ബംഗാള്‍ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രമുള്ളപ്പോള്‍ മമത ദീദിയ്ക്ക് സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരോട് വല്ലാത്ത സ്നേഹം. അവര്‍ക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപന്റ്. കൂടാതെ വീടു നിര്‍മ്മിച്ചു നല്‍കലും. എണ്ണായിരം പൂജാരിമാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ പെടുത്തിയാണ് വീടു നല്‍കുന്നത്. ഇത്രകാലവും കാണാത്ത ഹിന്ദിപ്രേമവും ദീദിയില്‍ ഇപ്പോള്‍ പൊട്ടിവിടര്ന്നിരിക്കുകയാണ്. ഹിന്ദി ദിനത്തിനു പ്രത്യേക പരിപാടി സംഘടിപ്പിക്കുക മാത്രമല്ല ഹിന്ദി അക്കാദമി തുടങ്ങാനും പരിപാടിയുണ്ട്. തൃണമൂല്‍ പാര്‍ട്ടിയ്ക്ക് ഒരു ഹിന്ദി സെല്ലും തുടങ്ങുന്നുണ്ട്. നാലര വര്‍ഷവും അവഗണന കാട്ടിയവരെ എടുത്തുമടിയില്‍ വെച്ച് ഓമനിക്കാന്‍ എന്തുണ്ടായി എന്നല്ലേ?
2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 42-ല്‍ 18 സീറ്റു നേടി മുഖ്യപ്രതിപക്ഷമായത് ബി.ജെ.പിയാണ്. ഹിന്ദി സംസാരിക്കുന്ന വോട്ടര്‍മാര്‍ക്കിടയില്‍ നിന്നാണ് തൃണമൂലിനു തിരിച്ചടി കിട്ടിയത്. നഗരപ്രാന്തങ്ങളിലെ വോട്ടുകളാണ് ബി.ജെ.പിയെ ജയിപ്പിച്ചത്. ഇതു തിരിച്ചുപിടിക്കാനാണ് ദീദിയുടെ പ്രീണന തന്ത്രം. അയോദ്ധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനദിനത്തില് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഹിന്ദുവിരോധം കാട്ടിയ ദീദിയുടെ ഈ തരികിടയില്‍ സംസ്ഥാനത്തെ ഹിന്ദുക്കള്‍ വീഴുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.