പ്രൈമറി അദ്ധ്യാപക നിയമനത്തിന് മാതൃഭാഷാ പരിജ്ഞാനം വേണ്ടെന്ന നിലപാട് തിരുത്താന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാകണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ ടി യു ) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാര്‍ ആവശ്യപ്പെട്ടു. പ്രൈമറി വിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ മാതൃഭാഷയെ പടിക്ക് പുറത്തുനിര്‍ത്താനുള്ള പി എസ് സി യുടെ തീരുമാനം ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.