വൈകാരിക വിക്ഷോഭം ഉണ്ടാക്കുന്ന നുണപ്രചരണങ്ങള്‍ ആണ് കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവരുടെ മുഖ്യമായ ആയുധം. സമരരംഗത്ത് ഉയര്‍ന്നുകേള്‍ക്കുന്ന നുണപ്രചരണങ്ങളും അതുസംബന്ധിച്ച സത്യവും ഇവയാണ്.
നുണ 1
താങ്ങുവില നിര്‍ത്തലാക്കാന്‍ പോകുന്നു.
സത്യം 1
താങ്ങുവില എടുത്തുകളയുകയില്ല എന്ന് പ്രധാനമന്ത്രിയും കൃഷി മന്ത്രിയും പാര്‍ലമെന്റിന് അകത്തും പുറത്തും നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിഞ്ഞു. എന്നുമാത്രമല്ല പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ 6 കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്തു.
നുണ 2
മണ്ഡികള്‍ അടച്ചുപൂട്ടുന്നു.
സത്യം 2
മണ്ഡികള്‍ അടച്ചുപൂട്ടുകയില്ല എന്നും അവയുടെ നിയമപ്രാബല്യത്തെ യാതൊരുതരത്തിലും ചോദ്യം ചെയ്യുകയില്ല എന്നും മണ്ഡികള്‍ തുടര്‍ന്ന് ഉപയോഗിക്കാവുന്നതാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നുണ 3
കുത്തകകള്‍ക്ക് കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ ഉള്ള അവകാശം നല്‍കുന്നു.
സത്യം 3
കര്‍ഷകന്റെ ഭൂമി കുത്തകകള്‍ കൈയടക്കുകയില്ല എന്നുള്ളത് ഫാമിംഗ് എഗ്രിമെന്റ് എന്ന ഭാഗത്ത് പേജ് നമ്പര്‍ അഞ്ചില്‍ എട്ടാമത്തെ ക്ലോസ് വ്യക്തമാക്കുന്നുണ്ട്. ബി ല്ലിന്റെ ആറാംപേജില്‍ മൂന്നാമത്തെ വകുപ്പില്‍ പറയുന്നതനുസരിച്ച് ഈ വകുപ്പ് പ്രകാരം സബ്ഡിവിഷണല്‍ അതോറിട്ടിയ്ക്ക് സിവില്‍ കോടതിയുടെ അതേ അധികാരമുണ്ട്. 1908ലെ സിവില്‍ ചട്ടപ്രകാരം നിയമം നടപ്പാക്കാം. ഇതേ ചട്ടപ്രകാരം അപ്പലെന്റ് അതോറിട്ടിയുടെ ഉത്തരവിന്മേല്‍ അപ്പലെറ്റ് അതോറിട്ടിയ്ക്ക് മുപ്പതു ദിവസത്തിനകം അപ്പീലിന്മേല്‍ നടപടി സ്വീകരിക്കാം എന്ന് 5, 6 എന്നീ വകുപ്പുകളിലും പറയുന്നു.
ഭൂമി കൈമാറ്റം ചെയ്യുക, വില്‍ക്കുക, പാട്ടത്തിന് കൊടുക്കുക, പണയം വയ്ക്കുക എന്നിവയൊന്നും ചെയ്യാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ല. എന്നു മാത്രമല്ല ഭൂമിയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുകയോ നിര്‍മ്മിതികള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ കാലാവധിക്ക് മുമ്പ് വ്യാപാരികളുടെ സ്വന്തം ചിലവില്‍ അതെല്ലാം മാറ്റി പൂര്‍വ്വസ്ഥിതിയില്‍ ഭൂമി തിരിച്ചു നല്‍കേണ്ടതാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു.
നുണ 4
സര്‍ക്കാര്‍ ഭക്ഷ്യ സംഭരണം അവസാനിപ്പിക്കുന്നു.
സത്യം 4
സര്‍ക്കാര്‍ ഭക്ഷ്യ സംഭരണം അവസാനിപ്പിക്കുകയില്ല എന്നും ആ നിലപാടില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
നുണ 5
പൂഴ്ത്തിവെപ്പിന് നിയമപ്രാബല്യം നല്‍കിയിരിക്കുന്നു.
സത്യം 5
പൂഴ്ത്തിവെപ്പ് പരിപൂര്‍ണ്ണമായും തടയുന്ന തരത്തിലുള്ള കര്‍ശനമായ നിയമവ്യവസ്ഥകള്‍ നിലവിലുള്ളപ്പോള്‍ അത്തരമൊരു ആരോപണം ഉന്നയിച്ച് ഭീതിപരത്തേണ്ട കാര്യമില്ല. ഇത്തരം ഭീതികള്‍ എല്ലാകാലത്തും പരത്തിക്കൊണ്ട് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുക എന്നുള്ള കുത്തക മാധ്യമങ്ങളുടെയും വിദേശ ഏജന്‍സികളുടെയും ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
നുണ 6
കോര്‍പ്പറേറ്റുകളുടെ കൊള്ളയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇനിമുതല്‍ അവകാശമില്ല.
സത്യം 6
ഇത് ചൂണ്ടിക്കാണിക്കുമ്പോള്‍ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം ഈ അപ്പലേറ്റ് അതോറിറ്റികളിലും ഈ കണ്‍സീലിയേഷന്‍ ബോര്‍ഡുകളിലും കുത്തകകള്‍ ആധിപത്യം സ്ഥാപിക്കുമെന്നാണ്. എന്നാല്‍ എങ്ങനെയാണ് അവര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുക എന്നുള്ള കാര്യം മാത്രം അവര്‍ പറയുന്നില്ല. ഒരു കര്‍ഷകനും വ്യാപാരിയും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നപക്ഷം അവരുടെ തര്‍ക്കത്തിന് മധ്യസ്ഥത വഹിച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള കണ്‍സീലിയേഷന്‍ ബോര്‍ഡിനെ കുറിച്ച് പേജ് നമ്പര്‍ 5 മൂന്നാമത്തെ ക്ലാസ്സില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
കര്‍ഷകനും വ്യാപാരിയും തമ്മില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ അതിന് മധ്യസ്ഥത വഹിക്കുന്ന കണ്‍സീലിയേഷന്‍ ബോര്‍ഡ് നിശ്ചയിക്കുന്നത് ജില്ലാ കളക്ടറാണ്. ജില്ലാ കളക്ടറുടെ കീഴില്‍ വരുന്ന ഒരു ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കി കൊണ്ട് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ഉണ്ടാക്കുന്ന സമിതിയില്‍ കര്‍ഷകന്‍ നിര്‍ദ്ദേശിക്കുന്ന രണ്ടുപേരെയും വ്യാപാരി നിര്‍ദ്ദേശിക്കുന്ന രണ്ടുപേരെയും അംഗങ്ങളാക്കുക തന്നെ ചെയ്യും. യാതൊരു തരത്തിലും കര്‍ഷക താല്‍പര്യം അവിടെ മറ്റാര്‍ക്കും അട്ടിമറിക്കാന്‍ സാധിക്കുകയില്ല. ഇത്രയും വ്യക്തമായ നിയമനിര്‍മ്മാണത്തെ യാണ് സമ്പന്നര്‍ കോടതിയെ കച്ചവടം ചെയ്തു സ്വന്തമാക്കുമെന്ന് ആക്ഷേപിക്കുന്നത്.
നുണ 7
അന്തകവിത്തുകള്‍ കൊണ്ടുവന്ന്, കാര്‍ഷികരംഗം കൊള്ളയടിക്കാന്‍ പോകുന്നു.
സത്യം 7
അന്തകവിത്തുകള്‍ക്കെതിരെ ശക്തമായ നിയമം നിലവിലുള്ള ഭാരതത്തില്‍ അങ്ങനെയൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
നുണ 8
വിത്തു മുതല്‍ വിപണി വരെ എല്ലാം കോര്‍പ്പറേറ്റ് കുത്തക ശക്തികള്‍ക്ക് അടിയറ വച്ചിരിക്കുന്നു. കൂട്ട ആത്മഹത്യ അല്ലാതെ ഭാരതത്തിലെ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല.
സത്യം 8
വിത്തു മുതല്‍ വിപണി വരെ കുത്തകകള്‍ സ്വന്തമാക്കുകയല്ല മറിച്ച് കുത്തകകളുടെ കയ്യില്‍ നിന്ന് കര്‍ഷകര്‍ സ്വന്തമാക്കുകയാണ് ഈ നിയമത്തിന്റെ ഫലം എന്ന് വളരെ വ്യക്തമാണ്.