തിരുവനന്തപുരം: കേരളത്തില്‍ സേവാഭാരതിയുടെ ആദ്യത്തെ ഐസിയു ആംബുലന്‍സ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചുകൊണ്ടുള്ള ഈ ആംബുലന്‍സ് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.കെ. പ്രസന്നമൂര്‍ത്തി സമര്‍പ്പിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു എതിര്‍വശം ചാലക്കുഴി റോഡിലുള്ള ‘അനന്തകൃപ’യില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ.രാജ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്, സംസ്ഥാന സംഘടനാ കാര്യദര്‍ശി യു.എന്‍.ഹരിദാസ്, രാഷ്ട്രീയ സ്വയംസേവക സംഘം സം സ്ഥാന സഹസേവാപ്രമുഖ് എം.സി. വത്സന്, കൗണ്‍സിലര്‍ രമ്യ, ആറ്റുകാല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ എം. ജയകുമാര്‍, ശിവേലി മോഹന്‍, അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.