോകത്തിനു നലകിയ പുതിയ പ്രയോഗമാണ്. കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല തദനന്തര ലോകം എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മഹാമാരികളും യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഒക്കെ പുതിയ പദപ്രയോഗങ്ങള്‍കൊണ്ടുവരും. ഉദാഹരണത്തിന് 2001 സപ്തംബര്‍ 11 നു ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തിനുശേഷമാണ് ‘വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍’, ‘എംബെഡ്ഡ്ഡ് ജേര്‍ണലിസം’ എന്നിവ കൂടുതലായി പ്രയോഗത്തില്‍ വന്നത്. ട്രംപ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് പ്രചരിച്ച വാക്കാണ് പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര ലോകം. രണ്ടാം ലോകമഹായുദ്ധാനന്തരം വന്ന വാക്കുകളാണ് iron curtain അഥവാ ഇരുമ്പുമറ, ശീത സമരം തുടങ്ങിയവ. ഒന്നാം ലോകമഹായുദ്ധാനന്തരം വന്നതാണ് ഗ്രേറ്റ്ഡിപ്രഷന്‍,ന്യൂ ഡീല്‍ മുതലായ സാമ്പത്തിക പദാവലികള്‍.

കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല അതിനു ശേഷമുള്ള ലോകം. ശാക്തികചേരികളില്‍ കാര്യമായ മാറ്റം ലോക ക്രമത്തില്‍ ഉണ്ടാവും. സാങ്കേതികവിദ്യ പാടെ മാറും. ബിസിനസ്സ് മേഖലയിലെ പല വമ്പന്മാരും തകര്‍ന്നടിയും. എന്നാല്‍ ഏറെ കുഞ്ഞന്മാര്‍ സമ്പന്നരാകുകയും പുതു വിപണികള്‍ കണ്ടെത്തുകയും ചെയ്യും. ചെറിയ ഉദാഹരണമാണ് സാനിറ്റൈസര്‍. ഇനിയത് ഒരു ശീലമാവുകയും ഇതിനു വലിയൊരു കമ്പോളം ഉണ്ടാകുകയും ചെയ്യും. സാമ്പത്തികം എന്നതിന്റെ പര്യായമായ ബാങ്കിങ് രംഗം ഏതാണ്ട് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മേഖലയിലേക്ക് മാറും. ആരോഗ്യസംരക്ഷണത്തിനും ആരോഗ്യരക്ഷ സംബന്ധമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രംഗത്തും ഏറെ പുഷ്ടി പ്രാപിക്കുമെന്ന് ഉറപ്പാണ്. വെന്റിലേറ്റര്‍ വ്യവസായ മേഖലയുടെ കുതിച്ചുചാട്ടം നമ്മുടെ കണ്‍മുന്‍പില്‍ തന്നെയുണ്ട്.

പരിസ്ഥിതി രംഗത്ത് ലോക്ഡൗണ്‍ കാലം സുവര്‍ണ്ണഘട്ടമായിരുന്നു; ലോകമെമ്പാടും അന്തരീക്ഷ മലിനീകരണം ഏറെ കുറഞ്ഞു. ചൈനയുടെയും ഇറ്റലിയുടെയും ഭാഗങ്ങളില്‍ നൈട്രജന്‍ ഓക്‌സൈഡ് എന്ന വിഷവാതകത്തിന്റെ അളവ് നന്നേകുറഞ്ഞത് ശുഭകരമായ വാര്‍ത്തയാണ്.

മഹാമാരികള്‍ എക്കാലവും സാമൂഹിക ഘടന, സംഘാടനം, മെഡിക്കല്‍ അറിവ്, ചികിത്സാരീതികള്‍ എന്നിവയുടെ ഉരകല്ലുകള്‍ ആണ്. സാമൂഹിക അകലം, ഹേര്‍ഡ് ഇമ്മ്യൂണിറ്റി, ക്വാറന്റീന്‍, ലോക്ഡൗണ്‍ എന്നീ മെഡിക്കല്‍ വാക്കുകള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തിയതിന് മഹാമാരിക്ക് നന്ദി പറയാം. ഒരു പ്രത്യേക ഭൂവിഭാഗത്തെയോ സാമൂഹികകൂട്ടത്തേയോ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതിനായകന്‍ (വുഹാനിലെ മാര്‍ക്കറ്റ്, ചൈന), നിയന്ത്രണങ്ങള്‍, നായകന്മാര്‍ (മെഡിക്കല്‍, പോലീസ്, ഭരണാധികാരികള്‍) എന്നിവയെല്ലാം കൊറോണയാല്‍ സൃഷ്ടിക്കപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തന്നെയാണ് നടക്കാന്‍ പോവുന്നത്. ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ വളരെ പ്രചാരത്തില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. അച്ചടിച്ച പാഠപുസ്തകത്തിന്റെ സ്ഥാനത്തു പാഠഭാഗങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്‌തെടുക്കുന്നതു ന്യൂ നോര്‍മല്‍ ആയി കഴിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ സെമിനാറുകള്‍, കോണ്‍ഫറസുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എല്ലാം തന്നെ ഗൂഗിള്‍ മീറ്റിലേക്കു മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചെലവ് കുറവ്, സുതാര്യത, സാര്‍വ്വജനീകം എന്നീ മെച്ചങ്ങളും ഇതുമൂലമുണ്ട്.

ഇന്ധനോപയോഗം കോവിഡു കുറക്കും. ഉല്‍പ്പാദനത്തില്‍ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് അസംസ്‌കൃത ഓയില്‍ വില പൂജ്യം ഡോളറിനും താഴേക്ക് പോവാന്‍ കാരണം. 2008ല്‍ റെക്കോര്‍ഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് വില ബാരലിന് എത്തിയതാണെന്നു ഓര്‍ക്കണം.

‘കരുത്തുറ്റ നേതൃത്വ’ത്തെപ്പറ്റി മേനിനടിക്കാതിരുന്ന കുറെ രാഷ്ട്രനായികമാര്‍ (ജര്‍മനി, ന്യൂസിലന്‍ഡ്, തായ്‌വാന്‍, ഐസ്ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക് എന്നിവയുടെ വനിത നേതൃത്വങ്ങള്‍) വലിയ ബഹളമില്ലാതെ, എന്നാല്‍ നല്ല കാര്യക്ഷമത പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതും കോവിഡ് കാലം കണ്ടു. എന്നാല്‍ കരുത്തര്‍ എന്ന് സ്വയം മേനി നടിച്ചിരുന്ന ചൈന, യു.എസ്, ബ്രസീല്‍ നേതാക്കന്മാര്‍ ചെറുതോ വലുതോ ആയ അളവില്‍ അന്തിച്ചുനിന്നതും ലോകം കണ്ടു. മോദിയുടെ നേതൃത്വത്തില്‍ ഭാരതജനത ഒറ്റക്കെട്ടായി കോവിഡിനെതിരെ നിന്നതും ലോക്ഡൗണ്‍ ആഹ്വാനം ചെവിക്കൊണ്ടതും ലോകം സാകൂതം ശ്രദ്ധിച്ചതാണ്.

കോവിഡ് മരണ നിരക്കില്‍ അമേരിക്കയല്ല ചൈനയാണ് ഒന്നാമതെന്ന് ട്രംപ് തര്‍ക്കിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പ്രഭവസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന ചൈന സാധാരണനിലയിലേക്കു മടങ്ങുമ്പോഴും അമേരിക്ക പകച്ചു നില്‍ക്കുകയാണ്. ബ്രിട്ടനും സ്‌പെയിനും ഇറ്റലിയും ഫ്രാന്‍സും ആശ്വാസത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടില്ല. ഇറാന്റെയും സൗദിയുടെയും സ്ഥിതിയും തഥൈവ.

ഏതായാലും ട്രംപ് പറഞ്ഞ വുഹാന്‍ വൈറസ് താണ്ഡവം തുടരുക തന്നെയാണ്. ഇറ്റാലിയന്‍ ചിന്തകനായ ജിയോര്‍ജിയോ അഗംബന്‍ State of Exception- അനിതര സാധാരണമായ സാഹചര്യം- എന്നാണ് ഈ പുതുക്രമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ സാഹചര്യത്തില്‍ ഭരണകൂടത്തിനോ ഭരണകര്‍ത്താവിനോ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയുടെ പേരില്‍ അമിതാധികാരങ്ങള്‍ കൈക്കൊള്ളാന്‍ അനിതര സാധാരണമായ സാഹചര്യം അവസരമൊരുക്കുന്നു – ലോകത്തും ഇന്ത്യയിലും കേരളത്തിലുമെല്ലാം. കൊറോണാനന്തര ലോകം (Post Corona Era) ഭൗമ രാഷ്ട്രീയത്തെ സമഗ്രമായി മാറ്റിപ്പണിയും. ഒന്നുറപ്പാണ്, 6378 ലധികം കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയുടെ കരയും കടലും കീഴടക്കിയ മനുഷ്യന്‍ ഏതാനും നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള കീടത്തിനുമുന്നില്‍ ചൂളിനില്‍ക്കുകയാണ്.

Tags: CoronaCovidtrump
Share26TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies